സോണിയ-മമത കൂടികാഴ്ച്ച; താക്കറേയും ഹേമന്ദ് സോറനും; കേന്ദ്രത്തിനെതിരെ പ്രതിപക്ഷ ഐക്യം
ദില്ലി: കേന്ദ്രത്തിനെതിരെ പ്രതിപക്ഷ നിര ശക്തിപ്പെടുത്താനൊരുങ്ങി നേതാക്കള്‍. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമുള്ളവരുമായി കൂടികാഴ്ച്ച നടത്തി. കോണ്‍ഗ്രസ് നേതൃത്വ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ന്ന നിര്‍ണ്ണായക വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന്റെ അടുത്ത ദിവസമാണ് മമതയുമായുള്ള കൂടികാഴ്ച്ച. സോണിയാ ഗാന്ധിയെ തന്നെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്ത കോണ്‍ഗ്രസ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രതിപക്ഷത്തെ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലാണ്.
Recommended Video

സോണിയ -മമത
ഉച്ചക്ക് 2-30 ഓടെയാണ് സോണിയാഗാന്ധിയും മമതാ ബാനര്‍ജിയും തമ്മിലുള്ള കൂടികാഴ്ച്ച. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധിയില്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ പ്രതിപക്ഷം ഐക്യപ്പെടേണ്ടതിനെ കുറിച്ചായിരുന്നു കൂടികാഴ്ചയിലെ പ്രധാന വിഷയം.

മുഖ്യമന്ത്രിമാര്‍
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്താക്കറേയും വീഡിയോ കോണ്‍ഫരന്‍സ് വഴി കൂടികാഴ്ച്ചയില്‍ പങ്കെടുക്കും. സെപ്തംബര്‍ ആദ്യവാരം നടത്താനിരിക്കുന്ന നീറ്റ് പരീക്ഷ കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റി വെക്കണമെന്നതാണ് കൂടികാഴ്ച്ചയില്‍ പ്രതിപക്ഷം പ്രധാന അജണ്ടയായി മുന്നോട്ട് വെക്കുന്നത്.. ഇതോടൊപ്പം രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ സംരക്ഷിക്കുന്നതിനായ് ഐക്യപ്പെടുകയെന്നതും കൂടികാഴ്ചയില്‍ പ്രധാന വിഷയമാവും.

ജെഇഇ- നീറ്റ് പരീക്ഷ
ജെഇഇ- നീറ്റ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി മമത കഴിഞ്ഞ ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. ഇതേ വിഷയത്തില്‍ മമത രണ്ടാമത്തെ തവണയാണ് കേന്ദ്രത്തെ സമീപിക്കുന്നത്. എന്നാല്‍ പരീക്ഷ കൃത്യസമയത്ത് തന്നെ നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനുള്ള മാര്‍ഗരേഖകളും പുറത്തിറക്കി.

പ്രതിപക്ഷ ഐക്യനിര
അതേസമയം മമതാ ബാനര്‍ജിയുടേയും സോണിയയുടേയും നേതൃത്വത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ശക്തമായ ശ്രമം നടക്കുന്നുണ്ട് എന്നാണ് സൂചന. എന്നാല്‍ പ്രതിപക്ഷ നേതാക്കളെ ഐക്യപ്പെടുത്താനും അവരിലേക്ക് എത്തുന്നതിനും അവരെ സ്വാധീനിക്കാനും കോണ്‍ഗ്രസിന് ഇപ്പോഴും പ്രഭാവമുണ്ടെന്ന് തെളിയിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചിലര്‍ വിമര്‍ശിക്കുന്നു.

തെരഞ്ഞെടുപ്പ്
ഇതിന് പുറമേ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഭിന്നതയുണ്ടായിട്ടും ബാനര്‍ജിയും സോണിയാഗാന്ധിയും തമ്മില്‍ മികച്ച സമവാക്യത്തിലാണെന്ന് കാണിക്കുന്നതിനുള്ള ശ്രമമാണിതെന്നും വിമര്‍ശനം ഉയരുന്നു.












Click it and Unblock the Notifications