ബിജെപിയിലേക്കല്ല!! രജനികാന്ത് കോണ്‍ഗ്രസിലേക്ക്? കൊണ്ടുപോകുന്നത് നഗ്മ!!

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ജയലളിതയുടെ മരണത്തിനു പിന്നാലെ ആരംഭിച്ചതാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി. എന്നാല്‍ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രശ്‌നം പരിഹരിക്കുന്നതാകട്ടെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും.

രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷമാണ് സൂപ്പര്‍ സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത സജീവമാകുന്നത്. ബിജെപിയില്‍ ചേരുമെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്.

എന്നാല്‍ രജനി കോണ്‍ഗ്രസിലെത്തുമെന്നാണ് പുതിയ പ്രചരണം. കാേണ്‍ഗ്രസ് നേതാവും ചലച്ചിത്ര താരവുമാ നഗ്മ രജനിയെ സന്ദര്‍ശിച്ചതോടെയാണ് പുതിയ അഭ്യൂഹങ്ങള്‍ തലപൊക്കിയത്.

 പുതിയ അഭ്യൂഹങ്ങള്‍

പുതിയ അഭ്യൂഹങ്ങള്‍

ചലച്ചിത്ര താരം നഗ്മ ചെന്നൈയിലെ വസതിയിലെത്തി രജനികാന്തിനെ സന്ദര്‍ശിച്ചതോടെയാണ് പുതിയ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ നഗ്മയുടെ സന്ദര്‍ശനം രജനിയെ രാഷ്ട്രീയത്തിലേക്കെത്തിക്കാനാണെന്നാണ് പ്രചരണം.

 വെളിപ്പെടുത്താതെ

വെളിപ്പെടുത്താതെ

രജനി കാന്ത് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍. അതേസമയം രജനിയും നഗ്മയും തമ്മിലുള്ള ചര്‍ച്ചയുടെ വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തെ കുറിച്ച് ചര്‍ച്ച നടന്നതായാണ് വിവരങ്ങള്‍. മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

നേരത്തെ രജനികാന്ത് ബിജെപിയില്‍ ചേരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് പുതിയ നീക്കം നടത്തിയിരിക്കുന്നത്. എല്ലാ പാര്‍ട്ടികളും സൂപ്പര്‍ സ്റ്റാറിനു വേണ്ടി വലവിരിച്ചിരിക്കുകയാണ്. ഇതിനു വേണ്ടിയുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

 പരിഹാരം

പരിഹാരം

തമിഴ്‌നാട്ടില്‍ ബിജെപിക്ക് വലിയ സ്വാധീനമില്ല. ജയലളിതയുടെ മരണത്തോടെ പ്രതിസന്ധിയിലായ തമിഴ്‌നാട് പിടിക്കാനായാല്‍ അത് ബിജെപിക്ക് വന്‍ നേട്ടമാകും. ഈ സാഹചര്യത്തിലാണ് രജനികാന്തിലൂടെ തമിഴ്‌നാട് പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. ശക്തനായ നേതാവില്ലെന്ന പ്രശ്‌നം ഇങ്ങനെ പരിഹരിക്കാനാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

 സ്വാധീനം

സ്വാധീനം

തമിഴ്‌നാട്ടില്‍ വന്‍ സ്വാധീനമുളള താരമാണ് രജനികാന്ത്. അതിനാല്‍ രജനികാന്തിനെ രാഷ്ട്രീയത്തിലേക്ക് ഇറക്കാനുള്ള നീക്കങ്ങളും ശക്തമാണ്. രജനികാന്തിനെ കൊണ്ട് സ്വന്തം പാര്‍ട്ടി രൂപീകരിക്കാനും ബിജെപി നീക്കം നടത്തിയിരുന്നു.

English summary
Congress leader Nagma meets Rajinikanth at his residence.
Please Wait while comments are loading...