Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വകാര്യവൽക്കരണത്തിനുള്ള നയരേഖ മാത്രമായി ചുരുങ്ങി', കേന്ദ്ര ബജറ്റിനെതിരെ കൊടിക്കുന്നിൽ

ദില്ലി: സ്വകാര്യവൽക്കരണത്തിനുള്ള നയ രേഖ മാത്രമായി കേന്ദ്ര ബജറ്റ് ചുരുങ്ങിയെന്ന് കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. ജനങ്ങൾക്ക് പ്രത്യക്ഷമായ സഹായം നൽകാതെ വലിയ പ്രഖ്യാപനങ്ങൾ മാത്രം നടത്തിയ ബജറ്റ് ഇന്ത്യൻ യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് എന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.

കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം: '' മധ്യവർഗത്തിനും, കർഷകർക്കും, അസംഘടിത മേഖലക്കും, തൊഴിലും ജീവിതമാർഗവും നഷ്ടപ്പെട്ട് മടങ്ങി വന്ന പ്രവാസികൾക്കും ഉൾപ്പെടെ സമൂഹത്തിലെ ഒരു ജനവിഭാഗത്തിനും യാതൊരു പ്രതീക്ഷയും നൽകാത്ത, സ്വകാര്യവൽക്കരണത്തിനുള്ള നയ രേഖ മാത്രമായി ചുരുങ്ങിയ ബജറ്റാണ് ഇന്ന് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത്. കേന്ദ്ര ബജറ്റിന്റെ മാനുഷിക മുഖം ഈ മഹാമാരിക്കാലത്ത് നഷ്ടപെട്ടിരിക്കുന്നു.

ഗുരുതരമായ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും രാജ്യത്തെ സാമ്പത്തിക സ്ഥിഗതി രൂക്ഷമാക്കുമ്പോൾ പോലും ദുരിതത്തിലാണ്ട ജനവിഭാഗങ്ങൾക്ക് അതാതു മേഖലയിൽ സർക്കാർ ചെലവുകളും വകയിരുത്തലും വർധിപ്പിച്ചു ജനങ്ങൾക്ക് പ്രത്യക്ഷമായ സഹായം നൽകാതെ വലിയ പ്രഖ്യാപനങ്ങൾ മാത്രം നടത്തിയ ബജറ്റ് ഇന്ത്യൻ യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്.

73

കർഷക സമരത്തിൽ ലഭിച്ച തിരിച്ചടിയുടെ ജാള്യം മറച്ചുവെക്കാനും തെരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനങ്ങളിലെ കർഷക ജന വിഭാഗത്തിനു മുന്നിൽ നല്ലപിള്ള ചമയാനുമായുള്ള തൊലിപ്പുറത്തെ തീരുമാനങ്ങൾ ആണ് കാർഷിക മേഖലക്ക് വേണ്ടി കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടുള്ളത്.കർഷകരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്ന തിന് പകരം അവർക്കു ഡ്രോൺ നൽകുമെ ന്നും അവരെ ഡിജിറ്റൽ യുഗത്തിലേക്ക് നയിക്കുമെന്നും ഉള്ള പ്രഖ്യാപനങ്ങൾ യാഥാർഥ്യവുമായി ബന്ധമില്ലാത്ത വാചകക്കസർത്ത് മാത്രമാണ്.

കേന്ദ്ര സംസ്ഥാന ബന്ധങ്ങളിൽ, പ്രത്യേകിച്ച് ജി എസ് ടി വിഹിതം സംബന്ധിച്ച നിലവിലുള്ള തർക്കങ്ങളും അസ്വസ്ഥതയും പരിഹരിക്കാനായുള്ള ശ്രമങ്ങളൊന്നും ബജറ്റിലില്ല എന്ന് മാത്രമല്ല, ജി എസ് ടി നഷ്ടപരിഹാരം അഞ്ചു വർഷത്തേക്ക് നേടാനായുള്ള സംസ്ഥാനങ്ങളുടെ ആവശ്യം നിരാകരിച്ചത് സംസ്ഥാനങ്ങളുടെ മഹാമാരിക്കാലത്തെ അതിജീവനവും പുരോഗതിയും തടസ്സപ്പെടുത്തുന്ന കേന്ദ്രത്തിന്റെ "വല്യേട്ടൻ മനോഭാവമാണ് " ഇത്.വികേന്ദ്രീകൃത പങ്കാളിത്ത ഭരണ രീതികളെ ഒന്നൊന്നായി ദുർബലപ്പെടുത്തി കേന്ദ്രത്തിന്റെ പക്കലേക്ക് എല്ലാ അധികാരങ്ങളുടെയും കേന്ദ്രീകരണം നടപ്പാക്കുക എന്ന അജണ്ടയും, ബജറ്റിലെ "വൺ നേഷൻ വൺ രജിസ്ട്രേഷൻ" പദ്ധതിയുൾപ്പെടെ വിരൽ ചൂണ്ടുന്നത് ഈ സാഹചര്യത്തിലേക്ക് ആണ്.

