കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് ഡിഎംകെയുടെ കിടിലന്‍ സമ്മാനം: പ്രമുഖ നേതാവ് തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക്

Google Oneindia Malayalam News

ചെന്നൈ: സമീപകാലത്ത് കോണ്‍ഗ്രസിന്‍റെ ഏറ്റവും വിജയകരവും ശക്തവുമായ സഖ്യമാണ് തമിഴ്നാട്ടിലെ ഡിഎംകെ സഖ്യം. ആദ്യം ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നാലെ ഈ അടുത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായി വലിയ വിജയമാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്.

കോണ്‍ഗ്രസുമായി സഖ്യം പ്രഖ്യാപിച്ച് 3 കക്ഷികള്‍: ബിജെപിയുടെ പരാജയം ഉറപ്പ്, ബിഎസ്പിയും ആലോചനയില്‍കോണ്‍ഗ്രസുമായി സഖ്യം പ്രഖ്യാപിച്ച് 3 കക്ഷികള്‍: ബിജെപിയുടെ പരാജയം ഉറപ്പ്, ബിഎസ്പിയും ആലോചനയില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 9 ല്‍ 8 സീറ്റിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 സീറ്റില്‍ 18 സീറ്റിലുമായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്. ഇപ്പോഴിതാ സഖ്യത്തിന്‍റെ ഭാഗമായി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

രാജ്യസഭയിലേക്ക്

തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് വരാനിരിക്കുന്ന ഒഴിവുകളില്‍ ഒന്ന് കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനമായെന്നാണ് സൂചന. അങ്ങനെയെങ്കില്‍ രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെ വീണ്ടും പാര്‍ലമെന്‍റിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസ് ആലോചന. വരാനിരിക്കുന്ന മൂന്ന് ഒഴിവുകളില്‍ 2 എണ്ണത്തില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന് വിജയിക്കാന്‍ സാധിക്കും.

 തമിഴ്‌നാട്ടിൽ നിന്ന്


ഫെബ്രുവരി 15 ന് രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കിയ ആസാദിനെ ഇത്തവണ തമിഴ്‌നാട്ടിൽ നിന്ന് കോണ്‍ഗ്രസ് നാമനിർദേശം ചെയ്യുമെന്നാണ് അദ്ദേഹത്തിന്‍റെ ജന്മനാടായ ജമ്മു കശ്മീരിലെ പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളില്‍ പറയുന്നുന്നത്. തിരഞ്ഞെടുപ്പ് ഇതിനോടകം നടക്കേണ്ടതായിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെച്ചിരിക്കുകയാണ്.

ഗുലാം നബി ആസാദ്

മുന്‍ ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദ് 28 വർഷമായി രാജ്യസഭാംഗവും പത്തുവർഷമായി ലോക്സഭാ അംഗവുമായിരുന്നു. സംസ്ഥാനത്ത് നിന്നും ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ ഒന്നിലേക്ക് ആസാദിനെ പരിഗണിക്കണമെന്ന് ഡിഎംകെയോട് കോൺഗ്രസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്.

ഒഴിവുകള്‍

മുൻ കേന്ദ്രമന്ത്രിയായിരുന്ന ആസാദ് അവസാനമായി 2015 ലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എഐഎഡിഎംകെ എംപിമരായിരുന്ന മുഹമ്മദ്, കെ പി മുനുസാമി, ആർ വൈത്യലിംഗം തുടങ്ങിയവരുടെ ഒഴിവുകളിലേക്കാണ് തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.

വിമത പ്രശ്നങ്ങള്‍ക്ക്

അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രതികരണത്തിന് കോണ്‍ഗ്രസോ ഡിഎംകെയോ തയ്യാറായിട്ടില്ല. പാര്‍ട്ടിയിലെ വിമത കൂട്ടായ്മയായ ജി -23 ലെ പ്രധാനിയായ ഗുലാനംബി ആസാദിനെ വീണ്ടും പാര്‍ലമെന്‍റിലേക്ക് എത്തിക്കുന്നതിലൂടെ വിമത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂടിയാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

എപ്പോള്‍ വേണമെങ്കിലും

അതേസമയം തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ അണ്ണാ ഡിഎംകെയുടെ ശക്തി രാജ്യസഭയിലും കുറയും. നിലവില്‍ സഭയില്‍ ആറ് അംഗങ്ങളാണ് അണ്ണാ ഡിഎംകെയ്ക്കുള്ളത്. ഒഴിഞ്ഞ് കിടക്കുന്ന സീറ്റിലേക്ക് എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കും.

Recommended Video

cmsvideo
vD Satheeshan about Mullappally Ramachandran | Oneindia Malayalam
വരുന്ന ഒഴിവുകള്‍

നിലവിലെ മൂന്ന് എണ്ണത്തിന് പുറമെ അടുത്തവര്‍ഷവും നാല് ഒഴിവുകള്‍ വരുന്നുണ്ട്. ഇതില്‍ രണ്ടെണ്ണം വീതം ഇരുപാര്‍ട്ടികളുടേതുമാണ്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ നാലില്‍ മൂന്നെണ്ണവും പിടിക്കാന്‍ ഡിഎംകെ സഖ്യത്തിന് സാധിക്കും. ഇതോടെ രാജ്യസഭയില്‍ ഡിഎംകെ അംഗബലം ഇരട്ട സഖ്യയിലേക്ക് എത്തിയേക്കും.

ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ പാർവതി നായർ; പുതിയ ചിത്രങ്ങൾ കാണാം

English summary
Congress leader ghulam nabi azad likely elect to Rajya Sabha from Tamil Nadu: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X