കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് കളി തുടങ്ങി; ഗോവയിലും ബിജെപി നിലംപൊത്തും!! കര്‍ണാടക മോഡല്‍, വെളിപ്പെടുത്തല്‍

Google Oneindia Malayalam News

Recommended Video

cmsvideo
ഗോവയിലും ബിജെപി നിലംപൊത്തും | Oneindia Malayalam

പനാജി: കര്‍ണാടകയില്‍ കിട്ടിയ അടിയുടെ ചൂട് മാറുംമുമ്പ് ബിജെപിക്ക് അടുത്ത അടി കൊടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഗോവയിലെ ബിജെപി ഭരണകൂടത്തെ താഴെയിറക്കാനാണ് കോണ്‍ഗ്രസ് നീക്കം. കര്‍ണാടകയില്‍ കളിച്ച അതേ നീക്കം തന്നെയായയിരിക്കും ഇവിടെയും നടത്തുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷിയെ ചാക്കിട്ട് പിടിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസാണ് ഗോവയില്‍ ഏറ്റവും വലിയ കക്ഷി. എന്നാല്‍ ഭരിക്കുന്നത് ബിജെപി സഖ്യമാണ്. കര്‍ണാടകയില്‍ ബിജെപിയായിരുന്നു ഏറ്റവും വലിയ കക്ഷി. പക്ഷേ അധികാരം പിടിച്ചത് കോണ്‍ഗ്രസ് സഖ്യമാണ്. കര്‍ണാടകയിലെ വിജയമാണ് ഗോവയിലും തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. നേതാക്കള്‍ പറയുന്നത് ഇങ്ങനെ....

അടര്‍ത്തിയെടുക്കാന്‍ പണി തുടങ്ങി

അടര്‍ത്തിയെടുക്കാന്‍ പണി തുടങ്ങി

ഗോവയിലെ ബിജെപിയുടെ സഖ്യകക്ഷിയാണ് മഹാരാഷ്ട്രവാദി ഗോമാന്‍തക് പാര്‍ട്ടി (എംജെപി). ഇവരെ സഖ്യത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എംജെപിയുമായി ആദ്യഘട്ട ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്ന് രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്തി. പേര് പുറത്ത് പറയരുത് എന്ന നിബന്ധനയോടെയാണ് നേതാക്കളുടെ വെളിപ്പെടുത്തല്‍.

ബിജെപിയെ പുറത്താക്കും

ബിജെപിയെ പുറത്താക്കും

ഗോവയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രണ്ടു നേതാക്കളാണ് ദേശീയ മാധ്യമത്തോട് ഇക്കാര്യം പറഞ്ഞത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രാദേശിക കക്ഷികളുമായി കൂട്ടുചേരാനാണ് കോണ്‍ഗ്രസ് ശ്രമങ്ങള്‍. കര്‍ണാടകയില്‍ വിജയം കണ്ട അതേ തന്ത്രമാണിത്. കര്‍ണാകയിലെ പോലെ മറ്റൊരു നീക്കവും കോണ്‍ഗ്രസ് ഗോവയില്‍ നടത്തുന്നുണ്ട്.

മുഖ്യമന്ത്രി പദം വിട്ടുകൊടുക്കും

മുഖ്യമന്ത്രി പദം വിട്ടുകൊടുക്കും

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് 78 സീറ്റ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ജെഡിഎസിന് 38 സീറ്റാണ് കിട്ടിയത്. മുഖ്യമന്ത്രി പദം ജെഡിഎസിന് നല്‍കിയാണ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയത്. അതേ തന്ത്രം ഗോവയിലും പയറ്റും. മുഖ്യമന്ത്രി പദം എംജെപിക്ക് നല്‍കാനാണ് തീരുമാനം. ഇക്കാര്യവും ചര്‍ച്ചയില്‍ എംജെപി നേതാക്കളെ അറിയിച്ചിട്ടുണ്ട്.

എംജെപി നേതാവ് പറയുന്നത്

എംജെപി നേതാവ് പറയുന്നത്

എംജെപി ബിജെപിക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം എംജെപി നേതാവ് രാമകൃഷ്ണ ധവലീക്കര്‍ നിഷേധിച്ചു. കോണ്‍ഗ്രസുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ധവലീക്കര്‍ പറഞ്ഞു.

പരീക്കര്‍ എത്തുംമുമ്പ്

പരീക്കര്‍ എത്തുംമുമ്പ്

ഗോവയില്‍ ബിജെപി നേതാവ് മനോഹര്‍ പരീക്കറാണ് മുഖ്യമന്ത്രി. ഇദ്ദേഹം ചികില്‍സയുടെ ഭാഗമായി അമേരിക്കയിലാണ്. ഈ ഘട്ടത്തില്‍ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത് പൊതുമരാമത്ത് മന്ത്രിയായ ധവലീക്കറാണ്. മനോഹര്‍ തിരിച്ചെത്തുംമുമ്പ് ഗോവയില്‍ നിര്‍ണായക നീക്കങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

