കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ വരും മുമ്പ് ഡബിള്‍ ഹിറ്റ്; ഗുജറാത്തില്‍ അടുത്തയാളും കോണ്‍ഗ്രസ് വിട്ടു

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ വന്‍ മുന്നേറ്റത്തിനിടെ ആകെ പ്രതിസന്ധിയിലായി കോണ്‍ഗ്രസ്. ഒരു ദിവസം രണ്ട് രാജിയാണ് പാര്‍ട്ടിയിലുണ്ടായിരിക്കുന്നത്. പ്രമുഖ നേതാവാണ് രാജി വെച്ചിരിക്കുന്നത്. തുടര്‍ച്ചയായി നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത് അടക്കമുള്ള പ്രശ്‌നങ്ങളാണ് പാര്‍ട്ടി നേരിടുന്നത്. രാഹുല്‍ ഗാന്ധി നാളെയാണ് സംസ്ഥാനത്ത് എത്തുന്നത്.

1

അതിന് മുമ്പേ തന്നെ ഗുജറാത്തില്‍ തകര്‍ച്ച തുടങ്ങി കഴിഞ്ഞു. ഈ വര്‍ഷം കോണ്‍ഗ്രസ് തിരിച്ചുവരവിനായി വലിയ യാത്ര പ്ലാന്‍ ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്രയാണ് തുടങ്ങുന്നത്. എന്നാല്‍ അതിന് മുമ്പ് പ്രമുഖരെല്ലാം പാര്‍ട്ടി വിടുന്നത് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

1

കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ സീഷാന്‍ ഹൈദറാണ് പാര്‍ട്ടി വിട്ടത്. ഇന്നാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ വിശ്വനാഥ് സിംഗ് വഗേല രാജിവെച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സീഷാന്‍ ഹൈദറും രാജിവെക്കുന്നത്. എഐസിസി അംഗം കൂടിയാണ് സീഷാന്‍. കോണ്‍ഗ്രസിന് ജനങ്ങളോട് വിശ്വാസ്യതയില്ലെന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ സീഷാന്‍ ആരോപിച്ചു. കോണ്‍ഗ്രസ് വന്‍ നേതാക്കളെല്ലാം പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് സീഷാന്‍ കത്തില്‍ ഉന്നയിച്ചു.

2

കുട്ടിക്കളി ഇനിയും മാറിയിട്ടില്ല അല്ലേ, മൊണാലിസയായി മഡോണ, ഒന്നൊന്നര തകര്‍പ്പാണല്ലോ; ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കുറച്ച് കാലമായി സീഷാന്‍ വിമര്‍ശിക്കാറുണ്ട്. നേരത്തെ തന്നെ അദ്ദേഹം പാര്‍ട്ടി വിടുമെന്ന സൂചനയുണ്ടായിരുന്നു. അതേസമയം ഗുലാം നബി ആസാദിന്റെ രാജിയും സീഷാന്റെ മാറ്റത്തിന് പിന്നിലുണ്ടെന്നാണ് സൂചന. വിശ്വനാഥ് സിംഗ് വഗേല പോയത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. സീഷാനും കൂടി പോയതോടെ ആകെ പ്രതിസന്ധിലായിരിക്കുകയാണ്. ഈ വര്‍ഷം ജനുവിരിയിലാണ് വിശ്വനാഥ് സിംഗിനെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചത്.

3

ക്രിസ്റ്റ്യാനോ വീണ്ടും കാഴ്ച്ചക്കാരന്‍; ചെകുത്താന്മാരുടെ തേരോട്ടം, പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് ഹാട്രിക്ക് നേട്ടം

അതേസമയം ഗുജറാത്ത് നേതൃത്വമാകെ താളം തെറ്റി നില്‍ക്കുകയാണ്. ഇതുവരെ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളൊന്നും സംസ്ഥാനത്ത് നടന്നിട്ടില്ല. നേതാക്കള്‍ തുടരെ പാര്‍ട്ടി വിട്ടു കൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ ആംആദ്മി പാര്‍ട്ടിയുടെ ഭീഷണി. കോണ്‍ഗ്രസിനെ മറികടന്ന് അവര്‍ കുതിക്കുകയാണ്. കോണ്‍ഗ്രസിന്റെ വലിയൊരു വോട്ട് ശതമാനം ഇത്തവണ ആംആദ്മി പാര്‍ട്ടി കൊണ്ടുപോകുമെന്ന് ഉറപ്പാണ്. സൂറത്തില്‍ നിന്നടക്കമുള്ള ഫലങ്ങള്‍ നല്‍കുന്ന സൂചന അതാണ്. കോണ്‍ഗ്രസ് ദുര്‍ബലമായതോടെ ആ വോട്ടുബാങ്കിന്റെ നല്ലൊരു ശതമാനവും എഎപിയിലേക്കാണ് പോകുന്നത്.

4

അതേസമയം രാഹുല്‍ ഗാന്ധി തിങ്കളാഴ്ച്ച ഗുജറാത്തിലെത്തുന്നുണ്ട്. ബൂത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ സംസാരിക്കുന്നത്. പരിവര്‍ത്തന്‍ സങ്കല്‍പ്പില്‍ അദ്ദേഹം പങ്കെടുക്കും. ഇത് സബര്‍മതി റിവര്‍ഫ്രണ്ട് നടത്തുന്ന കണ്‍വെന്‍ഷനാണ്. മഹാത്മാ ഗാന്ധിയുടെ സബര്‍മതി ആശ്രമവും രാഹുല്‍ സന്ദര്‍ശിക്കുന്നുണ്ട്. ഭാരത് ജോഡോ യാത്രയ്ക്ക് മുമ്പുള്ള രാഹുലിന്റെ സന്ദര്‍ശനമാണിത്. ഒരുപക്ഷേ ഗുജറാത്ത് തൊടാതെയായിരിക്കും രാഹുലിന്റെ റാലി കടന്നുപോവുകയെന്ന് സൂചനയുണ്ട്.

5

10 വര്‍ഷം താമസിച്ച വീട്ടിലെ രഹസ്യം കണ്ടെത്തി ദമ്പതിമാര്‍; ഇപ്പോള്‍ കോടീശ്വരന്മാര്‍, സംഭവം വൈറല്‍!!10 വര്‍ഷം താമസിച്ച വീട്ടിലെ രഹസ്യം കണ്ടെത്തി ദമ്പതിമാര്‍; ഇപ്പോള്‍ കോടീശ്വരന്മാര്‍, സംഭവം വൈറല്‍!!

യാത്രയ്ക്ക് മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുമോ എന്ന കാര്യവും അറിയേണ്ടതുണ്ട്. ഓരോ മേഖലയ്ക്കും മൂന്ന് മാസം നീണ്ട് നില്‍ക്കുന്ന ഒരു ക്യാമ്പയിനാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്ലാന്‍ ചെയ്ത് നടപ്പാക്കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഈ പരിപാടികളിലും ക്യാമ്പയിന്‍ റാലികളിലും പങ്കെടുക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസിന് ഗുജറാത്തില്‍ യാതൊരു സാധ്യതയുമില്ലെന്നാണ് നേതാക്കള്‍ കരുതുന്നത്. നിലവില്‍ ജിഗ്നേഷ് മേവാനി മാത്രമാണ് പാര്‍ട്ടിയുടെ മുഖമായിട്ടുള്ളത്. എന്നാല്‍ ഗുജറാത്ത് ജയിക്കാന്‍ കോണ്‍ഗ്രസിന് അത് മതിയാവില്ല.

English summary
congress hit by double blow before rahul gandhi's visit to gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X