Get Updates
Get notified of breaking news, exclusive insights, and must-see stories!

18വയസ്സിന് മുകളിലുള്ള ഒരാൾക്ക് പോലും വാക്സിൻ ലഭിച്ചില്ല: അസം സർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോൺഗ്രസ്

ഗുവാഹത്തി: അസമിൽ ബിജെപി സർക്കാർ അധികാരത്തിലേറി 100 ദിവസത്തിന് ഭരണത്തെ വിമർശിച്ച് കോൺഗ്രസ്. കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ റിപുൺ ബോറയാണ് ഹിമാന്ത ബിശ്വയാണ് രംഗത്തെത്തിയിട്ടുള്ളത്. അസമിൽ സർക്കാർ അധികാരമേറ്റതിന് ശേഷമുണ്ടായ സംഭവ വികാസങ്ങൾ എടുത്തുപറഞ്ഞാണ് കോൺഗ്രസ് ബിജെപി സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.

പുല്‍തകിടില്‍ മാലാഖയെ പോലെ സുന്ദരിയായി നടി എസ്തര്‍ അനില്‍; ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍

1

ഹിമാന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള അസം സർക്കാർ സംസ്ഥാനത്തെ മന്ദഗതിയിലുള്ള കൊവിഡ് വാക്സിനേഷനും കന്നുകാലി സംരക്ഷണ നിയമം കൊണ്ടുവന്ന് കാലങ്ങളായി നിലനിൽക്കുന്ന സാമൂഹിക സൗഹാർദ്ദത്തെ അപകടത്തിലാക്കുന്നതിനും ശ്രമിച്ചുവെന്നും കോൺഗ്രസ് എംപി ചൂണ്ടിക്കാണിക്കുന്നു. അസമിലെ ബിജെപി സർക്കാരിന്റെ 100 ദിവസത്തെ പ്രകടനത്തെക്കുറിച്ച് വിശകലനം ചെയ്തുകൊണ്ടാണ് ബോറ രംഗത്തെത്തിയത്. പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ അന്തർസംസ്ഥാന അതിർത്തി തർക്കങ്ങൾ വർദ്ധിച്ചുവെന്നും സ്ത്രീകളുടെ മൈക്രോ ഫിനാൻസ് വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനത്തിൽ നിന്ന് അത് പിന്നോട്ട് പോയതായും ആരോപിച്ചു.

2

വിവിധ മേഖലകളിലെ വിജയത്തെക്കുറിച്ച് ഹിമാന്ത ശർമ്മയ്ക്ക് കീഴിലുള്ള സർക്കാർ ഉയർന്ന അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും എന്നാൽ പ്രായോഗികമായി നേട്ടങ്ങളായി കാണിക്കാൻ ഒന്നുമില്ലെന്നും കോൺഗ്രസ് നേതാവ് പ്രസ്താവനയിൽ പറഞ്ഞു. കൊവിഡ് വാക്സിനേഷനിൽ സർക്കാരിന്റെ വീഴ്ചയും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാണിക്കുന്നു.
അസമിലെ 3.35 കോടി ജനസംഖ്യയിൽ, വെറും 20 ലക്ഷം പേർക്ക് മാത്രമാണ് ഇതുവരെ കൊവിഡ് വാക്സിനേഷൻ നൽകിയിട്ടുള്ളത്. ഇതിൽ തന്നെ 1.28 കോടി ആളുകൾക്ക് ഒരൊറ്റ ഡോസ് മാത്രമാണ് ലഭിച്ചത്, 18 വയസ്സിന് മുകളിലുള്ള 1.07 കോടി ആളുകൾക്ക് ഒരു ഡോസ് വാക്സിൻ പോലും ലഭിച്ചിട്ടില്ലെന്നും ഇത് വളരെ ഭീതിജനകമാണ്, അദ്ദേഹം പറഞ്ഞു പറഞ്ഞു.

3


സംസ്ഥാനത്തെ ബിജെപി സർക്കാർ അധികാരമേറ്റ് ആദ്യ 100 ദിവസങ്ങളിൽ പോലീസും മയക്കുമരുന്ന് മാഫിയയും തമ്മിൽ 35 ഏറ്റുമുട്ടലുകൾ നടന്നതായി ബോറ അവകാശപ്പെടുന്നു. ഇത് മനുഷ്യാവകാശങ്ങൾക്കും സുപ്രീം കോടതി വിധിക്കും എതിരായ ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്നും മുഖ്യമന്ത്രി പോലും പ്രതിയെ വെടിവയ്ക്കാൻ പോലീസിനെ പ്രകോപിപ്പിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

4

അസമിലെ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള ദീർഘകാല സമാധാനാന്തരീക്ഷം അപകടത്തിലാക്കുമെന്ന് കന്നുകാലി സംരക്ഷണ ബിൽ 2021 ആസാം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് പറഞ്ഞു. പ്രസ്തുത നിയമപ്രകാരം ഏതെങ്കിലും മതസ്ഥലത്ത് നിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ ബീഫ് വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തിയിരുന്നു. അസമിലെ ഏതാണ്ട് എല്ലാ ഗ്രാമ പ്രദേശങ്ങളും, ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരുമിച്ച് താമസിക്കുന്ന ഒരു സംസ്ഥാനമാണ്. ഒരു ക്ഷേത്രത്തിന്റെ അല്ലെങ്കിൽ 'സത്രം, വൈഷ്ണവ മഠം, എന്നിവയുടെ 5 കിലോമീറ്റർ ചുറ്റളവിൽ ഹിന്ദുവും മുസ്ലീമും ഉണ്ടാകാത്ത ഒരൊറ്റ സ്ഥലം പോലുമുണ്ടാകില്ലെന്നും"അദ്ദേഹം പറഞ്ഞു.

5

അയൽ സംസ്ഥാനങ്ങളുമായുള്ള അതിർത്തി തർക്കങ്ങളിൽ ആസാമിലെ ജനനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിൽ ശർമ്മ സർക്കാർ തികഞ്ഞ പരാജയമാണെന്നും ബോറ ചൂണ്ടിക്കാണിച്ചു. അസം-മിസോറാം, അസം-നാഗാലാൻഡ്, അസം-മേഘാലയ അതിർത്തികളിൽ തുടർച്ചയായുണ്ടാകുന്ന സംഘർഷവും അതിർത്തി തർക്കങ്ങളെക്കുറിച്ചുള്ള ചർച്ചകളിലെ പുരോഗതിയുടെ അഭാവവും വിജയമെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും അസം മുഖ്യമന്ത്രി അവകാശപ്പെട്ടു. സർക്കാർ രൂപീകരിച്ച് ഒരു മാസത്തിനുള്ളിൽ വനിതാ വായ്പക്കാരുടെ മൈക്രോ ഫിനാൻസ് വായ്പ എഴുതിത്തള്ളുമെന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപി മുന്നോട്ടുവെച്ച വാഗ്ധാനം 100 ദിവസം പിന്നിടുമ്പോഴും പാലിക്കപ്പട്ടിട്ടില്ലെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+