ആർത്തവ ദിവസങ്ങളിൽ വേതനം നഷ്ടമാകാതിരിക്കാൻ 30,000 സ്ത്രീകൾ ഗർഭാശയം നീക്കം ചെയ്തു, മഹാരാഷ്ട്രയിൽ
നാഗ്പൂർ: മഹാരാഷ്ട്രയിലെ കരിമ്പ് പാടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ജീവിതാ സാഹചര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്ത്. കോൺഗ്രസ് പട്ടിക ജാതി വകുപ്പ് ചെയർമാൻ നിതിൻ റാവത്താണ് സുപ്രധാന നടപടികൾ ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് നിതിൻ റാവത്ത് തന്റെ കത്തിൽ ഉന്നയിച്ചിരിക്കുന്നത്.
ആർത്തവ ദിവസങ്ങളിൽ ജോലി ചെയ്യാൻ കഴിയാതെ വരുന്നതോടെ കരിമ്പിൻ പാടങ്ങളിൽ ജോലി ചെയ്യുന്ന മുപ്പതിനായിരത്തോളം സ്ത്രീകൾ തങ്ങളുടെ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെന്ന് നിതിൻ റാവത്ത് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ആർത്തവ ദിവസങ്ങളിൽ ജോലിക്കെത്താൻ കഴിയാതെ വരുന്നതോടെ വേതനം നഷ്ടമാകുന്നത് ഒഴിവാക്കാനാണ് പാവപ്പെട്ട തൊഴിലാളി സ്ത്രികൾ ഗർഭപാത്രം നീക്കം ചെയ്യാൻ നിർബന്ധിതരാകുന്നത്.

ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സ്ത്രീകൾക്ക് ബോധവത്കരണവും മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കണമെന്നും നിതിൻ റാവത്ത് കത്തിൽ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications