Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയാ ഗാന്ധിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രം, മുഖം നഷ്ടപ്പെട്ട് പാര്‍ട്ടി!

മുംബൈ: പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനം പ്രത്യക്ഷപ്പെട്ടത് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നു. മഹാരാഷ്ട്രയിലെ പാര്‍ട്ടി മുഖപത്രമായ കോണ്‍ഗ്രസ് ദര്‍ശനിലാണ് സോണിയാ ഗാന്ധിക്കെതിരെ പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇറ്റലിയിലെ ഫാസിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു സോണിയാ ഗാന്ധിയുടെ അച്ഛനെന്നാണ് ഡിസംബര്‍ ലക്കത്തിലെ ലേഖനത്തില്‍ പറയുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വമെടുത്ത് വെറും 62 ദിവസം കൊണ്ട് സോണിയാ ഗാന്ധി പാര്‍ട്ടി പ്രസിഡണ്ടായി എന്നും ലേഖനം കുറ്റപ്പെടുത്തുന്നു. 1997 ല്‍ സോണിയ പാര്‍ട്ടി പ്രസിഡണ്ടായെങ്കിലും കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. സോണിയാ ഗാന്ധിക്കെതിരെ മാത്രമല്ല, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെയും മാസികയില്‍ പരാമര്‍ശങ്ങളുണ്ട്.

sonia-rahul

ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ വാക്കുകള്‍ കണക്കിലെടുത്തില്ല എന്ന് പറഞ്ഞാണ് നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നത്. പട്ടേലിന്റെ വാക്കുകള്‍ നെഹ്‌റു കേട്ടിരുന്നെങ്കില്‍ കാശ്മീര്‍ പ്രശ്‌നം ഇന്നത്തേത് പോലെ ഇത്ര വഷളാകുമായിരുന്നില്ല. ചൈന, ടിബറ്റ്, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ കാര്യത്തിലും നെഹ്‌റുവിന്റെ നിലപാടുകളെ മാസിക വിമര്‍ശിക്കുന്നുണ്ട്.

കോണ്‍ഗ്രസ് മുഖപത്രത്തില്‍ വന്ന ലേഖനം ആശങ്കപ്പെടുത്തുന്നതാണ് എന്ന് പാര്‍ട്ടി സീനിയര്‍ നേതാവും കോണ്‍ഗ്രസ് ദര്‍ശന്‍ എഡിറ്ററുമായ സഞ്ജയ് നിരുപം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടത് ചെയ്യും. ഈ ലേഖനത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നടപടി എടുക്കും. എ ഐ സി സി സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+