കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവേശം വാനോളം; മഴയത്തും പ്രസംഗം നിര്‍ത്താതെ രാഹുല്‍, ജോഡോയില്‍ സോണിയ എത്തും

Google Oneindia Malayalam News

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകരാന്‍ സോണിയ ഗാന്ധി എത്തും. കര്‍ണാടകയില്‍ എത്തിയ ഭാരത് ജോഡോ യാത്രയിലാണ് സോണിയ ഗാന്ധി പങ്കെടുക്കുന്നത്. വ്യാഴാഴ്ചയോടെ സോണിയ കര്‍ണാടകയില്‍ നിന്നും യാത്രയില്‍ പങ്കുചേരുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സോണിയ്ക്ക് പിന്നാലെ അടുത്ത ദിവസം മകള്‍ പ്രിയങ്ക ഗാന്ധിയും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നല്‍കുന്ന സൂചന.

1

ഭാരത് ജോഡോ യാത്ര ആരംഭിക്കുന്ന സമയത്ത് സോണിയ ഗാന്ധി ആരോഗ്യ പരിശോധനകള്‍ക്കായി വിദേശത്തായിരുന്നു. മാണ്ഡ്യ ജില്ലയില്‍ എത്തുന്ന യാത്രയിലാണ് സോണിയ ഗാന്ധി പങ്കെടുക്കുക. നാളെ സോണിയ ഗാന്ധി കര്‍ണാടകയില്‍ എത്തുമെന്നാണ് വിവരം. അതേസമയം, ഭാരത് ജോഡോ യാത്ര ഇപ്പോള്‍ മൈസൂരില്‍ പര്യടനം നടത്തുകയാണ്.

2

അതേസമയം, കര്‍ണാടകയില്‍ മഴയെ പോലും വകവയ്ക്കാതെയാണ് രാഹുല്‍ പര്യടനം ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത്. ഇന്ന് പെയ്ത കനത്ത മഴയിലും രാഹുല്‍ പ്രസംഗം അവസാനിപ്പിക്കാതെ തുടരുകയായിരുന്നു. മൈസൂരില്‍ വച്ചായിരുന്നു രാഹുല്‍ കനത്ത മഴയിലും പ്രസംഗം തുടര്‍ന്നത്. ഇന്ത്യയെ ഒന്നിപ്പിക്കുന്നതില്‍ ആര്‍ക്കും നമ്മെ തടയാനാവില്ല. ഇന്ത്യയുടെ ശബ്ദം ഉയര്‍ത്തുന്നതില്‍ നിന്ന് ആര്‍ക്കും ഞങ്ങളെ തടയാനാവില്ല. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഞങ്ങള്‍ യാത്ര തുടരും, ഭാരത് ജോഡോ യാത്ര തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് രാഹുല്‍ പറഞ്ഞു.

3

ചെങ്കൊടി പുതപ്പിച്ച് പിണറായി, പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണ് വിനോദിനി; വികാരനിര്‍ഭരമായി തലശേരിചെങ്കൊടി പുതപ്പിച്ച് പിണറായി, പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണ് വിനോദിനി; വികാരനിര്‍ഭരമായി തലശേരി

കര്‍ണാടകയില്‍ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കും. കര്‍ഷക നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ അഴിമതി, തൊഴിലില്ലായ്മ, വിലകയറ്റം എന്നിവ ഈ യാത്രയിലൂടെ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.

4

യാത്ര ഇന്നലെ വൈകിട്ട് 7 മണിക്കാണ് മൈസൂരു ജില്ലയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളായ ഡി കെ ശിവകുമാര്‍,സിദ്ധരാമയ്യ എന്നിവര്‍ സംയുക്ത പ്രസ്താവന നടത്തും. നേരത്തെ ഗുണ്ടല്‍പേട്ടിലെ സമ്മേളനത്തില്‍ കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെ പി സി സി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല, വീരപ്പമൊയ്ലി,തുടങ്ങിയ പ്രമുഖ നേതാക്കള്‍ അണി നിരന്നിരുന്നു.

'മൗനം വെടിഞ്ഞ് അമൃത സുരേഷ്': ഇനി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് താരം, മുന്നറിയിപ്പ്'മൗനം വെടിഞ്ഞ് അമൃത സുരേഷ്': ഇനി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് താരം, മുന്നറിയിപ്പ്

English summary
Congress interim chief Sonia Gandhi will Join Bharat Jodo Yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X