ഒരു പാര്‍ട്ടിയുമായി ചര്‍ച്ചയില്ല

ഒരു പാര്‍ട്ടിയുമായി ചര്‍ച്ചയില്ല

എംജെപിയുമായി ചര്‍ച്ച തുടങ്ങി എന്ന് തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഊന്നിപ്പറയുന്നത്. എംജെപിയെ കൂടാതെ സ്വതന്ത്ര എംഎല്‍എമാരുമായും കോണ്‍ഗ്രസ് ചര്‍ച്ച തുടരുകയാണ്. എന്നാല്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

ഗോവയില്‍ പ്രതിഫലിക്കും

ഗോവയില്‍ പ്രതിഫലിക്കും

ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് സര്‍ദേശായി നിരവധി ഉപാധികള്‍ വച്ചിട്ടുണ്ട്. തുടര്‍ന്നാണ് അവരുമായി ചര്‍ച്ച നടത്തേണ്ട എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. കര്‍ണാടകയിലെ നീക്കങ്ങള്‍ ഗോവയിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ബിജെപിക്ക് നെഞ്ചിടിപ്പ് കൂടി

ബിജെപിക്ക് നെഞ്ചിടിപ്പ് കൂടി

ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് കഴിഞ്ഞദിവസം ഗവര്‍ണറെ കണ്ട് സംസാരിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരണ വാദം ഉന്നയിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിലെല്ലാം സമാനമായ നീക്കം നടത്തി ബിജെപിയെ പുറത്താക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടുന്നതാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍.

ഗോവയിലെ കണക്ക് ഇങ്ങനെ

ഗോവയിലെ കണക്ക് ഇങ്ങനെ

40 അംഗ നിയമസഭയാണ് ഗോവയിലേത്. ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിന് 16 സീറ്റുണ്ട്. തൊട്ടുപിന്നിലുള്ള ബിജെപിക്ക് 14 അംഗങ്ങളും. എംജെപിക്കും ജിഎഫ്പിക്കും മൂന്ന് വീതം അംഗങ്ങളാണുള്ളത്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരും എന്‍സിപിയുടെ ഒരു അംഗവും ചേര്‍ന്നതാണ് ഗോവ നിയമസഭ. അധികാരം പിടിക്കാന്‍ വേണ്ടത് 21 സീറ്റുകളാണ്.

മുഖ്യമന്ത്രിയില്ലാത്ത സംസ്ഥാനം

മുഖ്യമന്ത്രിയില്ലാത്ത സംസ്ഥാനം

പരീക്കര്‍ സംസ്ഥാനത്തില്ലാത്ത സാഹചര്യത്തില്‍ ഗോവയില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് ആവശ്യമെന്ന് കോണ്‍ഗ്രസ് നേരത്തെ പ്രചാരണം തുടങ്ങിയിട്ടുണ്ട്. പരീക്കറിന് പകരം മറ്റൊരു മുഖ്യമന്ത്രിയെ നിയോഗിക്കാന്‍ ബിജെപിയെ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. ഭരണ പ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ബിജെപിക്കല്ല, പരീക്കറിനാണ് പിന്തുണ

ബിജെപിക്കല്ല, പരീക്കറിനാണ് പിന്തുണ

പരീക്കര്‍ മുഖ്യമന്ത്രിയാകുകയാണെങ്കില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് എംജെപിയും ജിഎഫ്പിയും വ്യക്തമാക്കിയിട്ടുള്ളത്. പരീക്കര്‍ മാറിയാല്‍ ഇവര്‍ പിന്തുണ പിന്‍വലിക്കും. കോണ്‍ഗ്രസിന്റെ ശ്രമവും അതുതന്നെയാണ്്. ബിജെപിക്കല്ല, പരീക്കറിനാണ് തന്റെ പാര്‍ട്ടി പിന്തുണ നല്‍കുന്നതെന്ന് സര്‍ദേശായി നേരത്തെ വ്യക്തമാക്കിയതാണ്.

ഉടന്‍ തിരിച്ചെത്തുമെന്ന് പരീക്കര്‍

ഉടന്‍ തിരിച്ചെത്തുമെന്ന് പരീക്കര്‍

പരീക്കറിന്റെ അസാന്നിധ്യത്തില്‍ സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്നത് മൂന്നംഗ സമിതിയാണ്. ധവലീക്കര്‍, സര്‍ദേശായി, ബിജെപിയുടെ ഫ്രാന്‍സിസ് ഡിസൂസ എന്നിവരടങ്ങുന്നതാണ് സമിതി. പരീക്കര്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് ബിജെപി പറയുന്നത്. കഴിഞ്ഞ രണ്ടുമാസമായി പരീക്കര്‍ അമേരിക്കയിലാണ്. ഉടന്‍ തിരിച്ചെത്തുമെന്ന അദ്ദേഹത്തിന്റെ വീഡിയോ സന്ദേശം അടുത്തിടെ ഗോവയില്‍ ബിജെപി പരസ്യപ്പെടുത്തിയിരുന്നു.

English summary
Congress looks to replicate its Karnataka model in Goa to oust the BJP, talks begin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X