• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചരണ്‍ജിത്ത് ചന്നി രണ്ട് സീറ്റില്‍ മത്സരിച്ചേക്കും, അമരീന്ദറിന്റെ വഴിയേ കോണ്‍ഗ്രസ്, ലക്ഷ്യം അകാലിദള്‍

Google Oneindia Malayalam News

ദില്ലി: പഞ്ചാബിലെ ഉറച്ച കോട്ട സംരക്ഷിക്കാന്‍ സര്‍വ തന്ത്രവും പയറ്റി കോണ്‍ഗ്രസ്. ദളിത് വോട്ടുകളെ ഭിന്നിക്കാതെ തന്നെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി സ്ഥാനത്ത് ചരണ്‍ജിത്ത് സിംഗ് ചന്നിയെ എത്തിച്ചതിലൂടെ കോണ്‍ഗ്രസ് പാതി വിജയിച്ച് കഴിഞ്ഞു. ഇനി ചന്നിയെ ഉപയോഗിച്ച് പഞ്ചാബ് പിടിക്കാനാണ് നീക്കം. ഇതിനായി അദ്ദേഹത്തെ രണ്ട് മണ്ഡലത്തിലാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ സാധ്യതയുള്ളത്.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ഉന്നതരെ വെള്ളപൂശാന്‍, പലതും അതിലുണ്ടെന്ന് ഭാഗ്യലക്ഷ്മിഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ഉന്നതരെ വെള്ളപൂശാന്‍, പലതും അതിലുണ്ടെന്ന് ഭാഗ്യലക്ഷ്മി

കഴിഞ്ഞ തവണ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചിരുന്നു. ഒന്ന് ബാദല്‍ കോട്ടയിലായിരുന്നു മത്സരിച്ചത്. എന്നാല്‍ ഈ മണ്ഡലത്തില്‍ ക്യാപ്റ്റന്‍ പരാജയപ്പെട്ടിരുന്നു. പക്ഷേ ആ മത്സരം കൊണ്ട് കോണ്‍ഗ്രസ് അനുകൂല തരംഗം സംസ്ഥാനത്തുണ്ടാക്കാനും ക്യാപ്റ്റന് സാധിച്ചിരുന്നു. അതാണ് ഇത്തവണ ലക്ഷ്യമിടുന്നത്.

1

കോണ്‍ഗ്രസ് ഇത്തവണ രണ്ടിടത്താണ് ചന്നിയെ മത്സരിപ്പിക്കാനായി ലക്ഷ്യമിടുന്നത്. ആദംപൂരില്‍ നിന്നും ചംകോര്‍ സാഹിബില്‍ നിന്നുമായിരിക്കും ചന്നി ഇത്തവണ മത്സരിച്ചേക്കും. ദളിത് വോട്ടുബാങ്ക് എല്ലാ സാധ്യതയും പൂര്‍ണമായി ഉപയോഗിക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. കോണ്‍ഗ്രസാണ് ദളിത് വിഭാഗത്തിന്റെ പാര്‍ട്ടിയെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ കോണ്‍ഗ്രസ് നല്‍കുന്നത്. ഇത്തവണയും അകാലിദളിനെ വെല്ലുവിളിക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. ഇത് കോണ്‍ഗ്രസിന്റെ മികച്ച തന്ത്രമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏതെങ്കിലുമൊരു വലിയ പാര്‍ട്ടിയെ മുഖ്യമന്ത്രി തന്നെ നേരിടുകയാണെങ്കില്‍ അതിന്റെ നേട്ടം സംസ്ഥാനം മുഴുവന്‍ ആ പാര്‍ട്ടിക്കുണ്ടാവാറുണ്ട്. മമത ബാനര്‍ജി ബംഗാളില്‍ ജയിച്ചതും ഈ തന്ത്രത്തിലാണ്.

2

അകാലിദള്‍ വോട്ടാണ് ഇത്തവണ തൂത്തുവാരാനായി കോണ്‍ഗ്രസ് ഉപയോഗിച്ചത്. ആദംപൂര്‍ അകാലിദളിന്റെ പോക്കറ്റായി അറിയപ്പെടുന്ന മണ്ഡലമാണ്. അഞ്ച് തവണ ഇവിടെ നിന്ന് അകാലിദളാണ് വിജയിച്ചത്. കോണ്‍ഗ്രസാണെങ്കില്‍ ആകെ ഒരു തവണ, അതും 2002ലാണ് വിജയിച്ചത്. അകാലിദളിനെ ശരിക്കും വെല്ലുവിളിക്കാനാണ് ഈ ശ്രമം. ഈ കോട്ടയില്‍ അകാലികളുടെ സ്വാധീനം ഇല്ലാതായാല്‍ അതോടെ സംസ്ഥാനത്ത് തന്നെ അവര്‍ തകരും. ചന്നിയെ മത്സരിപ്പിക്കുന്നതിലൂടെ ദളിത് വോട്ടുകള്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് ചായാന്‍ വലിയ സാധ്യതയുമുണ്ട്. ആദംപൂര്‍ മണ്ഡലത്തില്‍ ചന്നി പ്രത്യേകം ശ്രദ്ധിക്കാനും തുടങ്ങിയിട്ടുണ്ട്.

