കുതിര കച്ചവടത്തിനൊരുങ്ങി ബിജെപി.. ജെഡിഎസ് പിളര്‍ത്തി സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി നീക്കം തുടങ്ങി

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  കുതിരക്കച്ചവടം നടക്കുന്ന കർണ്ണാടക | OneIndia Malayalam

  അഭിപ്രായ സര്‍വ്വേകളില്‍ എല്ലാം തന്നെ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും ബിജെപിക്ക് ആശ്വസിക്കാനുള്ള ഫലമാണ് കര്‍ണാടകത്തില്‍ പറത്തുവന്നത്. കേവല ഭൂരിരപക്ഷം നേടാനായില്ലേങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറാന്‍ കഴിഞ്ഞു. എങ്കിലും അവര്‍ക്ക് ഭരണത്തില്‍ എത്താന്‍ സാധിക്കുമോയെന്നതാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.

  ജെഡിഎസ്-കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ചടുല നീക്കങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ സാധ്യതയ്ക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ രാഷ്ട്രീയ തന്ത്രവുമായി കര്‍ണാടകത്തിലും ചരട് വലക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അമിത് ഷായുടെ നേതൃത്വത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.

  ബിജെപി തന്ത്രം

  ബിജെപി തന്ത്രം

  ഭരണം പിടിച്ചെടുക്കാന്‍ ഓപ്പറേഷന്‍ കമല്‍ എന്ന പേരില്‍ ബിജെപി മുന്‍പ് നടത്തിയ അതേ തന്ത്രം തന്നെ കര്‍ണാടകയിലും പയറ്റാനുള്ള നീക്കത്തിലാണ് ബിജെപി. മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ പണവും അധികാരവും ഉപയോഗിച്ച് സ്വന്തം പാളയത്തില്‍ എത്തിക്കുന്ന ബിജെപിയുടെ തന്ത്രമാണ് ഓപ്പറേഷന്‍ കമല. ഇത്തരത്തില്‍ ജനതാദളിനെ പിളര്‍ത്തി അധികാരം പിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി.

  ഏഴ് എംഎല്‍എമാര്‍

  ഏഴ് എംഎല്‍എമാര്‍

  ഇപ്പോള്‍ ഏഴ് ജനതാദള്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസിനൊപ്പം സഖ്യമുണ്ടാക്കുന്നതിനെ എതിര്‍ക്കുകയാണ്. ഈ നേതാക്കളുമായി ചര്‍ച്ച നടത്തി ഇവരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അപ്പോള്‍ ഇവരെ കൂടെ കൂട്ടി സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണറോട് ആവശ്യപ്പെടാമെന്ന ധാരണയാണ് ബിജെപി പുലര്‍ത്തുന്നത്.

  എന്ത് വിലകൊടുത്തും

  എന്ത് വിലകൊടുത്തും

  എന്ത് വില കൊടുത്തും കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയേ മതിയാകൂ എന്ന തിരുമാനത്തിലാണ് ബിജെപി കേന്ദ്രനേതാക്കള്‍. രാജ്ഭവനിലുള്ള അവരുടെ സ്വാധീനവും ഇതിനായി അവരെ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിനായി പ്രകാശ് ജാവഡേക്കര്‍, ജെപി നദ്ദ,ധര്‍മ്മേന്ദ്രപ്രധാന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാര്‍ ബംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്..

  ദക്ഷിണേന്ത്യയില്‍

  ദക്ഷിണേന്ത്യയില്‍

  കന്നഡമണ്ണില്‍ താമര വിരിഞ്ഞാല്‍ അതുവഴി ദക്ഷിണേന്ത്യയിലും തങ്ങളുടെ ഭരണം ഉറപ്പാക്കാനുള്ള വിശ്വാത്തിലാണ് ബിജെപി. അതുകൊണ്ട് തന്നെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏതറ്റം വരേയും ബിജെപി കടന്നേക്കും. എന്നാല്‍ ബിജെപിയുടെ ശ്രമങ്ങളെ എന്ത് വിലകൊടുത്തും പ്രതിരോധിക്കാനുള്ള അടവുകളും തന്ത്രങ്ങളും മെനയുകയാണ് കോണ്‍ഗ്രസും-ജെഡിഎസും.

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  congress and jds karnataka election

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more