കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി വയനാട്ടില്‍; ഇടത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

Google Oneindia Malayalam News

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പിപി സുനീറിനെ പിന്‍വലിക്കാന്‍ സിപിഐ തയ്യാറാവാണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇടതുമുന്നണി എത്രയും പെട്ടെന്ന് ഉചിതമായി തീരുമാനം എടുക്കണമെന്ന് വിഎം സൂധീരന്‍ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

<strong>രാഹുല്‍ തരംഗമാവും; ദക്ഷിണേന്ത്യയില്‍ 100 സീറ്റ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, വിജയമുറപ്പെന്ന് ആന്‍റണി</strong>രാഹുല്‍ തരംഗമാവും; ദക്ഷിണേന്ത്യയില്‍ 100 സീറ്റ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, വിജയമുറപ്പെന്ന് ആന്‍റണി

ദേശീയ രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കാന്‍ ഇടതുപക്ഷം തയ്യാറാവണം. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം കേരത്തിന് കൂടുതല്‍ പുരോഗതി ഉണ്ടാക്കുമെന്നും വിഎം സുധീരന്‍ അഭിപ്രായപ്പെട്ടു.

ബെന്നി ബെഹനാനും

ബെന്നി ബെഹനാനും

രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാര്‍ത്ഥിയാകാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാൻ ഇടത് മുന്നണി തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവും യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹനാനും ആവശ്യപ്പെട്ടു. കേരളത്തിന് കിട്ടിയ ദേശീയ അംഗീകാരമാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ വരുന്നതോടെ

രാഹുല്‍ വരുന്നതോടെ

രാഹുല്‍ വരുന്നതോടെ കേരളത്തിലെ എല്ലാ സ്ഥാനാര്‍ത്ഥികളുടേയും വിജയം ഉറപ്പിച്ചു കഴിഞ്ഞു. കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലാകെ രാഹുലിന്‍റെ വരവ് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഗുണം ചെയ്യുമെന്നും ബെന്നിബഹനാന്‍ കൂട്ടിച്ചേര്‍ത്തു.

തെറ്റായ സന്ദേശം

തെറ്റായ സന്ദേശം

അതേസമയം, രാഹുല്‍ അല്ല ആര് വന്നാലും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി പിപി സുനീര്‍ തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം തെറ്റായ സന്ദേശം നൽകുമെന്നും പിണറായി ആവര്‍ത്തിച്ചു

ഇടതുപക്ഷത്തെ നേരിടാന്‍

ഇടതുപക്ഷത്തെ നേരിടാന്‍

രാഹുൽ ഗാന്ധിയല്ല ആരു വന്നാലും പരാജയപ്പെടുത്താൻ തന്നെയാണ് ഇടത് മുന്നണി ശ്രമിക്കുക. അതിന് ഇടതുമുന്നണിക്ക് കഴിയുമെന്നും പിണറായി പറഞ്ഞു.
ബിജെപിയെ നേരിടാനല്ല, ഇടതുപക്ഷത്തെ നേരിടാനാണ് രാഹുല്‍ വരുന്നത്.

രാഹുല്‍ ഉദ്ദേശിക്കുന്നത്

രാഹുല്‍ ഉദ്ദേശിക്കുന്നത്

ബിജെപിയുമായുള്ള പോരാട്ടമല്ല രാഹുല്‍ ഉദ്ദേശിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വയനാട്ടില്‍ ഉണ്ടെങ്കിലും അത് ബിജെപിക്ക് എതിരായ പോരാട്ടമാണെന്ന് ആരും പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
congress leaders request cpi to withdraw their candidate from wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X