കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് ഉണ്ടാവില്ല; രാജസ്ഥാനിലെ പ്ലാന്‍ ഇങ്ങനെ
ജയ്പൂര്‍: വിഭാഗീയത രൂക്ഷമായി നില്‍ക്കുന്ന രാജസ്ഥാനില്‍ മാറ്റങ്ങള്‍ വരുത്താന്‍ കോണ്‍ഗ്രസ്. സര്‍ക്കാരിനും, എംഎല്‍എമാര്‍ക്കുമെതിരെ ഭരണവിരുദ്ധ വികാരം രൂക്ഷമാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞിരിക്കുകയാണ്. മൂന്നിലൊന്ന് സിറ്റിംഗ് എംഎല്‍എമാര്‍ക്കും ഇത്തവണ സീറ്റ് നല്‍കില്ല.
ഭരണവിരുദ്ധ വികാരത്തെ മറികടക്കാനുള്ള നീക്കമാണിത്. ബിജെപിയുടെ ഗുജറാത്തിലെ മാറ്റങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് കോണ്‍ഗ്രസ് രാജസ്ഥാനില്‍ ഈ നീക്കം പ്രയോഗിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

പക്ഷേ സച്ചിന്‍ പൈലറ്റ് ഉന്നയിച്ച കാര്യങ്ങളില്‍ സത്യമുണ്ടെന്ന് പാര്‍ട്ടി മനസ്സിലാക്കിയിട്ടുണ്ട്. അശോക് ഗെലോട്ടിനെതിരെ നടപടിയെടുക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് എംഎല്‍എമാരില്‍ പലരെയും സീറ്റ് നല്‍കാതെ ഒഴിവാക്കുന്നത്.
70 വയസ്സിന് മുകളിലുള്ള എംഎല്‍എമാരോട് മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കാന്‍ നേതൃത്വം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തര്‍ക്കും ഇത്തവണ സീറ്റ് നിഷേധിക്കപ്പെടാം.
വിമത ഭീഷണി ഉറപ്പാണെന്ന് ഇപ്പോഴേ മനസ്സിലാവുന്ന കാര്യങ്ങളാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. അതേസമയം വിമത ഭീഷണി ഒഴിവാക്കാന്‍ മറ്റ് വഴികളും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നിലുണ്ട്.
പ്രായത്തിന്റെ പേരില്‍ സീറ്റ് നിഷേധിക്കപ്പെടുന്നവര്‍ക്ക് പകരം അവരുടെ ബന്ധുക്കള്‍ക്ക് സീറ്റ് ആവശ്യപ്പെടാം. ആരായിരിക്കണം സ്ഥാനാര്‍ത്ഥിയെന്നും ഇവര്‍ക്ക് തീരുമാനിക്കാം.ഈ നടപടികളെല്ലാം അശോക് ഗെലോട്ടിന് തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നല്‍കുന്നതാണ്.രാജസ്ഥാന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ, സീനിയര്‍ നേതാക്കളെ ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ അറിയിച്ചിട്ടുണ്ട്.
ഇതിലൂടെ അവര്‍ക്ക് മാന്യമായി പുറത്ത് പോവാം. ഇവര്‍ സ്വന്തം മക്കളോ, അതോ അടുപ്പക്കാരോ ഉണ്ടെങ്കില്‍ അവരുടെ പേരും നിര്‍ദേശിക്കാമെന്ന് രണ്‍ധാവ നേതാക്കളോട് പറഞ്ഞു. സംസ്ഥാനത്തെ യുവനിരയെ കൈയ്യിലെടുക്കാന്‍ വേണ്ടിയാണ് സീനിയര്‍ നേതാക്കള്‍ക്ക് ഇത്തവണ ടിക്കറ്റില്ലെന്ന് അറിയിച്ചത്.
കൂടുതല്‍ യുവാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ പ്രാധാന്യം നല്‍കും. ഇത് സച്ചിന്‍ പൈലറ്റിനാണ് നേട്ടമാകുക. യുവനിര അദ്ദേഹത്തിനൊപ്പമാണ് ഉള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗെലോട്ടിന്റെ ടീമിനെ ഒതുക്കി നിര്‍ത്തേണ്ടത് സച്ചിന്റെ ആവശ്യമാണ്.
ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടും സച്ചിന്‍ നേതൃത്വത്തിന് പൂര്‍ണമായും വഴങ്ങിയിട്ടില്ല. ഇത് ചിലപ്പോള്‍ അദ്ദേഹത്തിന് തിരിച്ചടിയാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. സച്ചിന്റെ വിശ്വസ്തരില്‍ പലരെയും ഇത്തവണ മത്സരിപ്പിക്കാതിരിക്കാനാവും ശ്രമം. തിരഞ്ഞെടുപ്പിന് മുമ്പ് അനുനയത്തിന് ശ്രമിക്കുന്നതായിരിക്കും സച്ചിന്‍ നല്ലതെന്നാണ് നേതാക്കള്‍ പറയുന്നത്.
കര്‍ണാടകയിലെ ടിക്കറ്റ് വിതരണ രീതി തന്നെയാണ് രാജസ്ഥാനിലും കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. പക്ഷേ എത്രത്തോളം അത് വിജയിക്കുമെന്ന് പറയാനാവില്ല. രാജസ്ഥാനില്‍ അഞ്ച് വര്‍ഷം വരുമ്പോള്‍ സര്‍ക്കാര്‍ മാറുന്നതാണ് ട്രെന്‍ഡ്. കോണ്‍ഗ്രസിന് അതിനെ മറികടക്കാനാവില്ലെന്ന വിശ്വാസത്തിലാണ് ബിജെപി. വസുന്ധര രാജ തിരിച്ചുവന്നാല്‍ പൂര്‍വ പ്രതാപത്തിലേക്ക് തിരിച്ചെത്താനും അവര്‍ക്ക് സാധിക്കും.












Click it and Unblock the Notifications