കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പി-ബിഎസ്പി സഖ്യത്തെ വെല്ലാന്‍ യുപിയില്‍ കോണ്‍ഗ്രസിന്‍റെ ' പ്ലാന്‍ ബി'! ലക്ഷ്യം 25 സീറ്റ്

  • By Aami Madhu
Google Oneindia Malayalam News

കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തി യുപിയില്‍ എസ്പി-ബിഎസ്പി വിശാല സഖ്യം രൂപീകരിച്ച് കഴിഞ്ഞു.സഖ്യപ്രഖ്യാപനം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനമാണ് ബിഎസ്പി അധ്യക്ഷ മായാവതി കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിയത്. രാജ്യത്ത് അടിയന്തരാവസ്ഥയുടെ പ്രയോക്താക്കള്‍ ആണ് കോണ്‍ഗ്രസ് എന്നായിരുന്നു മായാവതിയുടെ ആരോപണം. കോണ്‍ഗ്രസ് സ്വയം നേട്ടമുണ്ടാക്കിയതല്ലാതെ സഖ്യകക്ഷികള്‍ക്ക് ഒരു നോട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും മായാവതി ആഞ്ഞടിച്ചു. എന്നാല്‍ തങ്ങളെ മാറ്റി നിര്‍ത്തിയ സഖ്യത്തിനെതിരെ പ്ലാന്‍ ബി അവതരിപ്പിക്കാനൊരുങ്ങുകയാണ് രാഹുല്‍ ഗാന്ധി. യുപിയിലെ രാഹുലിന്‍റെ പ്ലാന്‍ ബി ഇങ്ങനെ

 കോണ്‍ഗ്രസ് കണക്കുകൂട്ടല്‍

കോണ്‍ഗ്രസ് കണക്കുകൂട്ടല്‍

പ്രതിപക്ഷ വിശാല മുന്നണി രൂപീകരിക്കുന്നതിലൂടെ ഉത്തര്‍പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്താമെന്നായിരുന്നു കോണ്‍ഗ്രസ് കണക്ക്കൂട്ടിയിരുന്നത്. എന്നാല്‍ രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു എസ്പി-ബിഎസ്പി സഖ്യം കോണ്‍ഗ്രസിന് നല്‍കാന്‍ തയ്യാറായിരുന്നത്.

 പ്രതിപക്ഷ വിശാല ഐക്യം

പ്രതിപക്ഷ വിശാല ഐക്യം

ഇത് കോണ്‍ഗ്രസ് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്നതോടെ യുപിയില്‍ പ്രതിപക്ഷ വിശാലസഖ്യമെന്ന് സ്വപ്‌നം പൂവണിയാതിരുന്നത്. നിലവില്‍ എസ്പി-ബിഎസ്പി സഖ്യം സഖ്യം 38 വീതം സീറ്റുകളില്‍ മല്‍സരിക്കാനാണ് ധാരണ ആയിരിക്കുന്നത്.

 രണ്ട് മണ്ഡലങ്ങള്‍

രണ്ട് മണ്ഡലങ്ങള്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും മല്‍സരിക്കുന്ന റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ സഖ്യം മല്‍സരിക്കില്ല. ബാക്കി രണ്ട് സീറ്റ് മറ്റു കക്ഷികള്‍ക്ക് വിട്ടുനല്‍കും. എന്നാല്‍ പുതിയ സഖ്യത്തിനെതിരെ പ്ലാന്‍ ബി കോണ്‍ഗ്രസ് യുപിയില്‍ പുറത്തെടുക്കും.

 25 മണ്ഡലങ്ങള്‍

25 മണ്ഡലങ്ങള്‍

80 സീറ്റുകളുള്ള യുപിയില്‍ കോണ്‍ഗ്രസിന് സാധ്യതയുള്ള 25 സീറ്റുകള്‍ ഉണ്ട്.ഇതിലാണ് കോണ്‍ഗ്രസ് ശ്രദ്ധ പതിപ്പിക്കുന്നത്. 2009 ല്‍ 22 ലോക്സഭാ സീറ്റുകള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ലഭിച്ചിട്ടുണ്ട്. ആ സീറ്റുകളും ഉറപ്പുള്ള മറ്റ് നാല് സീറ്റുകളിലുമാണ് കോണ്‍ഗ്രസ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.

 പരാജയപ്പെട്ടവരും

പരാജയപ്പെട്ടവരും

ഈ മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി കണ്ടെത്തി കഴിഞ്ഞു. 2014 ല്‍ പരാജയപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇത്തവണ അവര്‍ക്ക് വിജയിക്കാനാകുമെന്ന് നേതൃത്വം കണക്കാക്കുന്നു. അതേസമയം എസ്പി-ബിഎസ്പി സഖ്യവുമായി ഒരു സൗഹൃദ മത്സരം മാത്രമാണ് മറ്റ് മണ്ഡലങ്ങളില്‍ കാഴ്ച വെയ്ക്കുള്ളൂവെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

 ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

ബിജെപി പരാജയപ്പെടുത്തുകയെന്നത് മാത്രമാണ് കോണ്‍ഗ്രസ് ലക്ഷ്യം.എസ്ബി-ബിഎസ്പി സ്ഥാനാര്‍ത്ഥികള്‍ ബിജെപിക്ക് തുല്യ എതിരാളികളാണെങ്കില്‍ ആ മണ്ഡലങ്ങളില്‍ തീവ്ര പ്രചാരണങ്ങളില്‍ ഏര്‍പ്പെടില്ലെന്നും യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് പറഞ്ഞു.

 രാഹുലിന്‍റെ തിരിച്ചുവരവ്

രാഹുലിന്‍റെ തിരിച്ചുവരവ്

അതേസമയം ഹിന്ദി ഹൃദയ ഭൂമിയിലെ വിജയവും കോണ്‍ഗ്രസ് തിരിച്ചുവരവും രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ വര്‍ധിച്ചതുമെല്ലാം കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്.ഇതുകൂടാതെ എസ്ബി-ബിഎസ്പി സഖ്യത്തില്‍ നിന്ന് പുറംതള്ളിയ ശിവപാല്‍ യാദവ് കോണ്‍ഗ്രസ് കാമ്പില്‍ എത്തിയതും തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കോണ്‍ഗ്രസ് കണക്കാക്കുന്നു..

 ശിവപാല്‍ യാദവ്

ശിവപാല്‍ യാദവ്

സമാജ്വാദി പാര്‍ട്ടി ചെയര്‍മാന്‍ മുലായം സിങ്ങ് യാദവിന്‍റെ സഹോദരനായ ശിവപാല്‍ പാര്‍ട്ടിയില്‍ നിന്ന് തെറ്റിപിരിഞ്ഞാണ് പ്രഗതിശീല്‍ എന്ന പാര്‍ട്ടി രൂപീകരിച്ചത്.എസ്പിയിലെ വിമതരില്‍ വന്‍ സ്വാധീനമുള്ള ശിവപാല്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 വിള്ളല്‍ വരുത്തും

വിള്ളല്‍ വരുത്തും

ഇതു വഴി എസ്പി വോട്ടുകളില്‍ വിള്ളല്‍ വരുത്താമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസ് -ശിവപാല്‍ സഖ്യം എസ്പി-ബിഎസ്പി വോട്ടുകളില്‍ വിള്ളല്‍ വരുത്തുമെന്ന് ഇരുപാര്‍ട്ടിയിലേയും നേതാക്കളും സമ്മതിക്കുന്നുണ്ട്.

English summary
Congress plans to focus on 25 Lok Sabha seats in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X