അദാനി ഷെല്‍ കമ്പനിയിലെ 20,000 കോടി ആരുടേത്; ആരാണ് ഉടമസ്ഥര്‍; വീണ്ടും രാഹുല്‍
ദില്ലി: എം പി സ്ഥാനത്ത് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ബി ജെ പിക്കെതിരെയും പ്രദാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. അദാനി വിഷയത്തില്‍ നരേന്ദ്ര മോദിക്കെതിരെയുള്ള ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ബി ജെ പി സര്‍ക്കാരിന്റെ നാടകമാണ് പാര്‍ലമെന്റില്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
അന്ന് അദാനിയുടെ ഷെല്‍ കമ്പനികളില്‍ കോടികള്‍ നിക്ഷേപിച്ചതാരാണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. ആരാണ് അദാനിയുടെ അജ്ഞാത ഇന്‍വെസ്റ്റര്‍ എന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. എന്നാല്‍ ഇപ്പോഴിതാ മാധ്യമങ്ങളോട് ഇതേ ചോദ്യം വീണ്ടും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചിരിക്കുകയാണ്. ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് നടന്നു പോകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് ഇതേ ചോദ്യം ആവര്‍ത്തിച്ചത്.

സൂറത്ത് കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്ത പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ജുഡീഷ്യറിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചുവെന്ന ബിജെപിയുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഈ ചോദ്യത്തിന് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെയാണ്.
എന്തുകൊണ്ടാണ് നിങ്ങള്‍ എപ്പോഴും ബിജെപി പറയുന്നത് മാത്രം ചോദിക്കുന്നത്. ഓരോ തവണയും നിങ്ങള്‍ ബി ജെ പി പറയുന്ന കാര്യങ്ങളാണ് പറയാറുള്ളത്. വളരെ ലളിതമായ കാര്യമുണ്ട്. അദാനിയുടെ ഷെല്‍ കമ്പനികളില്‍ 20,000 കോടി ആരുടെ ഉടമസ്ഥതയിലാണ്. അത് ബിനാമിയുടേതാണ്. ആരുടേതാണ്- രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് ചോദിച്ചു.
മാനനഷ്ടക്കേസില്‍ അപ്പീല്‍ നല്‍കാന്‍ സൂറത്ത് സെഷന്‍സ് കോടതിയില്‍ ഒരു കൂട്ടം നേതാക്കളെ കൂട്ടിക്കൊണ്ടുപോയി ജുഡീഷ്യറിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചുവെന്ന ബി ജെ പി ആരോപണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. നേരത്തെ ഒരു ട്വീറ്റിലും രാഹുല്‍ ഗാന്ധി പ്രദാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു .
പ്രധാനമന്ത്രിയുടെ നിശബ്ദത എന്തുകൊണ്ടാണെന്നും എന്തിനാണ് മോദി ഭയക്കുന്നതെന്നുമാണ് രാഹുല്‍ ഗാന്ധി ചോദിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി രാജ്യത്തെ അപമാനിക്കുകയാണെന്നും പിന്നാക്ക സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നുമാണ് ബി ജെ പി പ്രതികരിച്ചത്. ജനാധിപത്യത്തിന്റെ നാലാം തൂണിനെ രാഹുല്‍ ഗാന്ധി അപമാനിക്കുകയാണെന്നുമാണ് ബി ജെ പി വിമര്‍ശിച്ചത് .












Click it and Unblock the Notifications