ചണ്ഡീഗഡില്‍ പിടിവിട്ട് കോണ്‍ഗ്രസ്, കൗണ്‍സിലറടക്കം ബിജെപിയില്‍, അധ്യക്ഷനെ മാറ്റാന്‍ ഹൈക്കമാന്‍ഡ്
ദില്ലി: രാഹുല്‍ ഗാന്ധി വിദേശ യാത്ര പോയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ സംഘടനാ തലത്തില്‍ പൊരിഞ്ഞ പോര്. ചണ്ഡീഗഡില്‍ സംസ്ഥാന അധ്യക്ഷനും ഉപാധ്യക്ഷനും തമ്മില്‍ പരസ്യമായ പോരിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അതും സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ഇതോടെ പ്രശ്‌നങ്ങള്‍ വഷളായിരിക്കുകയാണ്.
അന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിള
ഉപാധ്യക്ഷനെ പുറത്താക്കുകയും ചെയ്തു. ഇയാളിപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ പ്രമുഖ നേതാക്കള്‍ക്കെല്ലാം ടിക്കറ്റ് നിഷേധിച്ചിരുന്നു. ഇവരെല്ലാം ജയിക്കുകയോ കോണ്‍ഗ്രസിനെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായക ശക്തിയാവുകയോ ചെയ്തു. ഇതാണ് പ്രശ്‌നം പിടിവിട്ട് പോകാന്‍ കാരണം.

ചണ്ഡീഗഡില്‍ വോട്ടുശതമാനത്തില്‍ ഒന്നാമതെത്തിയിട്ടും അധികാരം പിടിക്കാന്‍ സാധിക്കാത്തതില്‍ വന്‍ നിരാശ നേതൃത്വത്തിലുണ്ട്. സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ചൗളയും ഉപാധ്യക്ഷന്‍ ദേവീന്ദര്‍ സിംഗ് ബബ്ലയും തമ്മില്‍ പരസ്യമായ കൈയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. സെക്ടര്‍ 17ല്‍ തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലായിരുന്നു പ്രശ്‌നങ്ങള്‍ നടന്നത്. സുഭാഷ് ചൗളയും, ദേവീന്ദര്‍ സിംഗും സന്ദര്‍ശക ഗ്യാലറിയിലായിരുന്നു ഇരുന്നത്. ഇവിടെ വെച്ചാണ് ഇരുവരും തമ്മില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇത് കൈയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ മറ്റ് കൗണ്‍സിലര്‍മാര്‍ ഇടപെടുകയായിരുന്നു.

മിനുട്ടുകളോളം ഈ വാക്കുതര്‍ക്കം നീണ്ടു നില്‍ക്കുകയും ചെയ്തു. തനിക്കെതിരെ വളരെ മോശം വാക്കുകളാണ് ദേവീന്ദര്‍ സിംഗ് ഉപയോഗിച്ചതെന്ന് സുഭാഷ് ചൗള ആരോപിച്ചു. അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ താനാകെ അസ്വസ്ഥനാണ്. അദ്ദേഹത്തിന്റെ ഈ മോശം പെരുമാറ്റത്തിനെതിരെ എന്ത് നടപടിയെടുക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ചൗള പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ദേവീന്ദര്‍ പറയുന്നു. തോല്‍വിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്തുകൊണ്ട് പാര്‍ട്ടി യോഗം വിളിച്ചില്ലെന്നാണ് ഞാന്‍ ചോദിച്ചത്. വളരെ മോശം പെരുമാറ്റമാണ് ചൗളയില്‍ നിന്നുണ്ടായത്. തനിക്കെതിരെ ആക്രോശമാണ് ഉയര്‍ന്നത്. അതിന്റെ ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞു.

ചൗളയുടെ മോശം പെരുമാറ്റം തന്നെ ദേഷ്യം പിടിപ്പിക്കുകയായിരുന്നു. തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ചൗള ഏറ്റെടുക്കണം. രാജിവെച്ച് പുറത്തുപോകണമെന്നും ദേവീന്ദര്‍ ആവശ്യപ്പെട്ടു. ചൗള പാര്‍ട്ടിയെ തകര്‍ക്കുന്നുവെന്ന് ദേവീന്ദര്‍ പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. എഎപി ചൗളയുടെ സൃഷ്ടിയാണെന്നും, സീനിയര്‍ നേതാക്കളായ പ്രദീപ് ഛബ്ര അടക്കമുള്ളവരെ പാര്‍ട്ടി വിട്ട് പോകാന്‍ അനുവദിച്ചത് ചൗളയാണ്. ഇപ്പോള്‍ നിരവധി പേരാണ് എഎപിയിലുള്ളത്. സ്ഥാനാര്‍ത്ഥിത്വം വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ് ചൗള. സ്വന്തം വാര്‍ഡില്‍ പോലും ജയിക്കാന്‍ സാധ്യതയില്ലാത്തവര്‍ക്കാണ് സംസ്ഥാന നേതൃത്വം ടിക്കറ്റ് നല്‍കിയതെന്നും ദേവീന്ദര്‍ പറയുന്നു.

