Get Updates
Get notified of breaking news, exclusive insights, and must-see stories!

യെഡിയൂരപ്പക്കും അധികകാലം വാഴാനാവില്ല; ഇടക്കാല തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശം

ബെംഗളൂരു: കര്‍ണാടകയില്‍ യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറ്റാലും അധികം ആയുസ്സുണ്ടാവില്ലെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ്. വിശ്വാസ വോട്ട് നേടാനാവാതെ സഖ്യസര്‍ക്കാര്‍ വിണതിന് പിന്നാലെ ബെംഗളൂരുവില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത്തരമൊരു വിലയിരുത്തല്‍ ഉണ്ടായത്. ഈ സാഹചര്യത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ എംഎല്‍എമാരോട് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു.

എത്രയും പെട്ടെന്ന് തങ്ങളുടെ മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം എ​എല്‍എമാരെ അറിയിച്ചത്. പ്രാദേശിക തലങ്ങളിലിറങ്ങിച്ചെന്ന് വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ തിരിച്ചറിയുക, അര്‍ഹരായവര്‍ക്ക് ഉടന്‍ സഹായങ്ങള്‍ ലഭ്യമാക്കുക, മണ്ഡലങ്ങളിലെ വികസപദ്ധതികള്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കുക എന്നു തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് എംഎല്‍എമാര്‍ക്ക് യോഗം നല്‍കിയത്.. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

പാര്‍ട്ടി നിര്‍ദ്ദേശം

പാര്‍ട്ടി നിര്‍ദ്ദേശം

വിശ്വാസ വോട്ടെടുപ്പിന് പിന്നാലെ ഇന്നലെ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന നിര്‍ദ്ദേശം എംഎല്‍എമാര്‍ക്ക് നല്‍കിയത്. കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ, കെപിസിസി അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഈശ്വര്‍ കാന്ദ്രെ, സഖ്യസര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായിരുന്നു ജി പമേശ്വര എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.

സംഘടനാ പ്രവര്‍ത്തനം

സംഘടനാ പ്രവര്‍ത്തനം

വിമത എംഎല്‍എമാരുടെ അയോഗ്യത, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കല്‍, കാവല്‍ മുഖ്യമന്ത്രി സ്ഥാനം കുമാരസ്വാമി സ്വന്തമാക്കിയത് എന്നുതുടങ്ങിയ വിവിധ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചാ വിഷയമായത്. ജനതാദളിന്റെ ശക്തികേന്ദ്രമെന്നറിയപ്പെടുന്ന മൈസൂര്‍ മേഖലയിലടക്കം പ്രാദേശിക സംഘടന പ്രവര്‍ത്തനം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

സഖ്യം തുടരണമോ

സഖ്യം തുടരണമോ

ജനതാ ദളുമായുള്ള സഖ്യം തുടരണമോയെന്ന കാര്യം യോഗത്തില്‍ ചര്‍ച്ചാ വിഷയമായില്ല. ജനതാ ദളുമായുള്ള സഖ്യം തുടരുമെന്നായിരുന്നു സര്‍ക്കാര്‍ വീണതിന് പിന്നാലെയും നേതാക്കള്‍ പ്രതികരിച്ചത്. എന്നാല്‍ സഖ്യം തുടരുന്നതില്‍ ജനതാദളിനും കോണ്‍ഗ്രസിനും അകത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. ജനതാദളിന്‍റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന് നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.

സത്യപ്രതിജ്ഞ വൈകീട്ട്

സത്യപ്രതിജ്ഞ വൈകീട്ട്

അതേസമയം, ഇന്ന് വൈകീട്ട് 6 മണിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ യെഡിയുരപ്പക്ക് ഗവര്‍ണറുടെ അനുമതി ലഭിച്ചിട്ടുണ്ട്. വിമത എഎല്‍എമാരുടെ അയോഗ്യതയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരണം നീണ്ടേക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ബിജെപി ദേശീയ നേതൃത്വം അനുകൂല സൂചന നല്‍കിയതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണ്ണറെ കാണാന്‍ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.

വെല്ലുവിളികള്‍

വെല്ലുവിളികള്‍

മുഖ്യമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കുമെങ്കില്‍ സര്‍ക്കാര്‍ രൂപീകരണം ബിജെപിക്ക് കടുത്ത വെല്ലുവിളിയായേക്കും. യെഡിയൂരപ്പ മാത്രമായിരിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. വിശ്വാസ വോട്ടിന് ശേഷമായിരിക്കും മന്ത്രിമാരുടെ സത്യപ്രതിജ്ഞ. മന്ത്രിമാരാകന്‍ പരിഗണിക്കാന്‍ സധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിയടക്കം 34 അംഗ മന്ത്രിസഭയാണ് നിലവില്‍ വരേണ്ടത്.

15 പേരില്‍ 12 പേര്‍

15 പേരില്‍ 12 പേര്‍

എന്നാല്‍ ബിജെപിയില്‍ നിന്ന് മാത്രം മൂന്നില്‍ കൂടുതല്‍ തവണ എംഎല്‍എമാരായവരുടെ അംഗം 56 ആണ്. ഇവര്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദം എങ്ങനെ അതിജീവിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് എംഎല്‍എ സ്ഥാനം രാജിവെച്ച 15 പേരില്‍ 12 പേര്‍ക്ക് നേരത്തെ ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. ഇത് ഇപ്പോള്‍ തന്നെ ബിജെപിക്കുള്ളില്‍ കടുത്ത എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്.

ശക്തമായ തീരുമാനം എടുക്കാന്‍ കഴിയില്ല

ശക്തമായ തീരുമാനം എടുക്കാന്‍ കഴിയില്ല

കോണ്‍ഗ്രസില്‍ വിമത നീക്കത്തിന് നേതൃത്വം നല്‍കിയ രമേഷ് ജാര്‍ക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദമാണ് ബിജെപി നല്‍കിയ വാഗ്ദാനം. ഇദ്ദേഹത്തെ സ്പീക്കര്‍ അയോഗ്യനാക്കിയിരിക്കുന്ന സാഹചര്യത്തില്‍ കോടതി വിധിക്ക് ശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുക. ബിജെപിയില്‍ നിന്ന് കെഎസ് ഈശ്വരപ്പ, ആര്‍ അശോക്, ബി ശ്രീരാമലു, എന്നിവരും ഉപമുഖ്യന്ത്രിസ്ഥാനം ലക്ഷ്യം വെക്കുന്നവരാണ്. സുരക്ഷിതമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ശക്തമായ തീരുമാനം എടുക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ അധികകാലം അധികാരത്തിലിരിക്കില്ലെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+