Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ തുരത്താന്‍ ബംഗാളില്‍ തന്ത്രം മാറ്റി കോണ്‍ഗ്രസ്; മമതയുമായി കൈകോര്‍ക്കുന്നു?

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി കടുത്ത ആശങ്കയിലാണ്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും ബംഗാളില്‍ വിജയക്കൊടി പാറിക്കണമെങ്കില്‍ ചില അറ്റകൈ നീക്കങ്ങള്‍ നടത്തിയെ മതിയാകൂവെന്ന ചിന്ത മമതയ്ക്ക് ഉണ്ട്. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു ബിജെപിക്കെതിരെ പോരാടാന്‍ മമത എതിര്‍പക്ഷത്തുള്ള കോണ്‍ഗ്രസുമായും സിപിഎമ്മുമായും സഖ്യത്തിന് ശ്രമം നടത്തിയത്. പക്ഷെ മമതയുടെ ആവശ്യം ഇരുപാര്‍ട്ടികളും പാടെ തള്ളുകയായിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കവെ തൃണമൂലുമായി സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് നിലപാട് മാറ്റുകയാണെന്നാണ് സൂചന.കഴിഞ്ഞ ആഴ്ച രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭ ചീഫ് വിപ്പ് കല്യാണ്‍ ബാനര്‍ജിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

 ബിജെപിയെ വളര്‍ത്തിയത് മമത

ബിജെപിയെ വളര്‍ത്തിയത് മമത

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയതോടെയാണ് ബംഗാളില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍മറിഞ്ഞത്. 42ല്‍ 18 സീറ്റാണ് ബിജെപി നേടിയത്. മാത്രമല്ല, മറ്റു പാര്‍ട്ടികളില്‍ നിന്ന് എംഎല്‍എമാരും കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക് ഒഴുകുകയാണ്. ഈ ഒഴുക്കില്‍ വന്‍ നഷ്ടം നേരിടുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണ്. ഈ പശ്ചാത്തലത്തിലാണ് ബിജെപിയെ തുരത്താന്‍ മമത കോണ്‍ഗ്രസുമായും സിപിഎമ്മുമായും സഖ്യത്തിന് സാധ്യത തേടിയത്. എന്നാല്‍ ഫാഷിസത്തിനെതിരെ പോരാടുന്ന വിഷയത്തില്‍ മമതയ്ക്ക് വിശ്വാസ്യത ഇല്ലെന്ന വ്യക്തമാക്കി ഈ ആവശ്യം ഇരു നേതൃത്വങ്ങളും തള്ളുകയായിരുന്നു.ബംഗാളില്‍ ബിജെപിയെ വളര്‍ത്തിയത് മമതയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

 രാഹുല്‍ ചര്‍ച്ച നടത്തി

രാഹുല്‍ ചര്‍ച്ച നടത്തി

എന്നാല്‍ രാഹുല്‍ ഗാന്ധിയും ലോക്സഭ തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജിയുമായുള്ള ചര്‍ച്ചകളോടെ ബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിനുള്ള സാധ്യത തെളിയുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്‍റ് ബജറ്റ് സെഷനിടയിലാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. നേരത്തേ തൃണമൂല്‍ എംപി സുദീപ് ബന്ധോപദ്യായയും മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരവും സഖ്യം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു.

 മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാക്കള്‍

മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാക്കള്‍

2009 ല്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇന്തോ-അമേരിക്കന്‍ ആണവകരാറില്‍ സിപിഎം യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ച പിന്നാലെയായിരുന്നു ഇത്. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും സഖ്യം തുടര്‍ന്നു. എന്നാല്‍ 2013 ല്‍ സഖ്യം പൊളിയുകയായിരുന്നു. അതേസമയം ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയോട് പൊരുതാന്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് സാധിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. 2016 ല്‍ സിപിഎമ്മുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ബംഗാളില്‍ സിപിഎം ക്ഷയിച്ചിരിക്കുന്നു. കോണ്‍ഗ്രസിനെ ബിജെപിയെ ഒറ്റയ്ക്ക് തുരത്താന്‍ ആകില്ലെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

 ശ്രമം തുടങ്ങി മമതയും

ശ്രമം തുടങ്ങി മമതയും

ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് രാഹുലുമായുള്ള ചര്‍ച്ചയില്‍ താന്‍ വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തിന് രാഹുലിന് താത്പര്യം ഉണ്ടെങ്കിലും മുതിര്‍ന്ന നേതാക്കളായ ആദിര്‍ ചൗധരി, തൃണമൂല്‍ സംസ്ഥാന അധ്യക്ഷന്‍ സോമന്‍ മിത്ര എന്നിവര്‍ സഖ്യത്തെ കണ്ണടത്ത് എതിര്‍ക്കുകയാണെന്നും കല്യാണ്‍ ബനര്‍ജി പറഞ്ഞു. അതേസമയം സഖ്യത്തിനായി മമത ബാനര്‍ജി സോണിയാ ഗാന്ധിയുമായും മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ്മ എന്നിവരുമായും ചര്‍ച്ചയ്ക്ക് ശ്രമം തുടരുകയാണെന്നും മമതയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

 അറ്റകൈ പ്രയോഗിക്കണം

അറ്റകൈ പ്രയോഗിക്കണം

ഇരു പാര്‍ട്ടികളുടേയും നിലനില്‍പ്പിനായി ബംഗാളില്‍ സഖ്യം എന്നത് സാധ്യമായേക്കും. എന്നാല്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസുമായുള്ള സഖ്യം മാത്രം മമതയെ തുണയ്ക്കില്ലെന്ന് എകണോമിസ്റ്റ് പ്രസന്‍ജിത് ബോസ് പറയുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നുന്ന പ്രകടനം തന്നെ ബംഗാളിലെ തൃണമൂലിനെതിരായ ട്രെന്‍റ് വ്യക്തമാണ്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് വിജയക്കണമെങ്കില്‍ പാര്‍ട്ടി അറ്റകൈ നീക്കങ്ങള്‍ തന്നെ നടത്തേണ്ടി വരുമെന്നും ബോസ് പറഞ്ഞു. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത് 43.3 ശതമാനം വോട്ടുകളായിരുന്നു. എന്നാല്‍ തൃണമൂലിനെ പോലും വിറപ്പിച്ച് ബിജെപി 40.3 ശതമാനം വോട്ടുകള്‍ സ്വന്തമാക്കി. സിപിഎമ്മിന് 6.3 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ 5.6 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ് 2 സീറ്റില്‍ മാത്രം വിജയിച്ചു.

 കേരളത്തിന് ഒരു കൈ സഹായം

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും

സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+