മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രസ്താവന നടത്തിയതിന്റെ പേരില്‍ മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

മോദി തരം താഴ്ന്നവനെന്ന പരാമർശം; മണിശങ്കർ അയ്യർ മാപ്പ് പറയണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ

മോദിക്കെതിരേ അയ്യര്‍ മോശം പരാമര്‍ശം നടത്തിയത് വിവാദമായതോടെ രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം മണിശങ്കര അയ്യര്‍ പരാമര്‍ശത്തിന്റെ പേരില്‍ മാപ്പും പറഞ്ഞിരുന്നു.

Mani Shankar Aiyar

എന്നാല്‍ ഇത് ഗുജറാത്ത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനിടയാകും വിധം വിവാദമായതോടെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതരാവുകയായിരുന്നു. വിവാദപ്രസ്താവനയില്‍ കാരണം കാണിയ്ക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പു കാലത്തും അയ്യര്‍ നരേന്ദ്ര മോദിക്കെതിരേ ഇത്തരത്തിലുള്ള പരസ്യ പ്രസ്താവനകള്‍ നടത്തിയിരുന്നു. അന്നത്തെ ചായക്കടക്കാരന്‍ എന്ന പരാമര്‍ശം ബിജെപി വന്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

English summary
Congress leader Mani Shankar Aiyar was suspended from primary membership of Congress Party and issued him a showcause notice on Thursday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്