കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുലാം നബി ആസാദിനായി ഡിഎംകെ..വേണ്ടെന്ന് രാഹുൽ..പകരം യുവ നേതാവ്?; രാജ്യസഭ സീറ്റിനായി കോൺഗ്രസിൽ ചരടുവലി

Google Oneindia Malayalam News

ദില്ല; ഒഴിവുള്ള 7 രാജ്യസഭ സീറ്റിലേക്ക് ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോൺഗ്രസിൽ സീറ്റ് ലക്ഷ്യം വെച്ചുള്ള ചരടുവലികൾ ആരംഭിച്ച് കഴിഞ്ഞു. നിലനിൽ തമിഴ്‌നാട്ടില്‍നിന്ന് രണ്ട് സീറ്റുകളിലും അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍,പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ഓരോ സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ഇതിൽ രണ്ട് സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് മത്സരിക്കാനുള്ള സാധ്യത. ഒന്ന് തമിഴ്‌നാട്ടിലും മറ്റൊന്ന് മഹാരാഷ്ട്രയിലും. ഇതിനോടകം തന്നെ അര ഡസൻ നേതാക്കൾ സീറ്റിനായി രംഗത്തെുന്നുണ്ട്.

1

എഐഎഡിഎംകെ എംപിമാരായ കെപി മുനുസ്വാമിയും ആർ വൈതിലിംഗവും രാജിവെച്ച് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് തമിഴ്‌നാട്ടിൽ രണ്ട് സീറ്റുകളിൽ ഒഴിവ് വന്നത്. ഇതിൽ വൈതിലിംഗത്തിന്റെ രാജ്യസഭ സീറ്റിന്റെ കാലാവധി ഇനി 11 മാസമാണ് ബാക്കിയുള്ളത്. ഇതിൽ ഒരു സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചേക്കുക. നേരത്തേ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന് സ്റ്റാലിൻ ഒരു സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നില്ലേങ്കിലും കോൺഗ്രസിന് തന്നെയാകും സീറ്റ് ലഭിക്കുക.

2

തമിഴ്നാട്ടിൽ നിന്നും ഗുലാം നബി ആസാദിനെ രാജ്യസഭയിലേക്ക് അയക്കണമെന്നതാണ് ഡിഎംകെയ്ക്ക് താത്പര്യം. ഡിഎംകെ നേതാവ് കരുണാനിധിിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയ നേതാവ് കൂടിയയാിരുന്നു ഗുലാം നബി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കോൺഗ്രസിന്റെ രാജ്യസഭ കക്ഷി നേതാവായ ഗുലാം നബി ആസാദിന്റെ കാലാവധി അവസാനിച്ചത്. അതേസമയം ഗുലാം നബിയ്ക്ക് പകരം മറ്റ് പേരുകളാണ് കോൺഗ്രസിൽ ചർച്ചയാകുന്നത്.

3

മുകുള്‍ വാസ്‌നിക്, മിലിന്ദ് ദിയോറ, സഞ്ജയ് നിരുപം, പ്രമോദ് തിവാരി എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ കോൺഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളതെന്നാണ് വിവരം. അതേസമയം കോണ്‍ഗ്രസ് ഡാറ്റ അനലിറ്റിക്‌സ് വിഭാഗത്തിന്റെ ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തിയുടെ പേരാണ് രാഹുൽ ഗാന്ധി ഉയർത്തിക്കാട്ടുന്നത്. തമിഴ്നാട്ടുകാരനായ പ്രവീൺ രാഹുൽ ഗാന്ധിയുടെ വിശ്വസ്കനും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ്. എന്നാൽ സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്തൊരു വ്യക്തിയെന്ന നിലയിൽ പ്രവീണിനെ നിർദ്ദേശിക്കാനുള്ള തിരുമാനത്തിൽ ഡിഎൺകെയ്ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.

4

നേരത്തേ സിവിൽ സർവ്വീസിൽ നിന്നും രാജിവെച്ച മുൻ ഐഎഎസ് ഓഫീസർ എസ് ശശികാന്ത് സെന്തിലും സീറ്റിനായി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പൗരത്വ നിമയ ഭേദഗതിയുൾപ്പെടെയുള്ള നയങ്ങളിൽ പ്രതിഷേധിച്ചായിരുന്നു കർണാടയിലെ ദക്ഷിണ കന്നഡ ജില്ലയുടെ ഡപ്യൂട്ടി കമ്മീഷണറായിരുന്ന സെന്തിൽ ഐഎഎസ് പദവി രാജിവെച്ചത്.പിന്നീട് പൗരത്വ നിയമത്തിനെതിരായ നിരവധി പരിപാടികളിൽ അദ്ദേഹം സജീവമായിരുന്നു. തുടർന്ന് നവംബറിലായിരുന്നു അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. ദളിത് മുഖമായ സെന്തിലിനായി ദില്ലിയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെല്ലാം ഒരു വിഭാഗം നേതാക്കൾ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

