കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ പ്രസംഗം: കോണ്‍.നേതാവ് അറസ്റ്റില്‍

  • By Aswathi
Google Oneindia Malayalam News

ലഖ്‌നൊ: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ വെട്ടിനുറുക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഉത്തരപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. സഹറന്‍പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദിനെയാണ് അറസ്റ്റ് ചെയ്തത്. മസൂദിന്റെ പ്രസംഗം ഇന്റര്‍നെറ്റ് വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

ഗുജറാത്തല്ല ഉത്തരപ്രദേശ്. ഉത്തരപ്രദേശിനെ ഗുജറാത്താക്കാന്‍ മോദി ശ്രമിച്ചാല്‍ ഞങ്ങള്‍ അയാളെ വെട്ടിനുറുക്കുമെന്നാണ് ഇമ്രാന്‍ മസൂദിന്റെ വിവാദ പ്രസംഗം. ആക്രമിക്കപ്പെടുന്നതിലോ കൊല്ലപ്പെടുന്നതിലോ എനിക്ക് ഭയമില്ല. ഞാന്‍ മോദിക്കെതിരെ പൊരുതുമെന്നും ഗുജറാത്തില്‍ നാലു ശതമാനം മുസ്ലീങ്ങളുണ്ടെങ്കില്‍ ഉത്തരപ്രദേശില്‍ 42 ശതമാനം മുസ്ലീംങ്ങളുണ്ടെന്നും മസൂദ് പറഞ്ഞിരുന്നു.

Imran Masood

വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതസ്പര്‍ധ വളര്‍ത്തല്‍, സമാധാനാന്തരീക്ഷ തകര്‍ക്കല്‍, ഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇവയില്‍ പലതും ജാമ്യമില്ല വകുപ്പുകളാണ്. പ്രസംഗത്തിന്റെ വീഡിയോയും തെളിവാണ്.

അതേ സമയം പ്രസംഗം വിവാദമായെന്ന് മനസ്സിലാക്കിയ ഉടനെ മസൂദ് മാപ്പ് പറഞ്ഞിരുന്നു. താന്‍ എട്ട് മാസം മുമ്പ് നടത്തിയ പ്രസംഗമാണിതെന്നും രാഷ്ട്രീയത്തില്‍ മാന്യമായ ഭാഷ മാത്രമെ സംസാരിക്കാവൂ എന്നും മസൂദ് സമ്മതിച്ചു. എന്നാല്‍ മോദിക്കെതിരെ പ്രസംഗം നടത്തിയ മസൂദിനെതിരെ ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. വെള്ളിയാഴ്ച ഇയാള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

കോണ്‍ഗ്രസ് നേതാക്കള്‍ പലരും വിവാദ പ്രസംഗത്തിനെതിരെ രംഗത്ത് വന്നു. എതിരാളിയെ ശാരീരികമായി ഉന്മൂലനം ചെയ്യുന്ന രീതി പാര്‍ട്ടിക്കില്ലെന്നും മസൂദില്‍ നിന്ന് വിശദീകരണം തേടുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെ വാല വ്യക്തമാക്കി. കോണ്‍ഗ്രസ് പാപ്പരത്തമാണ് മസൂദിന്റെ പ്രസംഗത്തിലൂടെ പുറത്തുവന്നതെന്ന് ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു.

English summary
Congress candidate from Saharanpur Lok Sabha constituency in UP, Imran Masood, who threatened to chop Bharatiya Janata Party's prime ministerial candidate Narendra Modi into pieces, was arrested late Friday night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X