ചണ്ഡീഗഡില്‍ ജയിക്കാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ നഷ്ടപ്പെടുത്തിയത്. ചൗളയ്ക്ക് സ്വന്തം മകന്റെ വിജയം പോലും ഉറപ്പിക്കാന്‍ സാധിച്ചില്ലെന്നും ദേവീന്ദര്‍ ആരോപിച്ചു. ബിജെപിക്കെതിരെ ഭരണവിരുദ്ധ തരംഗം തന്നെയുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തെ നയിക്കാന്‍ ചൗളയ്ക്കായില്ല. നമ്മള്‍ തിരഞ്ഞെടുപ്പ് തോറ്റുവെന്നും ദേവീന്ദര്‍ പറഞ്ഞു. കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ആദ്യമായി മത്സരിച്ച എഎപി 14 സീറ്റോടെ ഏറ്റവും വലിയ കക്ഷിയായി. കോണ്‍ഗ്രസാണ് ഈ സീറ്റുകളിലെല്ലാം രണ്ടാം സ്ഥാനത്ത് വന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഉപയോഗിച്ചാണ് എഎപി വിജയിച്ചത്. ഒപ്പം വിമതരുടെ മത്സരവും കോണ്‍ഗ്രസിന്റെ തോല്‍വി ഉറപ്പിച്ചു.

അതേസമയം ദേവീന്ദര്‍ സിംഗ് ബബ്ലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഈ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് പുറത്താക്കിയത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ ദേവീന്ദര്‍ തയ്യാറായിട്ടില്ല. അദ്ദേഹവും ഭാര്യ ഹര്‍പ്രീത് കൗര്‍ ബബ്ലയും ബിജെപിയില്‍ ചേര്‍ന്നു. ഹര്‍പ്രീത് കൗര്‍ കോണ്‍ഗ്രസിന്റെ കൗണ്‍സിലറാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിജയ മാര്‍ജിനിലാണ് അവര്‍ വിജയിച്ചത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സ്ഥാനാര്‍ത്ഥികളുമായി സഹകരിക്കാന്‍ പോലും തയ്യാറായിരുന്നില്ലെന്ന് ദേവീന്ദര്‍ ആരോപിച്ചിരുന്നു. എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തിനായി പണം നല്‍കിയിരുന്നു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ നിന്നാണ് പണം വാങ്ങിയത്. കോണ്‍ഗ്രസ് നേതൃത്വം ഒരാളെ പോലും ഞങ്ങളുടെ വാര്‍ഡില്‍ പ്രചാരണത്തിന് അയച്ചില്ല. പാര്‍ട്ടിയുടെ മികവ് കൊണ്ടല്ല, തന്റെ കുടുംബത്തിന്റെ കഠിനാധ്വാനം കൊണ്ടാണ് വിജയിച്ചതെന്നും ദേവീന്ദര്‍ പറഞ്ഞിരുന്നു.

സുഭാഷ് ചൗള മകന് വേണ്ടി മാത്രമാണ് പ്രചാരണം നടത്തിയതെന്ന് ദേവീന്ദര്‍ ആരോപിക്കുന്നു. വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കില്ല. സ്ഥാനാര്‍ത്ഥിത്വത്തിന് ശേഷം പോലും സംസ്ഥാന അധ്യക്ഷന്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് ദേവീന്ദര്‍ പറയുന്നു. അതേസമയം സുഭാഷ് ചൗള ഉപാധ്യക്ഷനെ പാര്‍ട്ടി യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്നാണ് ഗുരുതരമായ ആരോപണം.എന്നാല്‍ കൗണ്‍സിലര്‍മാരും താനും തമ്മില്‍ കൂടിക്കാഴ്ച്ച മാത്രമാണ് നടത്തിയതെന്ന് ചൗള പറയുന്നു. എന്നാല്‍ അദ്ദേഹത്തെ മാറ്റാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതരായിരിക്കുകയാണ്. പല നേതാക്കളും കോണ്‍ഗ്രസ് വിട്ടുപോയത് ചൗള കാരണമാണ്. പ്രദീപ് ഛബ്ര പോയതിന് പുറമേ പല നേതാക്കളെയും അദ്ദേഹം അടര്‍ത്തിയെടുക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ കൗണ്‍സിലറായിരുന്ന ചന്ദര്‍മുഖി ശര്‍മയായിരുന്നു എഎപിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍. പല പ്രമുഖര്‍ക്കും ടിക്കറ്റ് നല്‍കാതെ മോശം സ്ഥാനാര്‍ത്ഥികളെയാണ് ചൗള തിരഞ്ഞെടുത്തത്.
മൂന്നാം മുന്നണി തലപ്പത്തേക്ക് ശരത് പവാര്‍, മമതയും കോണ്‍ഗ്രസും വരും, രാഹുല്‍ പിന്നണിയിലേക്ക്