Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈസൂരു എയർപോർട്ടിന് ടിപ്പു സുൽത്താന്റെ പേര് നൽകണമെന്ന് കോൺഗ്രസ് എംഎൽഎ; സമ്മതിക്കില്ലെന്ന് ബിജെപി

ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകാനുള്ള കോൺഗ്രസ് എംഎൽഎ പ്രസാദ് അബ്ബയ്യയുടെ നിർദ്ദേശത്തിനെതിരെ കർണാടക നിയമസഭയിൽ ബിജെപി എംഎൽഎമാരുടെ ശക്തമായ പ്രതിഷേധം. കോൺഗ്രസ് എംഎൽഎയുടെ നിർദ്ദേശത്തിനെതിരെ രൂക്ഷ വിമർശനമാണ് ബിജെപി ഉന്നയിക്കുന്നത്.

വിമാനത്താവളങ്ങളുടെ പേരുമാറ്റാൻ നിർദ്ദേശിച്ച് അടിസ്ഥാന സൗകര്യ വികസന മന്ത്രി എംബി പാട്ടീലാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്. വിമാനത്താവളങ്ങളുടെ പേരുകൾ മാറ്റാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചതിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ കഴിഞ്ഞ ദിവസമാണ് ഹുബ്ബള്ളി-ധാർവാഡ് (ഈസ്‌റ്റ്) എംഎൽഎയായ അബ്ബയ്യ ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. മൈസൂരു വിമാനത്താവളത്തിന്റെ പേര് 'ടിപ്പു സുൽത്താൻ എയർപോർട്ട്' എന്ന് പുനർനാമകരണം ചെയ്യണമെന്ന് ചർച്ചയ്ക്കിടെ അബ്ബയ്യ ആവശ്യപ്പെട്ടു.

mysuruairport

ഇത് ബിജെപി അംഗങ്ങളുടെ വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. "ഹുബ്ബള്ളി എയർപോർട്ടിന് സങ്കൊല്ലി രായണ്ണയുടെ പേരിടണം. ബെലഗാവി എയർപോർട്ട് കിറ്റൂർ റാണി ചെന്നമ്മയുടെ പേരിലും ശിവമൊഗ്ഗ എയർപോർട്ട് രാഷ്ട്രകവി കുവെമ്പുവിന്റെ പേരിലും, വിജയപൂർ എയർപോർട്ട് ജഗജ്യോതി ബസവണ്ണയുടെ പേരിലും അറിയപ്പെടണം" അബ്ബയ്യ തുടർന്നു പറഞ്ഞു.

"എല്ലാവരും സഭയിൽ ഈ പേരുകൾ നിർദ്ദേശിച്ചു, നമ്മുടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രി എംബി പാട്ടീലും അത് പ്രത്യേകം മനസ്സിലാക്കുകയും ശുപാർശകൾ കേന്ദ്ര സർക്കാരിന് അയയ്ക്കുകയും ചെയ്‌തു, ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

അബ്ബയ്യ മൈസൂരു എയർപോർട്ട് ടിപ്പുവിന്റെ പേരിൽ പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ സഭയിൽ ബിജെപി അംഗങ്ങൾ എതിർപ്പ് ഉയർത്തുകയായിരുന്നു. ഇത് ഇരുവിഭാഗങ്ങൾക്കുമിടയിലും ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് തുടക്കമിടുകയും ചെയ്‌തു. ഒടുവിൽ മൈസൂരു എയർപോർട്ടിന്റെ കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കാനായി സർക്കാർ തീരുമാനിക്കുകയായിരുന്നു.

അതേസമയം, ഹുബ്ബള്ളി, ബെലഗാവി വിമാനത്താവളങ്ങളുടെ പേര് യഥാക്രമം സങ്കൊല്ലി രായണ്ണയുടെയും കിറ്റൂർ റാണി ചെന്നമ്മയുടെയും പേരുകളിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ആലോചിച്ച ശേഷം ഇതു സംബന്ധിച്ച പ്രമേയം നിയമസഭയിൽ പാസാക്കുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ വിമാനത്താവളങ്ങൾക്ക് പേരിടുന്നത് കേന്ദ്രത്തിന്റെ പ്രത്യേകാവകാശമാണ്. സംസ്ഥാനത്തിന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി നിർദ്ദേശം അയയ്ക്കാൻ മാത്രമേ സാധിക്കൂ. ഇക്കുറി വിമാനത്താവളങ്ങളുടെ പേരുമാറ്റത്തിന് കേന്ദ്രം അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് വടക്കൻ കർണാടകയിലെ നിയമസഭാംഗങ്ങൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+