കോണ്‍ഗ്രസിന് പാലിക്കാനായില്ല, എഎപിയും വിയര്‍ക്കും, മന്‍ വന്നാലും തീരാത്ത പ്രശ്‌നങ്ങള്‍ പഞ്ചാബില്‍
ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞെലും ആംആദ്മി പാര്‍ട്ടിക്ക് മുന്നിലുള്ളത് ഒരിക്കലും തീരാത്ത വെല്ലുവിളികള്‍. ദില്ലി പോലെയല്ല പഞ്ചാബില്‍ കാര്യങ്ങള്‍. ഭഗവന്ത് മന്‍ വന്നാലും തീരാത്ത തരത്തിലാണ് കാര്യങ്ങള്‍. കാരണം വന്‍ കടബാധ്യതയാണ് പഞ്ചാബിനുള്ളത്. ഖജനാവ് കാലിയാണെന്ന് പറയാം. പല വാഗ്ദാനങ്ങളും എഎപി നല്‍കിയിട്ടുണ്ട്.
അഖിലേഷ് പോലും പ്രതീക്ഷിച്ചില്ല, യോഗിക്കൊപ്പം നിന്നത് ഇവര്‍, എസ്പിയുടെ തോല്‍വിക്ക് കാരണം അത് മാത്രം
പലതും സൗജന്യ വാഗ്ദാനങ്ങളുമാണ്. ഇതെല്ലാം നടപ്പാക്കാന്‍ പണം വേണം. എങ്ങനെ ഇതിനെല്ലാം പണം കണ്ടെത്തുമെന്നത് വലിയ ചോദ്യമാണ്. നാട്ടിലെ ഈ പ്രശ്‌നമാണ് എഎപിക്ക് ഇത്രത്തോളം വോട്ട് കിട്ടാന്‍ കാരണവും. പഞ്ചാബിനെ പഴയ പ്രതാപത്തിലേക്ക് നയിച്ചില്ലെങ്കില്‍ എഎപി പഞ്ചാബില്‍ ഭാഗ്യം കൊണ്ട് ജയിച്ച പാര്‍ട്ടിയായി മാറും.

2017നും 2021നും ഇടയില്‍ 70000 കോടിയായിട്ടാണ് സംസഥാന കടം ഉയര്‍ന്നത്. സംസ്ഥാന ജിഡിപിയുടെ 50 ശതമാനത്തില്‍ അധികമാണ് പഞ്ചാബിന്റെ മൊത്തം ബാധ്യത. എല്ലാ സംസ്ഥാനങ്ങള്‍ എടുത്താലും ഇത് 31 ശതമാനമാണ്. ഇങ്ങനെയുള്ള ഒരു സംസ്ഥാനത്തെയാണ് എഎപിക്ക് മാറ്റിയെടുക്കേണ്ടത്. അസാധ്യമെന്ന് തന്നെ പറയേണ്ടി വരും. അതേസമയം ഈ കടബാധ്യതയെ നേരിടണമെങ്കില്‍ വരുമാനം വന്‍ തോതില്‍ വര്‍ധിക്കണം. മറ്റ് ബാധ്യതകള്‍ രണ്ടര ലക്ഷം കോടിയായിട്ടാണ് വര്‍ധിച്ചത്. 2017നും 2021നും ഇടയിലുള്ള അഞ്ച് വര്‍ഷം കൊണ്ട് വരുമാനം 33610 കോടിയില്‍ നിന്ന് 43870 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

പഞ്ചാബിലെ ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ്. മറ്റൊന്ന് സമ്പദ് ഘടനയുടെ വളര്‍ച്ചയാണ്. ദേശീയ ശരാശരിയുടെ താഴെയായിരുന്നു 2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ പഞ്ചാബിന്റെ വളര്‍ച്ച. കഴിഞ്ഞ രണ്ട് വര്‍ഷം ഇന്ത്യയുടെ ജിഡിപിക്കൊപ്പമായിരുന്നു പഞ്ചാബിന്റെ പോക്ക്. നാല് ശതമാനം വളര്‍ച്ചയാണ് 2020ല്‍ പഞ്ചാബിനുണ്ടായത്. ഇത് തന്നെയായിരുന്നു രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കും. അതേസമയം തൊഴിലില്ലായ്മയാണ് യുവാക്കള്‍ എഎപിയെ പ്രതീക്ഷയോടെ കാണാന്‍ കാരണം. കോണ്‍ഗ്രസ് ഭരിച്ച അഞ്ച് കൊല്ലം 8.5 ആയിരുന്നു പഞ്ചാബിലെ തൊഴിലില്ലായ്മ നിരക്ക്. രാജ്യത്ത് ആ സമയം 7.2 ശതമാനം മാത്രമായിരുന്നു.

