സിബലിനെ വളഞ്ഞിട്ട് ആക്രമിച്ച് കോണ്‍ഗ്രസ്, ബിജെപി ഏജന്റ്, മന്ത്രിയല്ലാത്തത് കൊണ്ട് വിഷമമുണ്ടാകും
ദില്ലി: ജി23 നേതാക്കള്‍ക്കെതിരെ ഒറ്റക്കെട്ടായി കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍. കപില്‍ സിബലിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുഖ്യമന്ത്രിമാര്‍ അടക്കമുള്ളവര്‍. സിബലിന് കോണ്‍ഗ്രസിന്റെ എബിസി അറിയില്ലെന്ന് കഴിഞ്ഞ ദിവസം അശോക് ഗെലോട്ട് വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന്റെ നാശത്തെ കുറിച്ച് സംസാരിക്കുന്നവര്‍ ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന് ചന്നി പറഞ്ഞു. ഗാന്ധി കുടുംബം നേതൃത്വത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നായിരുന്നു സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോഴും എല്ലാവരുടെയും കോണ്‍ഗ്രസ് തന്നെയാണ്. എന്നാല്‍ ചിലര് ബംഗ്ലാവില്‍ നടക്കുന്ന അത്താഴവിരുന്നിലൂടെ കോണ്‍ഗ്രസിന്റെ ഉണ്ടാക്കാനാണ് നോക്കുന്നതെന്നും ബാഗല്‍ പരിഹസിച്ചു.

ആദ്യം യുപിയില്‍ പോയി നോക്കൂ. അവിടെ കോണ്‍ഗ്രസ് നേതൃത്വം എങ്ങനെയാണ് മത്സരിച്ചതെന്ന് നോക്കൂ. കോണ്‍ഗ്രസിന്റെ തകര്‍ച്ചയെ കുറിച്ച് ഇങ്ങനെ പറഞ്ഞ് നടക്കുന്നവരൊക്കെ ഇല്ലാതാവുമെന്നും ബാഗല്‍ പറഞ്ഞു. അതേസമയം പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ നേതാക്കഗള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. സിബലിന്റെ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ഗെലോട്ട് പറഞ്ഞു. ബിജെപിക്കെതിരെ പോരാടുന്ന ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ഗെലോട്ട് വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന് ശേഷവും മുമ്പും ഒരുപാട് ത്യാഗങ്ങള്‍ ഈ രാജ്യത്തിനായി ചെയ്തവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടി ഇല്ലാതാക്കാന്‍ നോക്കുന്നവര്‍ സ്വയം ഇല്ലാതാവുമെന്നും ഗെലോട്ട് പറഞ്ഞു.
സീനിയര്‍ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയും രൂക്ഷമായി സിബലിനെ വിമര്‍ശിച്ചു. സിബല്‍ മികച്ച അഭിഭാഷകനാണ്. എന്നാല്‍ അ നല്ലൊരു കോണ്‍ഗ്രസ് നേതാവല്ല. കോണ്‍ഗ്രസിന് വേണ്ടി ഒരു ഗ്രാമത്തില്‍ പോലും പ്രവര്‍ത്തനത്തിനായി അദ്ദേഹം പോയിട്ടില്ല. പാര്‍ട്ടിയെ മനപ്പൂര്‍വം ദുര്‍ബലമാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. സോണിയാ ഗാന്ധിയെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഒരിക്കലും ദുര്‍ബലമാക്കാന്‍ സാധിക്കില്ലെന്നും ഗാര്‍ഗെ പറഞ്ഞു. സീനിയര്‍ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ജി23ക്കെതിരെ രംഗത്ത് വന്നു. കോണ്‍ഗ്രസില്‍ ഒരുപാട് പദവികളും നേട്ടങ്ങളും ലഭിച്ചയാളാണെന്ന് ചൗധരി പറയുന്നു. ഇപ്പോള്‍ പറയുന്നത് ഏത് പാര്‍ട്ടിയുടെ നേതാവായി നിന്നുകൊണ്ടാണെന്നും അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു.
കപില്‍ സിബല്‍ യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്നപ്പോള്‍ പ്രശ്‌നങ്ങളൊന്നും ഉണ അടായിരുന്നില്ല. എന്നാല്‍ അധികാരം പോയപ്പോള്‍ പാര്‍ട്ടി മോശമായെന്നും ചൗധരി പറഞ്ഞു. കോണ്‍ഗ്രസ് പിന്തുണയില്ലാതെ എന്തെങ്കിലും ചെയ്യാനാവുമെന്ന് അദ്ദേഹം തെളിയിക്കട്ടെ. സ്വന്തം പ്രത്യയശാസ്ത്രത്തില്‍ അദ്ദേഹം പോരാടട്ടെ. അല്ലാതെ എസി റൂമിലിരുന്ന് അഭിമുഖം നല്‍കുന്നതില്‍ എന്ത് കാര്യമെന്നും അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് പവന്‍ ഖേരയും സിബലിനെതിരെ രംഗത്ത്. സിബലിന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാം. എന്തിനാണ് പരസ്യ പ്രസ്താവന നടത്തുന്നത്. ബിജെപിക്കും ആര്‍എസ്എസിനും ഗാന്ധി കുടുംബത്തെ നേതൃത്വത്തില്‍ നിന്ന് മാറ്റണം. കാരണം അവരില്ലെങ്കില്‍ കോണ്‍ഗ്രസ് ജനത പാര്‍ട്ടി പോലെയാവുമെന്ന് ബിജെപിക്കറിയാമെന്നും പവന്‍ ഖേര വ്യക്തമാക്കി.












Click it and Unblock the Notifications