കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് കാണിച്ചത് വന്‍ അബദ്ധങ്ങള്‍, മാല്‍വ കൈവിട്ടത് ഇങ്ങനെ, പഞ്ചാബില്‍ സസ്‌പെന്‍സ് ബാക്കി

Google Oneindia Malayalam News

ദില്ലി:പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായിരുന്നു. എന്നാല്‍ ഇത്രയും വലിയൊരു തോല്‍വി കോണ്‍ഗ്രസ് എങ്ങനെ നേരിട്ടു എന്നാണ് ചോദ്യം എന്നാല്‍ വലിയ മണ്ടത്തരങ്ങളാണ് കോണ്‍ഗ്രസ് കാണിച്ചതെന്നാണ് സൂചന. നവജ്യോത് സിംഗ് സിദ്ദുവിനെ അടക്കം സോണിയ മാറ്റിയതിന് കാരണമുണ്ട്. പാര്‍ട്ടിക്കുള്ളില്‍ കുറ്റപ്പെടുത്തലുകള്‍ തുടരുകയാണ്.

കോണ്‍ഗ്രസിന് പാലിക്കാനായില്ല, എഎപിയും വിയര്‍ക്കും, മന്‍ വന്നാലും തീരാത്ത പ്രശ്‌നങ്ങള്‍ പഞ്ചാബില്‍

തോല്‍വിയുടെ കാരണമായി ചരണ്‍ജിത്ത് ചന്നിയെ പറയുന്ന നേതാവ് സുനില്‍ ജക്കര്‍. അദ്ദേഹത്തെ നിയന്ത്രിക്കേണ്ടതുണ്ട്. ഒപ്പം ശക്തമായൊരു നേതൃത്വത്തെയും പാര്‍ട്ടിക്ക് കണ്ടെത്തേണ്ടതുണ്ട്. സിദ്ദുവിനെയും തോല്‍വിക്ക് കുറ്റപ്പെടുത്തുന്നവരുണ്ട്. ഇതെല്ലാം പരിഹരിക്കുക ബുദ്ധിമുട്ടാണ്. തോറ്റതിന് കാരണമായി നേതാക്കള്‍ പക്ഷേ പറയുന്നത് മറ്റൊരു കാരണമാണ്.

1

പത്ത് കാരണങ്ങളാണ് തോല്‍വിയെ കുറിച്ച് പ്രചാരണം നടത്തിയ പ്രാദേശിക നേതാക്കള്‍ പറയുന്നു. കൃത്യമായൊരു ഫോക്കസ് കോണ്‍ഗ്രസിനില്ലായിരുന്നു. ഒപ്പം സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പറഞ്ഞ് അവതരിപ്പിക്കുന്നതിലും കോണ്‍ഗ്രസ് പരാജയമായി. അധികാരം ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചിരുന്നില്ല. തീരുമാനമെടുക്കുന്ന ഒരു നേതാവില്ലാത്തതിനാല്‍ കോണ്‍ഗ്രസിന്റെ പ്രചാരണം ദുര്‍ബലമായി. ആരെ പ്രചാരണത്തിന് തിരഞ്ഞെടുക്കണമെന്ന് പോലും കണ്ടെത്താനായില്ലെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ എഎപിക്ക് കൃത്യമായി ജനങ്ങളുമായി ബന്ധപ്പെടാനായി. അവരെ ജനങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്തു.

2

എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യം കോണ്‍ഗ്രസ് വിചാരിച്ച രീതിയില്‍ അകാലിദള്‍ തകര്‍ന്നില്ല എന്നാണ്. പലരുടെയും വോട്ടുകള്‍ നേരെ പോയത് എഎപിയിലേക്ക്. ഭരണവിരുദ്ധ വികാര വോട്ടുകളും എഎപി പിടിച്ചു. അമരീന്ദര്‍ സിംഗ് രാജ വാറിംഗ്. അടക്കമുള്ളവര്‍ ജയിച്ചിട്ടുണ്ട്. മജയില്‍ ജയിച്ചവര്‍ പറയുന്നത് അകാലിദള്‍ ഇവരുടെ മണ്ഡലത്തില്‍ തകര്‍ന്നില്ലെന്നാണ്. വേറെയും കാരണങ്ങള്‍ നേതാക്കള്‍ പറയുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനോട് നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ പറയാമായിരുന്നു. എങ്കില്‍ രംഗം ശാന്തമാക്കാന്‍ സാധിക്കുമായിരുന്നു. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെങ്കില്‍ അത് ചെയ്യണമായിരുന്നു. പകരം സംസ്ഥാന അധ്യക്ഷനായത് തോല്‍വിക്ക് പ്രധാന കാരണമായി മാറി.

