Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കഗാന്ധിയെ പ്രചാരണത്തിനിറക്കാന്‍ സമ്മര്‍ദ്ദം

അലഹാബാദ്:മോഡിയെ നേരിടാന്‍ പ്രിയങ്കാ ഗാന്ധിയെ പ്രചാരണ പരിപാടികള്‍ക്ക് ഇറക്കണമെന്ന് ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നു. ഇതിന് പുറമെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കി. ഫൂല്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് പ്രിയങ്ക് മത്സരിയ്ക്കണമെന്നതാണ് ആവശ്യം. ഈ മണ്ഡലത്തില്‍ നിന്നായിരുന്നു മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മത്സരിച്ചത്. അലഹാബാദ് കമ്മിറ്റി പ്രമേയം സോണിയാ ഗാന്ധിയ്ക്ക് അയക്കുകയും ചെയ്തു.

അപ്രതീക്ഷിതമായ സ്ഥാനാര്‍ത്ഥികളെയായിരിയ്ക്കുംകോണ്‍ഗ്രസ് 2014 ലോക്‌സഭാതെരഞ്ഞെടുപ്പില്‍ മത്സരത്തിനിറക്കുകയെന്ന് സൂചനയുണ്ട്.ലോക്‌സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പരിപാടികള്‍ക്ക് പ്രിയങ്കാഗാന്ധിയെ പങ്കെടുപ്പിയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ട് നാളുകളേറെയായി. സ്ത്രീകള്‍ക്കിടയിലും, യുവജനങ്ങള്‍ക്കിടയിലും രാഹുലിനെക്കാള്‍ സ്വാധീനം ചെലുത്താന്‍ കഴിയുക പ്രിയങ്കയ്ക്കാണെന്നാണ് അണികള്‍ വിശ്വസിയ്ക്കുന്നത്.

priyanka

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയ്ക്ക് എതിരെ നില്‍ക്കാന്‍ കഴിയുന്ന ഏറ്റവും അനുയോജ്യയായ നേതാവ് പ്രിയങ്കയാണെന്നാണ് വിലയിരുത്തലുകള്‍. മാധ്യമങ്ങളോടുള്ള മോഡിയുടെ സമീപനത്തെ ചെറുത്ത് തോല്‍പ്പിയ്ക്കാനും പ്രിയങ്കയ്ക്ക് കഴിയുമെന്നാണ് വിശ്വാസം. ഇതിനിടയില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രിയങ്ക് രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്ന ആവശ്യം കോണ്‍ഗ്രസ് നിഷേധിച്ചിട്ടുണ്ട്.

പ്രിയങ്കയെ മത്സരിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ട് അയച്ച പ്രമേയം പ്രചാരണപരിപാടികളില്‍ അവരെ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയായിരിയ്ക്കും തങ്ങളുടെ ഭാവി നേതാവെന്ന് കോണ്‍ഗ്രസ് ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തില്‍ പ്രമേയം അംഗീകരിയ്ക്കാതിരിയ്ക്കാനാണ് സാധ്യത.

എന്നാല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അമേഠിയിലും റായ്‌ബെറൈലിയിലും മുന്‍പ് പ്രിയങ്ക നടത്തിയ പ്രചാരണപരിപാടികള്‍ വിജയിച്ചിരുന്നില്ല. മാത്രമല്ല പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളും ജനങ്ങളുടെ ഇടയില്‍ പ്രിയങ്കയ്ക്കുണ്ടായിരുന്ന പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+