Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ വീണ്ടും രാഷ്ട്രീയ നാടകം; അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചെന്നൈയിലേക്ക്

പനാജി: ഗോവയില്‍ രാഷ്ട്രീയ നാടകം അവസാനിക്കുന്നില്ല. എംഎല്‍എമാര്‍ മുഴുവന്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. തമിഴ്‌നാട്ടിലേക്കാണ് മാറ്റിയിരിക്കുന്നതെന്നാണ് സൂചന. കോണ്‍ഗ്രസിന് എല്ലായിടത്തും ഭരണം നഷ്ടമായി കൊണ്ടിരിക്കുന്ന സാഹചര്യമാണ്. അതുകൊണ്ട് എംഎല്‍എമാരെ മാറ്റാന്‍ സ്ഥലമില്ലെന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസമാണ് ഗോവയില്‍ വലിയ അട്ടിമറി നീക്കം നടന്നത്. മൈക്കല്‍ ലോബോയും ദിഗംബര്‍ കാമത്തും ചേര്‍ന്നാണ് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ സമര്‍ത്ഥമായ ഇടപെടലിലൂടെയാണ് ഈ അട്ടിമറി നീക്കം ഇല്ലാതാക്കിയത്.

1

ചെന്നൈയിലേക്കാണ് എംഎല്‍എമാര്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് എംഎല്‍എമാര്‍ ഗോവയില്‍ നിന്ന് മടങ്ങിയതെന്നാണ് സൂചന. നിയമസഭാ സമ്മേളനം കഴിഞ്ഞതിന് പിന്നാലെയാണ് ഇവര്‍ സംസ്ഥാനം വിട്ടത്. ബിജെപിയില്‍ നിന്ന് കുതിരക്കച്ചവട ഭീഷണി കോണ്‍ഗ്രസ് നേരിടുന്നുണ്ടെന്നാണ് സൂചന. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് എംഎല്‍എമാര്‍ ഇപ്പോഴുള്ളത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു നേരത്തെ കോണ്‍ഗ്രസില്‍ വിമത ഭീഷണി ഉയര്‍ന്നത്. ചില എംഎല്‍എമാര്‍ കൂറുമാറി വോട്ടു ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലായ് 18നാണ്. കോണ്‍ഗ്രസിന്റെ എംഎല്‍എമാരായ സങ്കല്‍പ്പ് അമോന്‍കര്‍, അല്‍ട്ടോണ്‍ ദക്കോസ്റ്റ, കാര്‍ലോസ് അല്‍വാരസ്, റുഡോള്‍ഫ് ഫെര്‍ണാണ്ടസ്, യുരി അലെമോ എന്നീ അഞ്ച് എംഎല്‍എമാരാണ് ചെന്നൈ. സങ്കല്‍പ്പ് അമോന്‍കര്‍ കോണ്‍ഗ്രസിന്റെ സഭാ കക്ഷി ഉപനേതാവ്. വെള്ളിയാഴ്ച്ച രാത്രിയാണ് തങ്ങള്‍ ചെന്നൈയിലേക്ക് തിരിച്ചതെന്ന് എംഎല്‍എമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് പാര്‍ക്കര്‍ പക്ഷേ സംഭവങ്ങള്‍ നിഷേധിച്ചു. തനിക്ക് ഇതേ കുറിച്ച് യാതൊന്നും അറിയില്ലെന്ന് പാര്‍ക്കര്‍ പറഞ്ഞു. നാളെ യോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് കണ്ടറിയാമെന്ന് അമിത് പാര്‍ക്കര്‍. തനിക്ക് ഈ വിഷയത്തെ ഔദ്യോഗികമായി ഒന്നും അറിയില്ല. അതുകൊണ്ട് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല. ആരെയെങ്കിലും കാണാന്‍ വേണ്ടിയാവും എംഎല്‍എമാര്‍ ചെന്നൈയിലേക്ക് പോയതെന്നും സംസ്ഥാന അധ്യക്ഷന്‍ പറയുന്നു. അതേസമയം മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്താണ് പാര്‍ട്ടിയുടെ കൂറുമാറ്റത്തിന് നേതൃത്വം കൊടുത്തതെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എംഎല്‍എമാര്‍ ചെന്നൈയില്‍ നിന്ന് നേരെ ഗോവയില്‍ എത്തുമെന്നും, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+