കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതിക്ക് മറുപടിയുമായി കോണ്‍ഗ്രസ്... മധ്യപ്രദേശില്‍ സീറ്റ് തീരുമാനിക്കുന്നത് ബിഎസ്പിയല്ല!!

Google Oneindia Malayalam News

ഭോപ്പാല്‍: മായാവതി നല്‍കുന്ന തുടര്‍ച്ചയായ എട്ടിന്റെ പണികള്‍ കാരണം കോണ്‍ഗ്രസ് ആശങ്കയിലാണ്. എന്നാല്‍ ഇതിന് തിരിച്ചടി നല്‍കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. അതും മധ്യപ്രദേശില്‍ തന്നെ തിരിച്ചടി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ സീറ്റ് വിഭജനത്തില്‍ മായാവതിയെ ഞെട്ടിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഒരിക്കലും മായാവതിയുടെ വാദങ്ങളെ അംഗീരിക്കേണ്ടെന്നാണ് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് കാരണം തങ്ങളുടെ ശക്തി കുറഞ്ഞെന്ന ബിഎസ്പിയുടെ ധാരണ മാറ്റാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മധ്യപ്രദേശില്‍ ബിഎസ്പിക്ക് കൂടുതല്‍ സീറ്റുകള്‍ വേണമെങ്കില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനായും വിട്ടുവീഴ്ച്ച ചെയ്യണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അല്ലാത്ത പക്ഷം മായാവതിയുടെ സഹകരണമില്ലാതെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ പ ാര്‍ട്ടിക്കറിയാമെന്നും കോണ്‍ഗ്രസ് പറയുന്നു.

മായാവതിയുമായി സഖ്യമാവാം

മായാവതിയുമായി സഖ്യമാവാം

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ മഹാസഖ്യം അനിവാര്യമാണ്. അതുകൊണ്ട് മായാവതിയുമായുള്ള സഖ്യമാവാമെന്ന് കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ ഈ ബന്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസിന് മേല്‍ ആധിപത്യം നേടാനുള്ള മായാവതിയുടെ ശ്രമങ്ങള്‍ നടക്കില്ലെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം മധ്യപ്രദേശില്‍ 22 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിഎസ്പി പ്രഖ്യാപിച്ചത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 230 സീറ്റിലും മത്സരിക്കുമെന്നാണ് ബിഎസ്പി പറയുന്നത്.

കമല്‍നാഥിന്റെ കൂടിക്കാഴ്ച്ച

കമല്‍നാഥിന്റെ കൂടിക്കാഴ്ച്ച

രണ്ട് മാസം മുമ്പ് സഖ്യം സംബന്ധിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍നാഥ് മായാവതി കണ്ടിരുന്നു. ഇതില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്നായിരുന്നു മായാവതി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അവര്‍ വാക്കുമാറ്റിയിരിക്കുകയാണ്. ഇത് മഹാസഖ്യത്തില്‍ തന്നെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. എന്നാല്‍ സഖ്യം ഉണ്ടാവുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ഉറപ്പിച്ച് പറയുന്നത്. പരസ്പര സഹകരണത്തോടെ എല്ലാവര്‍ക്കും സമ്മതനായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു.

 സീറ്റ് തീരുമാനിക്കുന്നത് കോണ്‍ഗ്രസ്

സീറ്റ് തീരുമാനിക്കുന്നത് കോണ്‍ഗ്രസ്

22 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച നീക്കം ശരിയല്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ മായാവതി ചോദിച്ചിരിക്കുന്നത് 50 സീറ്റുകളാണ്. ഇത് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് തറപ്പിച്ച് പറയുന്നു. സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നത് കോണ്‍ഗ്രസാണെന്ന് സംസ്ഥാന ഘടകം പറയുന്നു. അതേസമയം 15 സീറ്റുകളാണ് കോണ്‍ഗ്രസ് ബിഎസ്പിക്ക് നല്‍കാമെന്ന് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇതിന് ബിഎസ്പിക്ക് താല്‍പര്യമില്ല. വിജയസാധ്യത ഇല്ലാത്ത പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതിനോട് ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവര്‍ക്ക് താല്‍പര്യമില്ല.

 മായാവതിയുടെ സമ്മര്‍ദ തന്ത്രം

മായാവതിയുടെ സമ്മര്‍ദ തന്ത്രം

കോണ്‍ഗ്രസിനെതിരെ സമ്മര്‍ദ തന്ത്രമാണ് മായാവതി പ്രയോഗിക്കുന്നത്. ബിഎസ്പിയെ ഒപ്പം കൂട്ടിയാല്‍ വിജയസാധ്യത ഉണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞാല്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നാണ് ബിഎസ്പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ബിജെപി ജയിക്കാതിരിക്കുക എന്നതാണ് പ്രധാനം. പക്ഷേ അതിനായി മായാവതിയുടെ എല്ലാ ആഗ്രഹങ്ങളും നടത്താന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അതേസമയം ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ വരെ തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് ബിഎസ്പിയുടെ ഭീഷണി.

 യുപിയില്‍ സീറ്റ് നില

യുപിയില്‍ സീറ്റ് നില

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കില്ലെന്നാണ് ബിഎസ്പി പറയുന്നത്. അവിടെ കോണ്‍ഗ്രസിന് ശക്തിയില്ലെന്നും മായാവതി പറയുന്നു. എന്നാല്‍ മധ്യപ്രദേശില്‍ ഈ സാഹചര്യത്തില്‍ ബിഎസ്പിക്ക് എങ്ങനെയാണ് കൂടുതല്‍ സീറ്റുകള്‍ നല്‍കുകയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. അതേസമയം യുപിയില്‍ സീറ്റ് വിഭജനത്തില്‍ ധാരണയായാല്‍ മായാവതിയുടെ ആവശ്യങ്ങള്‍ മധ്യപ്രദേശിലും അംഗീകരിച്ച് കൊടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരാകും. മായാവതിയെ പിണക്കേണ്ടെന്നും എന്നാല്‍ എല്ലാ ആവശ്യങ്ങളും അംഗീകരിക്കേണ്ടതില്ലെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.

കൊണാര്‍ക്ക് ക്ഷേത്രത്തിലെ നഗ്ന ശില്‍പ്പങ്ങളെ പരിഹസിച്ചു! മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍കൊണാര്‍ക്ക് ക്ഷേത്രത്തിലെ നഗ്ന ശില്‍പ്പങ്ങളെ പരിഹസിച്ചു! മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വൈദികനില്‍ നിന്ന് ബിഷപ്പ് ഫ്രാങ്കോയിലേക്കുള്ള പടവുകള്‍... ഫ്രാങ്കോ വളര്‍ന്നത് ഈ നീക്കങ്ങളിലൂടെ!!വൈദികനില്‍ നിന്ന് ബിഷപ്പ് ഫ്രാങ്കോയിലേക്കുള്ള പടവുകള്‍... ഫ്രാങ്കോ വളര്‍ന്നത് ഈ നീക്കങ്ങളിലൂടെ!!

English summary
congress new plan in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X