മിസോറാമില്‍ കോണ്‍ഗ്രസിന്റെ പതിനെട്ടാം അടവ്: എംഎന്‍എസ്സിനും, സോറം പാര്‍ട്ടിക്കും ഒരേപണി, പാളുമോ?
ഐസ്വാള്‍: മിസോറാമില്‍ കോണ്‍ഗ്രസ് വന്‍ പ്രതീക്ഷയിലാണ്. എന്നാല്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് അവരുള്ളത്. ഇത്തവണ തിരിച്ചുവരവിനാണ് അവര്‍ ശ്രമിക്കുന്നത്. 2008 മുതല്‍ 2018 വരെ അവര്‍ മിസോറാം ഭരിച്ചിരുന്നു. എന്നാല്‍ ഇന്ന് ഏറ്റവും മോശമായ അവസ്ഥയിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ അഞ്ച് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്.
ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് ഇത്തവണ ഭരണം പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. നാല്‍പ്പത് സീറ്റിലും പാര്‍ട്ടി ഭരിക്കുന്നുണ്ട്. സോറം നാഷണലിസ്റ്റ് പാര്‍ട്ടി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് പാര്‍ട്ടി എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം സഖ്യത്തിനുണ്ട്. കഴിഞ്ഞ നാല് ദശാബ്ദങ്ങളായി ലാല്‍ തന്ഹവ്ലയായിരുന്നു കോണ്‍ഗ്രസിന്റെ മിസോറാമിലെ മുകം. അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ഇത്തവണ അദ്ദേഹം മത്സരത്തിനില്ല. 1973 മുതല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം. 2021ലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

ലാല്സാവ്തയാണ് പിന്നീട് അധ്യക്ഷനായത്. പക്ഷേ ലാല്‍തന്‍ഹവ്ല വര്‍ക്കിംഗ് കമ്മിറ്റി അംഗമായി തുടരുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ വിമത നീക്കവും, തമ്മിലടിയും ശക്തമാണ്. ലാല്‍സാവ്ത ഇതിനെയെല്ലാം മാറ്റുന്നതില്‍ പരാജയമാണ്. നേരത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സോഡിംഗ്തുലാംഗ റെയ്തി രാജിവെച്ചിരുന്നു. ഇതിന് കാരണം ലാല്സാവ്തയുമായുള്ള പ്രശ്നങ്ങളാണ്. തീരുമാനങ്ങളായി കൂട്ടായി എടുക്കുന്നില്ലെന്നാണ് ലാല്സാവ്തയ്ക്കെതിരെയുള്ള പ്രധാന ആരോപണം.
അടുത്തിടെ തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇതെല്ലാം ലാല്സാവ്തയുടെ വീഴ്ച്ചയാണ്. മാരി ഔട്ടോനമസ് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആകെ എട്ട് വിസിമാരെയാണ് ലഭിച്ചത്. ബിജെപിക്ക് 41 ഗ്രാമ കൗണ്‍സിലുകളാണ് ലഭിച്ചത്. ലാല്സാവ്തയ്ക്കേറ്റ വന്‍ തിരിച്ചടിയായിരുന്നു ഇത്. 2018 മുതല്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാനായിട്ടില്ല.
പലക് സീറ്റ് കോണ്‍ഗ്രസ് കഴിഞ്ഞ തവണ വിജയിച്ചതാണ്. ഇത്തവണ അവിടെ വിജയിച്ച കെടി റോക്ക്ഹോ എംഎന്‍എഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുന്നത്. ലുങ്ങ്ലെയ് മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമുണ്ടായിട്ടും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായില്ല. പകരം സോറം പീപ്പിള്‍സ് മൂവ്മെന്റാണ് വിജയിച്ചത്. കോണ്‍ഗ്രസിനെ മറികടന്ന് സെഡ്പിഎം സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായി മാറിയിരിക്കുകയാണ്.
കോണ്‍ഗ്രസ് അവസാന ആയുധമെന്ന നിലയില്‍ മണിപ്പൂര്‍ ആക്രമണത്തെയാണ് പ്രചാരണായുധമാക്കുന്നത്. മിസോറാമില്‍ ഇത് തെരഞ്ഞെടുപ്പ് വിഷയമായിട്ടുണ്ട്. മിസോ വിഭാഗം കുക്കി-സോമികളുമായി ബന്ധം പുലര്‍ത്തുന്നവരാണ്. പന്ത്രണ്ടായിരത്തോളം കുക്കികള്‍ മിസോറാമില്‍ അഭയാര്‍ത്ഥികളായി എത്തിയിട്ടുണ്ട്. ബിജെപിക്കെതിരെയുള്ള പ്രചാരണമായിട്ടാണ് ഇതിനെ ഉപയോഗിക്കുന്നത്.
എംഎന്‍എഫ് മിസോ ദേശീയതയില്‍ ഊന്നിയാണ് പ്രചാരണം നടത്തുന്നത്. കോണ്‍ഗ്രസ് എംഎന്‍എഫിനെയും, സെഡ്പിഎമ്മിനെയും ബിജെപിയുടെ ബിടീമായിട്ടാണ് ചിത്രീകരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിലും ഇതാണ് നിറഞ്ഞ് നിന്നത്. സെഡ്പിഎം ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന്റെ വോട്ടുകളെയാണ് ലക്ഷ്യമിടുന്നത്. നഗര മേഖലയില്‍ ഇവര്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി കഴിഞ്ഞു. ഇതാണ് ഇപ്പോഴത്തെ പ്രചാരണത്തിന് കാരണം.
രാഹുല്‍ വന്നതോടെ കോണ്‍ഗ്രസിന് വലിയ ഊര്‍ജം കൈവന്നിട്ടുണ്ട്. എന്നാല്‍ വികസന പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നില്ല. ഇവിടെയാണ് കോണ്‍ഗ്രസ് തിരിച്ചടി നേരിടുന്നത്. ജനത്തെ ഭയപ്പെടുത്തി വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ മാത്രമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതുകൊണ്ട് മിസോറാം പാര്‍ട്ടിക്ക് ലഭിക്കുമോ എന്ന് കാര്യത്തില്‍ ഉറപ്പില്ല.
-
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത്












Click it and Unblock the Notifications