പഞ്ചാബിന്റെ ക്ഷേമത്തിന് കോണ്‍ഗ്രസ് തന്നെ വേണം: പരീക്ഷണത്തിന് ഇടമില്ലെന്ന് രാഹുല്‍ ഗാന്ധി
മൊഹാലി: പഞ്ചാബിന്റെ സമാധാനവും സമൃദ്ധിയും ഉറപ്പാക്കുന്ന സുസ്ഥിരമായ കോൺഗ്രസ് സർക്കാരിന് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് എ ഐ സി സി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. പരീക്ഷണങ്ങൾ നടത്താൻ കഴിയുന്ന ഒരു കെമിസ്ട്രി ലാബല്ല പഞ്ചാബെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്നതിനാൽ പഞ്ചാബ് സെൻസിറ്റീവ് സംസ്ഥാനമാണ്. ഇവിടെ പരീക്ഷണത്തിന് ഇടമില്ല.
കോൺഗ്രസിന് മാത്രം നേതൃത്വം നൽകാൻ കഴിയുന്ന സുസ്ഥിരമായ ഒരു സർക്കാരാണ് സംസ്ഥാനത്തിന് വേണ്ടത്. കോൺഗ്രസ്സുകാർക്ക് മാത്രമേ സംസ്ഥാന കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യമായ പരിചയമുള്ളൂവെന്നും ഗുർദാസ്പൂരിലും ഹോഷിയാർപൂരിലും പാർട്ടി സ്ഥാനാർത്ഥികൾക്കായുള്ള തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ പറഞ്ഞു.

കോവിഡ് വളരെയധികം വ്യാപിക്കാന്‍ പോകുകയാണെന്ന് താൻ രാജ്യത്തിന് മുന്നറിയിപ്പ് നൽകിരുന്നു. എന്നാല്‍ ആരും അത് കാര്യമായി എടുത്തില്ല. പകരം എൻ ഡി എ സർക്കാർ എന്നെ കളിയാക്കാൻ തുടങ്ങി. അതുപോലെ, 2013-ൽ പഞ്ചാബ് മയക്കുമരുന്നിന്റെ പിടിയിലാണെന്ന് ഞാൻ സൂചിപ്പിച്ചിരുന്നു. ഞാൻ എന്തെങ്കിലും പറയുന്നത് അസത്യങ്ങളുടെയും കേവലം അനുമാനങ്ങളുടെയും അടിസ്ഥാനത്തിലല്ലെന്നും ആളുകള്‍ മനസ്സിലാക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.
ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ: വൈറലായി ശ്വേതാ മേനോന്റെ പുത്തന്‍ ചിത്രങ്ങള്‍

തൊഴിലില്ലായ്മ, അഴിമതി, മയക്കുമരുന്ന് തുടങ്ങിയ പൊതുപ്രശ്നങ്ങളിൽ അവർ എന്തിനാണ് മൗനം പാലിക്കുന്നത്? എന്തുകൊണ്ടാണ് അവർ കള്ളപ്പണത്തിന്റെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നില്ല, തൊഴിലില്ലാത്ത കോടിക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകാത്തത് എന്തുകാണ്ടാണെന്നും കേന്ദ്രത്തിലെ ബി ജെ പി സർക്കാറിനെ ലക്ഷ്യമിട്ടുകൊണ്ട് രാഹുല്‍ ഗാന്ധി ചോദിച്ചു.

അടുത്ത അഞ്ച് വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ ഭാവി തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പാണ് ഇത്. തന്റെ 111 ദിവസത്തെ ഭരണകാലത്ത് "ജനസൗഹൃദ" തീരുമാനങ്ങൾ കൈക്കൊണ്ടതിന് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ രാഹുല്‍ പ്രശംസിക്കുകയും ചെയ്തു. ദരിദ്ര കുടുംബത്തിൽ നിന്നുള്ള മുഖ്യമന്ത്രിക്ക് താഴെത്തട്ടിലുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാം. സാധാരണക്കാർക്കായി നിരവധി പദ്ധതികൾ ചന്നി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക നിയമങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നും രാഹുല്‍ പറയുന്നു. നിയമം പിൻവലിച്ചപ്പോൾ 700 ഓളം കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു. ഡൽഹിയിൽ മൊഹല്ല ക്ലിനിക്കുകൾ ആരംഭിച്ചത് കോൺഗ്രസ് മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ കാലത്താണ് എന്ന് ആം ആദ്മി പാർട്ടിയുടെ അവകാശവാദങ്ങളെ തള്ളി രാഹുൽ പറഞ്ഞു. "സത്യത്തിൽ മൊഹല്ല ക്ലിനിക്കുകൾ ഇക്കാലത്ത് കൈകാര്യം ചെയ്യുന്നത് മോശമായ രീതിയിലാണ്"-അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരമുള്ള ഏക സംസ്ഥാനമാണ് പഞ്ചാബ്. 2017 ലെ തിരഞ്ഞെടുപ്പില്‍ 117 ല്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അമരീന്ദർ സിങ് മുഖ്യമന്ത്രിയായെങ്കിലും പാർട്ടിയിലെ ഗ്രൂപ്പിസത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അദ്ദേഹം ഇപ്പോള്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യം ചേർന്നാണ് മത്സരിക്കുന്നത്.

പഞ്ചാബില്‍ കഴിഞ്ഞ തവണ ഞെട്ടിച്ചത് ആംആദ്മി പാർട്ടിയായിരുന്നു. 20 സീറ്റില്‍ വിജയിച്ച് അവർ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി. ലോക് ഇന്‍സാഫ് പാർട്ടി 2 സീറ്റുകളും കരസ്ഥമാക്കി. ഏറ്റവും വലിയ നഷ്ടം സഭവിച്ചത് ഭരണത്തിലിരുന്ന എന്‍ ഡി എ സഖ്യത്തിനായിരുന്നു. 15 സീറ്റുകള്‍ മാത്രമായിരുന്നു ശിരോമണി അകാലി ദളിന് ലഭിച്ചത്. 23 സീറ്റില്‍ മത്സരിച്ച ബി ജെ പി 3 സീറ്റിലും വിജയിച്ചിരുന്നു.
ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ: വൈറലായി ശ്വേതാ മേനോന്റെ പുത്തന്‍ ചിത്രങ്ങള്‍












Click it and Unblock the Notifications