കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്; പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്. പിന്നാക്ക വോട്ടുകളായിരുന്നു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോണ്‍ഗ്രസ് നേടിയരുന്നത്. എന്നാല്‍ വ്യക്തമായ ജാതി രാഷ്ട്രീയമുള്ള ഉത്തര്‍പ്രദേശില്‍ മുന്നാക്ക വിഭാഗത്തില്‍പെട്ട ബ്രാഹ്മിണ്‍, ഠാക്കൂര്‍ വോട്ടുകളാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രശാന്ത് കിഷോറാണ് പുതിയ തന്ത്രത്തിന് പിന്നില്‍. തിരഞ്ഞെടുപ്പ് പ്പരചരണത്തില്‍ കൂടുതല്‍ അച്ചടക്കം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. വീടുകള്‍ തോറും കയറി ഇറങ്ങി പ്രചരണം നടത്താനാണ് തീരുമാനം. ഇതിനായി പ്രവര്‍ത്തകരുടെ വലിയ സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.

Congress Flg

രാഹുല്‍ ഗാന്ധിയോ പ്രയങ്ക ഗാന്ധിയോ നേരിട്ട് പ്രചരണത്തിന് നേതൃത്വം കൊടുക്കണമെന്നാണ് പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം. സംസ്ഥന നേതാക്കളും പ്രചരണത്തിന്റെ മുന്‍ നിരയില്‍ വേണമെന്ന കാര്യം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഗാന്ധി-നെഹ്‌റു പാരമ്പര്യം ഉത്തര്‍പ്രദേശില്‍ ഉയര്‍ത്തിക്കാട്ടുന്നത് എത്രത്തോളം പ്രയോജനപ്പെടും എന്നകാര്യത്തില്‍ പ്രദേശിക നേതാക്കള്‍ക്ക് ആശങ്കയുണ്ട്. ഉത്തര്‍പ്രദേശില്‍ മുന്നാക്ക സമുദായത്തിന് നിര്‍ണ്ണായക സ്വാധീനമാണുള്ളത്. 2007ല്‍ ബിഎസ്പി ബ്രാഹ്മണ വോട്ടകള്‍ നേടിയാണ് അധികാരത്തില്‍ എത്തിയത്. 2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബ്രാഹ്മണ സമൂഹം കോണ്‍ഗ്രസിനൊപ്പമായിരുന്നു. 21 സീറ്റുകളാണ് കോണ്‍ഗ്രസ് ആന്ന സ്വന്തമാക്കിയത്.

English summary
Congress is debating a radical reset of its political strategy in Uttar Pradesh - moving away from its traditional emphasis on backward castes and Dalits to a strong focus on consolidating Brahmin and Thakur votes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X