കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഗാന്ധിക്കെതിരെ ലേഖനമെഴുതിയ എഡിറ്ററെ പുറത്താക്കി!

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസിനെയും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെയും കുറിച്ച് എഴുതിയാല്‍ ഇങ്ങനെയിരിക്കും. കോണ്‍ഗ്രസിന്റെ ദര്‍ശന്‍ മാസികയില്‍ സോണിയ ഗാന്ധിക്കെതിരെ ലേഖനമെഴുതിയ കണ്ടന്റ് എഡിറ്ററെ പുറത്താക്കി എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ എഴുതിയതുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സോണിയയ്‌ക്കെതിരെ ലേഖനമെഴുതിയ കണ്ടന്റ് എഡിറ്റര്‍ സുധീര്‍ ജോഷിയെയാണ് പുറത്താക്കിയത്. ഇറ്റലിയിലെ ഫാസിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു സോണിയാ ഗാന്ധിയുടെ അച്ഛനെന്നാണ് ലേഖനത്തില്‍ ഇയാള്‍ പറയുന്നത്. കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു ലേഖനത്തില്‍ പ്രത്യക്ഷപ്പെട്ടത്.

sonia

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വമെടുത്ത് വെറും 62 ദിവസം കൊണ്ട് സോണിയാ ഗാന്ധി പാര്‍ട്ടി പ്രസിഡണ്ടായി എന്നും ലേഖനം കുറ്റപ്പെടുത്തുന്നു. 1997 ല്‍ സോണിയ പാര്‍ട്ടി പ്രസിഡണ്ടായെങ്കിലും കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.

സോണിയാ ഗാന്ധിക്കെതിരെ മാത്രമല്ല, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെയും മാസികയില്‍ ആരോപണങ്ങളുണ്ട്. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ വാക്കുകള്‍ നെഹ്‌റു കേട്ടിരുന്നെങ്കില്‍ കാശ്മീര്‍ പ്രശ്‌നം ഇന്നത്തേത് പോലെ ഇത്ര വഷളാകുമായിരുന്നില്ലെന്നും ലേഖനം കുറ്റപ്പെടുത്തുന്നുണ്ട്.

English summary
Congress sacks content editor of party journal that criticized Nehru, Sonia Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X