3

ചംകോര്‍ സാഹിബില്‍ നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങിയതാണ് ചന്നി. ആദംപൂരില്‍ നിരവധി വികസന പദ്ധതികളുടെ ശിലാസ്ഥാപനങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് ചന്നി പൂര്‍ത്തിയാക്കി. ഇവിടെയുള്ള ബസ് സ്റ്റോപ്പുകള്‍ സമ്പൂര്‍ണമായി നവീകരിച്ചു. സിറ്റി സെന്റര്‍ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പണികളെല്ലാം പൂര്‍ത്തിയാക്കി. ജലവിതരണവും അഴുക്കുചാലുകള്‍ സ്ഥാപിക്കുന്ന പദ്ധതികളുമായി അകാലികളെ അമ്പരപ്പിച്ചിരിക്കുകയാണ് ചന്നി. ഒപ്പം മുണ്ട ഗ്രാമത്തില്‍ സരാഗതി സ്റ്റേഡിയവും വരുന്നുണ്ട്. ഇതിനായി 158 കോടിയാണ് ചെലവാക്കുന്നത്. ഒപ്പം ക്രിക്കറ്റ് സ്റ്റേഡിയവും വരുന്നുണ്ട്. മറ്റൊരു മുഖ്യമന്ത്രിയും ചെയ്യാത്ത തരത്തിലാണ് ചന്നിയുടെ നീക്കം.

4

അകാലിദളും എഎപിയും ബിഎസ്പിയുമെല്ലാം ഈ പദ്ധതികളെ തള്ളിക്കളയുന്നുണ്ട്. അവര്‍ക്ക് വേറെ വഴിയില്ലാത്തത് കൊണ്ടാണിത്. ജയിക്കാനായി ഏതെങ്കില്‍ ചെയ്യണമെന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഉള്ളത്. അതുകൊണ്ടാണ് മുഖ്യമന്ത്രിയെ രണ്ട് മണ്ഡലത്തിലും മത്സരിപ്പിക്കാന്‍ നോക്കുന്നത്. ചന്നി പല പദ്ധതികള്‍ക്കും ശിലാസ്ഥാപനം നടത്തുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വികസന പദ്ധതികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് ശിരോമണി അകാലിദള്‍ എംഎല്‍എ പവന്‍ ടിനു പറയുന്നു. എന്നാല്‍ ഇവരുടെ വിമര്‍ശനങ്ങളൊന്നും ചന്നിയെ ബാധിക്കുന്നില്ല. കാരണം തിരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാനത്തെ ഏറ്റവും ജനപ്രിയനായ നേതാവായി ചന്നി തുടരുന്നുവെന്നാണ് സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

5

2011ലെ സെന്‍സസ് പ്രകാരം പഞ്ചാബില്‍ 2.77 കോടി ദളിത് ജനസംഖ്യയുണ്ട്. മൊത്തം വോട്ടര്‍മാരുടെ 31.9 ശതമാനത്തോളം വരും. ദളിത് സിഖുക്കള്‍ 19.4 ശതമാനമുണ്ട്. ഹിന്ദു ദലിതുകള്‍ 12.4 ശതമാനവും ബുദ്ധിസ്റ്റ് ദളിതുകള്‍ 0.98 ശതമാനവും വരും. രണ്ടാമത്തെ വലിയ ദളിത് ഗ്രൂപ്പിലാണ് ചന്നി വരുന്നത്. രവിദാസിയ വിഭാഗം എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. മൊത്തം ദളിത് ജനസംഖ്യയുടെ 20.7 ശതമാനം വരുമിത്. മജ്ഹബി സിഖ് വിഭാഗമാണ് ഏറ്റവും വലിയ ദളിത് വിഭാഗം. 26.3 ശതമാനം ഈ വിഭാഗമുണ്ട്. അധര്‍മി-ബാല്‍മീകി വിഭാഗങ്ങളാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. 2017ല്‍ 41 ശശതമാനം ദളിത് വോട്ടുകള്‍ കോണ്‍ഗ്രസിനാണ് ലഭിച്ചത്. ക്യാപ്റ്റന് ലഭിച്ചത് പോലെ വന്‍ ഭൂരിപക്ഷം ഇത്തവണ ചന്നിയുടെ നീക്കത്തിലൂടെ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

യുപിയില്‍ രാഷ്ട്രീയ ചിത്രം മാറ്റി അഖിലേഷ്, ബിജെപി വീഴാന്‍ സാധ്യത ഇങ്ങനെ, വില്ലനാവുക യോഗിയുപിയില്‍ രാഷ്ട്രീയ ചിത്രം മാറ്റി അഖിലേഷ്, ബിജെപി വീഴാന്‍ സാധ്യത ഇങ്ങനെ, വില്ലനാവുക യോഗി

English summary
congress may field charanjit singh channi from two seats to challenge badal family in punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X