കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണ കൊറിയയില്‍ നിന്ന് സമര മുഖത്തേക്ക് രാഹുല്‍ ഗാന്ധി, രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സമരം

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ദില്ലിയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം. ദില്ലി രാജ്ഘട്ടിലാണ് കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കള്‍ എല്ലാവരും പങ്കെടുക്കുന്ന ധര്‍ണ. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയാണ് പ്രതിഷേധ ധര്‍ണയ്ക്ക് നേതൃത്വം കൊടുക്കുന്നത്. രാജ്യം പ്രതിഷേധത്തില്‍ കത്തുമ്പോള്‍ ദക്ഷിണ കൊറിയ സന്ദര്‍ശനത്തിന് പോയതിന്റെ പേരില്‍ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്.

പൗരത്വ നിയമ ഭേദഗതി വിവാദവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ആദ്യമായി പങ്കെടുക്കുന്ന സമരപരിപാടിയാണിത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, എകെ ആന്റണി, കെസി വേണുഗോപാല്‍, ആനന്ദ് ശര്‍മ അടക്കമുളള നേതാക്കള്‍ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്.

congress

ഭരണ ഘടന ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം. ആദ്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഭരണഘടനയുടെ ആമുഖം വായിച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിംഗും ഭരണഘടനയുടെ ആമുഖം വായിച്ചു. ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണം എന്നതാണ് കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്ന ആവശ്യം.

ശനിയാഴ്ച സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് സത്യാഗ്രഹ ധര്‍ണ സംഘടിപ്പിക്കാനുളള തീരുമാനമെടുത്തത്. മഹാത്മാ ഗാന്ധിയുടെ ശവസംസ്‌ക്കാരം നടത്തിയിട്ടുളള സ്മാരകമായ രാജ്ഘട്ടില്‍ ഞായറാഴ്ച ധര്‍ണ സംഘടിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ നരേന്ദ്ര മോദിയുടെ റാലി ഉളളതിനാല്‍ കോണ്‍ഗ്രസ് പരിപാടിക്ക് അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ചത്തേക്ക് പരിപാടി മാറ്റി വെച്ചത്.

English summary
Congress party sitting on a dharna against the Citizenship Amendment Act at Raj ghat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X