3

സിദ്ദുവിനെ വെച്ചിരുന്നെങ്കില്‍ അഴിമതിക്കാരനല്ലാത്ത വിമതനായ നേതാവ് എന്ന പേര് ഉപയോഗിച്ച് പ്രചാരണം ശക്തമാക്കാമായിരുന്നു. ഒരു നേതാവിനെ മുന്‍നിര്‍ത്തി പ്രചാരണം നടത്തുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. അംബികാ സോണിയുടെ സിഖുക്കാരനായിരിക്കും മുഖ്യമന്ത്രി എന്ന പരാമര്‍ശം വലിയ തിരിച്ചടിയായി. ഹിന്ദു വോട്ടുബാങ്കിനെ പൂര്‍ണമായും ഇത് പാര്‍ട്ടിയില്‍ നിന്നകറ്റി. ചരണ്‍ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ വളരെ വൈകി. എഎപിയുടെ പ്രഖ്യാപനത്തിന് മുമ്പേ ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമായിരുന്നു. അവസാന നിമിഷമായതോടെ നേട്ടമുണ്ടായില്ലെന്ന് മാത്രമല്ല, തിരിച്ചടിയുമായി.

4

കോണ്‍ഗ്രസിന് മാറ്റം ആവശ്യമായിരുന്നെങ്കില്‍ സിറ്റിംഗ് എംഎല്‍എമാരില്‍ പലരെയും ഇത്തവണ മത്സരിപ്പിക്കാതെ മാറ്റിനിര്‍ത്താമായിരുന്നു. ചന്നിയുടെ സര്‍ക്കാരില്‍ പുതുമുഖങ്ങളെ കൊണ്ടുവരാമായിരുന്നു. റാണാ ഗുര്‍ജീത്ത് സിംഗിനെ പോലെ വിവാദ ഇമേജുള്ള നേതാക്കളെയാണ് മന്ത്രിസഭയില്‍ കൊണ്ടുവന്നത്. ബന്ധുവിനെതിരെയുള്ള റെയ്ഡ് ചന്നിയുടെ വിശ്വാസ്യതയെ തകര്‍ത്തു. ദളിത്, ജാട്ട് സിഖ്, ഹിന്ദുക്കള്‍ എന്നിവര്‍ ചന്നിയെ പൂര്‍ണമായും കൈയ്യൊഴിഞ്ഞു. അകാലിദളിനെതിരെ നടപടിയെടുക്കാതിരുന്നത് ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന തോന്നലുണ്ടാക്കി. ക്യാപ്റ്റന്‍ പലതും നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു. ഇത് പാര്‍ട്ടിയുടെ ഇച്ഛാശക്തിയെ തന്നെ ഇല്ലാതാക്കി. ചന്നി അത് തിരുത്തിയതുമില്ല.

5

പാര്‍ട്ടിക്ക് ഇനി ആവശ്യം രണ്ട് കാര്യങ്ങളാണ്. ഒന്ന് പ്രതിപക്ഷ നേതാവാണ്. രണ്ടാമത്തേത് സംസ്ഥാന അധ്യക്ഷ പദവിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് കോണ്‍കഗ്രസിന് കാണിക്കേണ്ടതുണ്ട്. എന്നാല്‍ മജയിലെയും ദോബയിലെയും സാഹചര്യങ്ങള്‍ ആകെ താളം തെറ്റിക്കും. പ്രതാപ് സിംഗ് ബജ്വയെ പ്രതിപക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. മജയില്‍ നിന്നുള്ളവര്‍ ഇതിനെ എതിര്‍ക്കും. മജയില്‍ നിന്നുള്ള നേതാക്കള്‍ക്ക് വലിയ പ്രാധാന്യം ഇനി കോണ്‍ഗ്രസിലുണ്ടാവും. ഇവര്‍ സുഖ്ജീന്ദര്‍ രണ്‍ധാവയെയാണ് അധ്യക്ഷനായി കാണുന്നത്. രണ്‍ധാവയ്ക്ക് ചന്നിക്ക് നല്‍കിയ പദവികളെല്ലാം നല്‍കാന്‍ ഹൈക്കമാന്‍ഡിന് താല്‍പര്യമുണ്ട്.

Recommended Video

cmsvideo
കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഗാന്ധി കുടുംബം പടിയിറങ്ങുന്നു

അഖിലേഷ് പോലും പ്രതീക്ഷിച്ചില്ല, യോഗിക്കൊപ്പം നിന്നത് ഇവര്‍, എസ്പിയുടെ തോല്‍വിക്ക് കാരണം അത് മാത്രംഅഖിലേഷ് പോലും പ്രതീക്ഷിച്ചില്ല, യോഗിക്കൊപ്പം നിന്നത് ഇവര്‍, എസ്പിയുടെ തോല്‍വിക്ക് കാരണം അത് മാത്രം

English summary
congress made a lot of mistakes in punjab and a defeat the they conciouslly invited, here are the reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X