പഞ്ചാബില്‍ തൊഴില്‍ കൊണ്ടുവരുമെന്നാണ് ഭഗവന്ത് മന്നിന്റെ ആദ്യ പ്രഖ്യാപനം. യുവാക്കളാണ് എഎപിയുടെ വോട്ടുബാങ്കിന്റെ നട്ടെല്ല്. സംസ്ഥാനത്ത് നിന്ന് കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ഒഴുകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. തൊഴിലില്ലാത്തത് കാരണം പാവപ്പെട്ട പലരും വസ്തുക്കള്‍ വിറ്റ് മക്കളെ വിദേശത്തേക്ക് അയക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് ഭഗവന്ത് മന്‍ പറയുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ ഉടനുണ്ടാവും. എന്നാല്‍ മന്‍ പറയുന്നത് പോലെയല്ല അത്ര എളുപ്പമല്ല കാര്യങ്ങള്‍. പരിചയസമ്പത്തിന്റെ വലിയൊരു കുറവ് ഈ മന്ത്രിസഭയ്ക്കുണ്ട്. അത് കടുപ്പമേറിയ കാര്യങ്ങളില്‍ സര്‍ക്കാരിന് വെല്ലുവിളിയാവും.

യാതൊരു ഭരണ പരിചയവും ഇല്ലാത്തവരാണ് എഎപിയുടെ എംഎല്‍എമാര്‍. 92 സീറ്റ് വിജയിച്ചവയില്‍ 83 പേരും ആദ്യമായി സഭയില്‍ എത്തുന്നവരാണ്. എന്നാല്‍ ഇതില്‍ വനിതകള്‍ വിജയിച്ചത് വര്‍ധിച്ചിട്ടുണ്ട്. 13 വനിതാ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ വെറും ആറുപേരാണ് വിജയിച്ചത്. ഇപ്പോഴുള്ള എംഎല്‍എമാര്‍ മുമ്പുള്ളവരെ അപേക്ഷിച്ച് സമ്പത്ത് കുറവുള്ളത്. ഇവരുടെ സമ്പത്ത് കുറയുകയാണ് ചെയ്തിരിക്കുന്നത്. 92 പേരില്‍ 63 പേര്‍ കോടിപതികളാണ്. ശരാശരി വരുമാനം 7.52 കോടിയാണ്. ശരാശരി വരുമാനത്തില്‍ ചെറിയ കുറവ് ജനപ്രതിനിധികളുടെ കാര്യത്തിലുണ്ട്.

അതേസമയം ക്രിമിനല്‍ പശ്ചാത്തലമുള്ള എംഎല്‍എമാരുടെ എണ്ണം പഞ്ചാബില്‍ വര്‍ധിച്ചിട്ടുണ്ട്. 58 പേര്‍ ക്രിമിനല്‍ കേസ് നേരിടുന്നുണ്ട്. 2017ല്‍ ഇത് 14 മുതല്‍ 16 ശതമാനം വരെയായിരുന്നു. എഎപിയിലെ 57 ശതമാനം എംഎല്‍എമാര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ട്. ഇതിനേക്കാള്‍ പ്രശ്‌നം ഇവര്‍ എങ്ങനെ സംസ്ഥാനത്തിന്റെ പ്രതിസന്ധിയെ നേരിടുമെന്നാണ്. സംസ്ഥാനത്തിന്റെ ബാധ്യതകള്‍ കുറഞ്ഞുവന്നാല്‍ പലിശയില്‍ കുറവ് വരും. ഇതിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പണം മാറ്റിവെക്കാനും സാധിക്കും. അത്തരത്തില്‍ മാത്രമേ പഞ്ചാബിനെ വികസനത്തിലേക്ക് നയിക്കാനാവൂ. ദില്ലി മോഡലായിരിക്കും ഭഗവന്ത് മന്‍ ഈ കാര്യങ്ങളായി കടമെടുക്കുക.












Click it and Unblock the Notifications