കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദങ്ങളൊടുങ്ങാതെ ടിപ്പു ജയന്തി..ടിപ്പുവും ശിവജിയും തലവേദനയായ് കര്‍ണാടക സര്‍ക്കാര്‍..

വിവാദങ്ങളൊടുങ്ങാതെ ടിപ്പു ജയന്തി: ടിപ്പുവും ശിവജിയും തലവേദനയായ് കര്‍ണാടക സര്‍ക്കാര്‍, ടിപ്പു ജയന്തി നിര്‍ത്തലാക്കില്ലെന്ന് എച്ച്ഡി കുമാരസ്വാമി!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ടിപ്പു സുല്‍ത്താന്‍ കര്‍ണാടക സര്‍ക്കാറിന് തലവേദനയാകാന്‍ തുടങ്ങിയത് 2015മുതലാണ്. നവംബര്‍ പത്തിന് ടിപ്പു ജയന്തി ആഘോഷങ്ങള്‍ അവസാനിക്കുന്ന നിമിഷം കോണ്‍ഗ്രസും ബിജെപിയും പരസ്പരം പഴിചാരല്‍ തുടങ്ങും. ഇത്തവണ വിഷയത്തില്‍ പുതിയ ട്വിസ്റ്റുകള്‍ തീര്‍ക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

<strong>വേര്‍പിരിയാന്‍ വയ്യ; ഫേസ്ബുക്ക് പ്രണയം കാമുകന്റെ ജീവനെടുത്തു, കാമുകി എത്തിയത് ശ്രീലങ്കയില്‍ നിന്ന്‌</strong>വേര്‍പിരിയാന്‍ വയ്യ; ഫേസ്ബുക്ക് പ്രണയം കാമുകന്റെ ജീവനെടുത്തു, കാമുകി എത്തിയത് ശ്രീലങ്കയില്‍ നിന്ന്‌

കോണ്‍ഗ്രസ് തുടങ്ങിവെച്ച ടിപ്പു ജയന്തിക്കെതിരെ കര്‍ണ്ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ സിഎം ഇബ്രാഹിം ആണ് രംഗത്ത് വന്നിരിക്കുന്നത്. ടിപ്പു ജയന്തി അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും ഇസ്ലാം വിഗ്രഹാരാധനയ്‌ക്കെതിരാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഇത് ടിപ്പു ജയന്തി നിര്‍ത്തലാക്കാനുളള സര്‍ക്കാറിന്‍രെ ആദ്യപടിയായാണ് വിലയിരുത്തുന്നത്. ആരുടെയും വികാരങ്ങളെ ഹനിക്കാതെ ടിപ്പു ജയന്തി ആഘോഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുകയെന്ന് വിജയപുരയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ സിഎം ഇബ്രാഹിം പറയുകയുണ്ടായി.

h-d-kumaraswamy-

ഡിസംബറില്‍ മുസ്ലീം നേതാക്കളുമായും ഹിന്ദു സന്യാസികളുമായും ചര്‍ച്ചചെയ്ട് ഇതില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേങം പറയുകയുണ്ടായി.ടിപ്പു ജയന്തി കൊണ്ടാടുകയാണെങ്കില്‍ എങ്ങനെ മറ്റ് മതവികാരങ്ങളെ വ്രണപ്പെടുത്താതെ മുന്നോട്ട് പോകുമെന്നത് ആലോചിക്കും.

കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ടിപ്പു ജയന്തി നിര്‍ത്തലാക്കില്ല എന്ന് പറഞ്ഞതിനു പിന്നാലെയാണ് സിഎം ഇബ്രാഹിന്റെ പ്രസ്താവന. താന്‍ പരിപാടിയില്‍ പങ്കെടുക്കാത്തത് അനാരോഗ്യം മൂലമാണെന്നും പരിപാടി നിര്‍ത്തലാക്കാന്‍ ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജെഡിഎസും കോണ്‍ഗ്രസും തമ്മില്‍ ഈ വിഷയത്തില്‍ ഭിന്നി്പുണ്ടെന്നും ഒരു തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്നും സിദ്ദരാമ വിഭാഗത്തിന് ഇത് തുടരാനാണ് താല്‍പര്യമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.


എന്നാല്‍ മൃദു ഹിന്ദുത്വ വികാരങ്ങളെ മാനിക്കാതെ ന്യൂനപക്ഷപ്രീണനം പ്രോത്സാഹിപ്പിച്ചാല്‍ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ക്ഷീണം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പക്ഷം.അതേ സമയം ശിവജി ജയന്തി കൊണ്ട് മൃദുഹിന്ദുത്വം നിലനിര്‍ത്താമെന്നാണ് ജെഡിഎസ് നിലപാട്.

English summary
congress planning to end tipu jayanthi celebrations in karnataka? yhe new controversies on tipu jayanthi celebration begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X