Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാജാക്കന്മാരുടെയും റാണിമാരുടേയും' പാർട്ടിയാണ് കോൺഗ്രസ്; ഹിമാചലിൽ കടന്നാക്രമിച്ച് അമിത് ഷാ

ദില്ലി: ഹിമാചൽ പ്രദേശിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 'രാജാക്കന്മാരുടെയും റാണിമാരുടേയും' പാർട്ടിയാണ് കോൺഗ്രസ് എന്ന് പരിഹസിച്ച ഷാ കോൺഗ്രസിൽ കുടുംബാധിപത്യമാണെന്ന് ആവർത്തിച്ചു. അയോധ്യയിലെ രാമക്ഷേത്രം, വണ്‍ റാങ്ക് വൺ പെൻഷൻ, കാശ്മീർ വിഭജനം തുടങ്ങിയ വിഷയങ്ങളും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഷാ പ്രതിപാദിച്ചു.

കോൺഗ്രസിന് യാതൊന്നും അവകാശപ്പെടാനില്ല


'വികസനത്തിന്റെ പേരിൽ കോൺഗ്രസിന് യാതൊന്നും അവകാശപ്പെടാനില്ല. ഹിമാചലിലെ ചില സീറ്റുകൾ നേടുന്നതിനായി എട്ട് മുതൽ 10 വരെ സീറ്റുകളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ വരെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി സ്ഥാനമോഹികൾ കോൺഗ്രസിലുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വമാണ് അവരുടെ സ്വപ്നം . അവർക്ക് അത് ലഭിക്കാൻ യാതൊരു സാധ്യതയുമില്ല. അങ്ങനെയൊരു സ്ഥാനം കോൺഗ്രസിൽ ലഭിക്കണമെങ്കിൽ നിങ്ങൾ നേതാക്കളുടെ മക്കളോ ബന്ധുകളോ ആയിരിക്കണം', അമിത് ഷാ പറഞ്ഞു.

രാജാക്കന്മാരുടെയും റാണികളുടെയും പാർട്ടിയാണ്


ഇത് രാജാക്കന്മാരുടെയും റാണികളുടെയും പാർട്ടിയാണ്, ആർക്കും അവസരം ലഭിക്കില്ല. ജനാധിപത്യത്തിൽ രാജാക്കൻമാർക്കും റാണിമാർക്കും സ്ഥാനമില്ല, ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർക്കാണ് സ്ഥാനം ലഭിക്കുക. കോൺഗ്രസ് നേതാക്കൾ ഹിമാചലിലേക്ക് വരുന്നത് വിനോദ സഞ്ചാരത്തിനാണ്. ഹിമാചലിലെ യുവാക്കൾ രാജ്യത്തെ സേവിക്കുകയും അതിർത്തി സംരക്ഷിക്കുന്നതിനിടയിൽ വീരമൃത്യു വരിക്കുകയും ചെയ്തിട്ടുണ്ട്. 40 വർഷമായി വൺ റാങ്ക് വൺ പെൻഷൻ എന്ന ആവശ്യം ജനങ്ങൾ ഉന്നയിക്കുന്നു. എന്നാൽ കോൺഗ്രസ് അതിന് ചെവികൊടുത്തില്ല. 2014 ൽ മോദി അധികാരത്തിലേറി തൊട്ടടുത്ത വർഷം തന്നെ അദ്ദേഹം വൺ റാങ്ക് വൺ പെൻഷൻ നടപ്പാക്കി. 40,000 കോടിയാണ് ഇതിന് ആവശ്യമായി വന്നത്', അമിത് ഷാ വിമർശിച്ചു.

പ്രത്യേകാധികാരം നിർത്തലാക്കിയപ്പോൾ


കാശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയപ്പോൾ അവിടെ ചോരപ്പുഴ ഒഴുകുമെന്നായിരുന്നു പാർലമെന്റിൽ രാഹുൽ ഗാന്ധി തനിക്ക് മുന്നറിയിപ്പ് നൽകിയത്. എന്നാൽ രാഹുൽ ബാബയോട് പറയാനുള്ള ചോരപോയിട്ട് കാശ്മീരിലേക്ക് ഒരു കല്ല് പോലും എറിയാനുള്ള ധൈര്യം ആരം കാണില്ല. നമ്മുടെ കാശ്മീർ ഇന്ത്യയുടെ കിരീടമായി തല ഉയർത്തി നിൽക്കുകയാണെന്നും ഷാ പറഞ്ഞു.

വികസനം കൊണ്ടുവരാമെന്ന വാഗ്ദാനവുമായി


സോണിയ-മൻമോഹൻ സർക്കാരിന്റെ കാലത്ത് 10 വർഷത്തോളം അലിയ, മലിയ , ജമാലിയകൾ ഇന്ത്യയിലേക്ക് കടന്ന് കയറി നമ്മുടെ ജവാൻമാരെ കൊന്നൊടുക്കി. അതിന് കോൺഗ്രസ് യാതൊരു മറുപടിയും നൽകിയില്ല. എന്നാൽ മോദി സർക്കാർ അധികാരത്തിലേറിയപ്പോൾ പാക്കിസ്ഥാനിൽ കയറി സർജിക്കൽ സ്ട്രൈക്കിലൂടെ അവർക്ക് മറുപടി നൽകി, അമിത് ഷാ പറഞ്ഞു. 60 വർഷത്തോളം രാജ്യം ഭരിച്ചവരാണ് ഇപ്പോൾ ഹിമാചലിൽ വികസനം കൊണ്ടുവരാമെന്ന വാഗ്ദാനവുമായി വരുന്നതെന്നും ഷാ കൂട്ടിച്ചേർത്തു.

പരസ്പരം കടന്നാക്രമിച്ച് ബി ജെ പിയും കോൺഗ്രസും

അതേസമയം തിരഞ്ഞെടുപ്പ് അടുത്തതോടെ പരസ്പരം കടന്നാക്രമിച്ച് കൊണ്ടുപിടിച്ചുള്ള പ്രചരണത്തിലാണ് ബി ജെ പിയും കോൺഗ്രസും. അമിത് ഷായെ കൂടാതെ കേന്ദ്രമന്ത്രിമാർ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, യോഗി ആദിത്യനാഥ് തുടങ്ങിയവരെയെല്ലാം എത്തിച്ച് പ്രചരണം കൊഴിപ്പിക്കാനാണ് ബി ജെ പി പദ്ധതി. മറുവശത്ത് കോൺഗ്രസിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രചരണം ശക്തമാക്കുന്നത്. കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ഭരണ തുടർച്ച ബി ജെ പി സ്വപ്നം കാണുമ്പോൾ സംസ്ഥാനത്ത് പതിവ് തെറ്റില്ലെന്നും ഭരണം തിരിച്ച് പിടിക്കാനാകുമെന്നാണ് കോൺഗ്രസ് അവകാശവാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+