Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വീഴാന്‍ കാരണം പെഗാസസ്? നേതാക്കളുടെയും ചോര്‍ത്തി!!

ദില്ലി: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ വീഴ്ച്ചയിലും പെഗാസസിന് പങ്കുള്ളതായി റിപ്പോര്‍ട്ട്. ഈ സര്‍ക്കാരിലെ പല നേതാക്കളുടെയും നമ്പറുകളും പെഗാസസ് ലിസ്റ്റിലുള്ളതായിട്ടാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതേസമയം ബിജെപി നേതാക്കളെ കൂറുമാറ്റി സര്‍ക്കാരിനെ താഴെയിടുകയായിരുന്നു. ഈ റിപ്പോര്‍ട്ടും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നതാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീണതും, തുടര്‍ന്ന് ബിജെപി അധികാരത്തിലെത്തിയതും തമ്മില്‍ ഫോണ്‍ ചോര്‍ത്തലിന് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

1

അതേസമയം ഫോണുകള്‍ ചോര്‍ത്തിയെന്ന് സ്ഥിരീകരിക്കാന്‍ പക്ഷേ സാധിച്ചിട്ടില്ല. സുപ്രധാന ഫോണ്‍ നമ്പറുകള്‍ പെഗാസസ് ശേഖരിച്ച് വെച്ചിരുന്നുവെന്നാണ് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്നത്തെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെയുടെയും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ പേഴ്‌സണല്‍ സെക്രട്ടറിമാരുടെയും നമ്പറുകള്‍ ചോര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം സിദ്ധരാമയ്യയുടെ നമ്പറും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വയറിന്റെ റിപ്പോര്‍ട്ടില്‍ ഇവ ചോര്‍ത്താനായുള്ള ടാര്‍ഗറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നുവെന്നാണ് അവകാശപ്പെടുന്നത്.

അതേസമയം ഇവരുടെ ഫോണ്‍ ചോര്‍ത്തിയതിനാണ് തെളിവൊന്നും ഇല്ലാത്തത്. ഫോണ്‍ രേഖകള്‍ ചോര്‍ത്താന്‍ ഉദ്ദേശിച്ച കാലയളവ് രാഹുല്‍ ഗാന്ധി പുതിയ നമ്പര്‍ ഉപയോഗിക്കാന്‍ തുടങ്ങിയ സമയമാണ്. നേരത്തെ 17 എംഎല്‍എമാര്‍ കൂറുമാറിയതോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെ വീണത്. ഇവര്‍ പിന്നീട് ബിജെപിയില്‍ ചേരുകയും, അതോടെ യെഡിയൂരപ്പ അധികാരത്തില്‍ തിരിച്ചെത്തുകയുമായിരുന്നു. എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലില്‍ തങ്ങിയായിരുന്നു കൂറുമാറ്റം നടത്തിയത്.

ഈ എംഎല്‍എമാര്‍ പിന്നീട് ബിജെപിയില്‍ ചേരുകയും, ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിമാരാവുകയും ചെയ്തിരുന്നു. ഇവര്‍ ശേഖരിച്ച രണ്ട് നമ്പറുകള്‍ കുമാരസ്വാമിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായ സതീഷിന്റേതാണ്. സിദ്ധരാമയ്യയുടെ പേഴ്‌സണല്‍ സെക്രട്ടറി വെങ്കടേഷിന്റെ നമ്പറും പട്ടികയിലുണ്ട്. നേരത്തെ രാഹുല്‍ ഗാന്ധിയുടെയും പ്രശാന്ത് കിഷോറിന്റെയും പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെയും കേന്ദ്ര മന്ത്രിമാരുടെയും വരെ ഫോണ്‍ പെഗാസസ് ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതിനെ തള്ളിക്കളയുകയാണ് ചെയ്തത്.

Recommended Video

cmsvideo
    WHO says decision on emergency approval for Covaxin likely in 4 to 6 weeks

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+