ഒപ്പം തന്നെ കോവിഡ് കാരണം ജീവിതമാർഗം നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ലക്ഷകണക്കിനു പ്രവാസികൾ ജീവിക്കാൻ മാർഗമില്ലാതെ കഷ്ടപ്പെടുന്ന സാഹചര്യം കേന്ദ്ര സർക്കാർ കണ്ടില്ലെന്നു നടിക്കുകയും അവർക്ക് യാതൊരു രീതിയിലുള്ള പുനരധിവാസ പദ്ധതികളും നടപ്പാക്കാനോ പ്രഖ്യാപിക്കാനോ ബജറ്റിൽ ധനമന്ത്രിയോ സർക്കാരോ മുതിർന്നിട്ടില്ല. ഒപ്പം തന്നെ കേരളത്തെ പരിപൂർണമായി അവഗണിച്ച ബജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾ പോലും നിരാകരിച്ചുകൊണ്ട് ബജറ്റ് കേരളത്തിന്റെ എയിംസ് പോലെയുള്ള പ്രധാന ആവശ്യം പോലും ഇത്തവണയും അവഗണിച്ചു. റെയിൽവേയുടെ സ്വകാര്യവൽക്കരണം പൂർത്തിയാക്കുക എന്ന അജൻഡയും ഈ ബജറ്റിന് പിന്നിലുണ്ടെന്ന വസ്തുതയാണ് വന്ദേ ഭാരത് എന്ന പേരിൽ സ്വകാര്യ മേഖലക്ക് പരിപൂർണ അനുവാദം നൽകിയതിലൂടെ സർക്കാർ വ്യക്തമാക്കിയത്''.

കേന്ദ്ര ബജറ്റിനോട് എംകെ രാഘവൻ എംപിയുടെ പ്രതികരണം ഇങ്ങനെ:വർണ്ണകടലാസിൽ പൊതിഞ്ഞ പഞ്ഞി മിഠായിക്ക് സമമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. എല്ലാതവണത്തെ പോലെയും സംസ്ഥാനങ്ങൾക്ക് പൊതുവായി കിട്ടുന്ന വിഹിതത്തിന്‌ പുറമേ കേരളത്തിനായ് പ്രത്യേകിച്ച് പ്രഖ്യാപനങ്ങളൊന്നുമില്ല. കേരളത്തിന്റെ എക്കാലത്തെയുമാവശ്യമായ എയിംസ് ഇത്തവണയും പരിഗണിച്ചില്ല. പി.എം.എസ്.എസ് വൈ ഫേസ് 3 യിൽ കേരളത്തെ പരിഗണിക്കാമെന്ന് മുൻപ് പ്രധാനമന്ത്രിയുമായും, ആരോഗ്യമന്ത്രിയുമായും നടത്തിയ കൂടികാഴ്ചയിൽ ലഭിച്ച ഉറപ്പല്ലാതെ എയിംസ് സംബന്ധിച്ച് പ്രത്യേക പരാമർശമൊന്നും തന്നെയില്ല.

നിലവിലുള്ള പദ്ധതികൾ ഏകോപിപ്പിച്ചുള്ള പേരിടൽ ചടങ്ങ് മാത്രമാണ് ഇത്തവണ നടന്നത്. കർഷക വായ്പകൾ എഴുതിതള്ളൽ, കാർഷിക ഉല്പന്നങ്ങളുടെ സബ്സിഡി സംബന്ധമായ വിഷയങ്ങൾ, എന്നിവ മനഃപൂർവ്വം തിരസ്കരിച്ചെങ്കിലും, കോർപ്പറേറ്റുകളെ പ്രീതിപ്പെടുത്താൻ ഇത്തവണയും മറന്നിട്ടില്ല. 68 % പ്രതിരോധ വ്യാപാരങ്ങളും ഇന്ത്യയിൽ തന്നെ നടത്തുന്നതിനും, ആയുധ ഇറക്കുമതി കുറക്കാനുള്ള തീരുമാനവും സ്വാഗതാർഹമാണെങ്കിലും, തദ്ദേശീയ ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് സർക്കാരിനെ ഭാഗത്ത് നിന്ന് പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. പ്രതിരോധ മേഖലയിലെ തദ്ദേശീയ നിർമ്മാണം പ്രോത്സാഹിപ്പിക്കുമെന്നത് പ്രഖ്യാപനങ്ങളിൽ ഉണ്ടെങ്കിലും കോഴിക്കോട് ചാലിയത്തെ യുദ്ധകപ്പൽ രൂപകൽപന കേന്ദ്രം 'നിർദ്ദേശ്' ന്റെ പ്രവർത്തന അനിശ്ചിതത്വം നീക്കുന്നതിനോ, വികസനം സംബന്ധിച്ചോ നിരന്തര അഭ്യർത്ഥനകൾ നടത്തിയിട്ടും ബജറ്റിൽ ഒന്നും തന്നെ വകയിരുത്താത്തതിനാൽ തന്നെ പ്രഖ്യാപനങ്ങളിൽ കാര്യമില്ല എന്ന് മനസിലാക്കാം.

Recommended Video

cmsvideo
    Union Budget 2022 is step towards making modern India: PM Modi | Oneindia Malayalam

    റെയിൽവേ സ്വകാര്യ വത്കരണം പ്രതീക്ഷിച്ചത്ര വിജയകരമാല്ലാത്തതിനാൽ തന്നെ, അനുവദിച്ച നാനൂറോളം വരുന്ന സ്വകാര്യ വന്ദേ ഭാരത് ട്രെയിൻ സർവ്വീസുകൾ യാത്രക്കാർക്ക് എത്രത്തോളം പ്രയോജനകരമാകുമെന്ന് കണ്ടറിയണം. ഇടത്തരക്കാർക്ക് ഏറ്റവും പ്രതീക്ഷയായിരുന്ന ആദായനികുതി സ്ളാബിൽ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായില്ല എന്നതും നിരാശാജനകമാണ്. കുട, ഇമിറ്റേഷൻ ആഭരണങ്ങൾ പോലുള്ള നിത്യോപയോഗ സാമഗ്രികൾക്ക് വില ഉയർത്തിയപ്പോഴും കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് തീരുവ കുറച്ചത് സാധാരണക്കാർക്ക് എങ്ങനെയാണ് പ്രയോജനകരമാകുന്നതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കണം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+