5

തമിഴ്നാട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെഎസ് അളഗിരിയ്ക്കും രാജ്യസഭ സീറ്റിൽ നോട്ടമുണ്ട്. ലോക്സഭ,നിയമസഭ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ മികച്ച മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ നേതൃത്വം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് അളഗിരി. അതേസമയം ഡിഎംകെയ്ക്ക് ഗുലാം നബിയോടാണ് താത്പര്യമെങ്കിലും കോൺഗ്രസിന് നൽകിയ സീറ്റിൽ അവർ ആരെ മത്സരിപ്പിക്കണമെന്നത് സംബന്ധിച്ച് ഡിഎംകെ നിലപാട് എടുക്കില്ലെന്ന് സ്റ്റാലിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

Recommended Video

cmsvideo
Congress leader KP Anilkumar quits party, joins CPM
6

അതേസമയം രാജീവ് സതാവിന്റെ മരണത്തോടെ ഒഴിവ് വന്ന മഹാരാഷ്ട്ര സീറ്റിലും സീറ്റിനായി നിരവധി പേർ രംഗത്തുണ്ട്. ഇവിടെ രാജീവ് സതവിന്റെ ഭാര്യ പ്രഥ്ന്യ സതവ് സീറ്റിനായി അവകാശം ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസിലെ വിമത കൂട്ടായ്മയായ ജി 23യിൽ ഉൾപ്പെടുന്ന നേതാക്കളിൽ ഒരാളായ മുകുൾ വാസ്നിക് , സച്ചിൻ റാവു, പൃഥ്വിരാജ് ചവാൻ, മിലിന്ദ് ദിയോറ, രജനി പാട്ടീൽ, സഞ്ജയ് നിരുപം,രാജീവ് ശുക്ല എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണഅട്. നേരത്തേ ഗുജറാത്തിൽ നിന്നും രാജ്യസഭ സീറ്റിലേക്ക് ശുക്ലയെ പരിണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം അവസരം നഷ്ടമാകുകയായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള നേതാവ് ശുക്ല. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലെത്തിയിരിക്കെ യുപിയിൽ നിന്നുള്ള നേതാവ് എന്ന നിലയിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷ ശുക്ലയും പുലർത്തുന്നുണഅട്.

8

അതിനിടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടേയും എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റേയും നിലപാടുകൾ കൂടി കോൺഗ്രസ് പരിഗണിക്കേണ്ടി വരും. രാജീവ് ശുക്ലയ്ക്ക് മാത്രമേ പവാറിന്റെയും ഉദ്ധവ് താക്കറെയുടെയും പിന്തുണ ലഭിക്കാൻ കഴിയൂ എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായിയാണ് ശുക്ല. 2012 മുതൽ 2018 വരെ അദ്ദേഹം മഹാരാഷ്ട്രയെ രാജ്യസഭയിൽ പ്രതിനിധീകരിച്ചിരുന്നു. എന്നാൽ ദളിത് നേതാവായ മുകുൾ വാസ്നികിനെ രാജ്യസഭാംഗം ആക്കണമെന്ന ആവശ്യവും ഒരുവശത്തുന്നുണ്ട്. രാഹുൽ ഗാന്ധിയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന നേതാവ് സച്ചിൻ റാവു. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ് പൃഥ്വിരാജ് ചവാൻ. കാരഡിൽ നിന്നുള്ള എംഎൽഎയായ ചവാനെ രാജ്യസഭയിലേക്ക് മത്സരിപ്പിച്ചാൽ പിന്നീട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയേക്കും. അതേസമയം സംസ്ഥാനത്ത് തന്നെ ഉള്ള നേതാക്കളായ ഡിയോറ, വാസ്നിക്, പാണ്ഡെ എന്നിവരെ പരിഗണിക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം.

7

അതിനിടെ പശ്ചിമ ബംഗാളിൽ ഒഴിവുള്ള രാജ്യസഭ സീറ്റിലേക്ക് അടുത്തിടെ കോൺഗ്രസില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയ മുൻ മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയായിരുന്ന സുസ്മിത ദേവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. തൃണമൂൽ എംപിയായ മാനസ ര‍ഞ്ജൻ നിയമസഭയിലേക്ക് മത്സരിച്ചതോടെയായിരുന്നു പശ്ചിമബംഗാളിൽ സീറ്റ് ഒഴിവ് വന്നത്. നേരത്തേ തൃണമൂലിൽ ചേർന്നപ്പോൾ തന്നെ സുസ്മിതയ്ക്ക് രാജ്യസഭ സീറ്റ് നൽകിയേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അസമിലെ സിൽചാർ സീറ്റിൽ നിന്നുള്ള ലോക്‌സഭ അംഗമായിരുന്നു സുസ്മിത. 2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ രാജീദീപ് റോയിയോട് പരാജയപ്പെട്ടിരുന്നു. നിലവിൽ അസമിന്റേയും ത്രിപുരയുടേയും ചുമതല സുസ്മിതയ്ക്കാണ്.

English summary
Congress may give ticket to gulam nabhi azad and praveen chakravarthy in rajyasabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X