• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗുജറാത്ത് പിടിക്കാൻ കോൺഗ്രസിന്റെ ഫോർമുല ഇതാണ്; പട്ടേൽ വോട്ട് ഉറപ്പിക്കാൻ ബിജെപിയും

Google Oneindia Malayalam News

ദില്ലി; ഏറെ നാളുകളായി ഒഴിഞ്ഞ കിടക്കുകയായിരുന്ന ഗുജറാത്ത് പി സി സി അധ്യക്ഷ സ്ഥാനത്തേക്കും പ്രതിപക്ഷ നേതൃത്വ സ്ഥാനത്തേക്കും പുതിയ നേതാക്കളെ കോൺഗ്രസ് കണ്ടെത്തിയതോടെ സംസ്ഥാനത്ത് ഊർജം വീണ്ടെടുത്ത നിലയിലാണ് കോൺഗ്രസ്. മുൻ പാർലമെന്റ് അംഗം ജഗദീഷ് താക്കോറിനെയാണ് പാർട്ടി അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. എം എൽ എ സുഖ്‌റാം രത്വയെ പ്രതിപക്ഷ നേതാവും. ഗുജറാത്തിലെ തങ്ങളുടെ വോട്ട് ബാങ്കുകൾ സുരക്ഷിതമാക്കാനുള്ള കോൺഗ്രസിന്റെ നിർണാക നീക്കമായിട്ടാണ് നിയമനത്തെ വിലയിരുത്തുന്നത്.

വീണ്ടും ട്വിസ്റ്റ്; പ്രശാന്ത് കിഷോർ ജെഡിയുവിലേക്ക് മടങ്ങും? നിതീഷ് കുമാറിനെ പുകഴ്ത്തി പികെ..ലക്ഷ്യം?വീണ്ടും ട്വിസ്റ്റ്; പ്രശാന്ത് കിഷോർ ജെഡിയുവിലേക്ക് മടങ്ങും? നിതീഷ് കുമാറിനെ പുകഴ്ത്തി പികെ..ലക്ഷ്യം?

1

ഒബിസി വിഭാഗത്തിൽ നിന്നുള്ള നേതാവാണ്
ജഗദീഷ് താക്കൂർ. സുഖ്റാം രത്വയാകട്ടെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവും. താക്കൂർ, 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2.8 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പടാൻ മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നത്. ദഹേഗാം മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എം എൽ എയായിട്ടുണ്ട്. ജെറ്റ്പൂരിൽ നിന്നുള്ള സിറ്റിംഗ് എം എൽ എയായ രത്വ 2017 ൽ 60,000 വോട്ടുകൾക്കായിരുന്നു വിജയം നേടിയത്.

2

2017 വലിയ മുന്നേറ്റം കാഴ്ച വെച്ചിരുന്ന ഗ്രാമീണ മേഖലകളിൽ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ കൂടിയാണ് പാർട്ടി തലപ്പത്തേക്ക് ഈ നേതാക്കളുടെ നിയമനം എന്നതും ശ്രദ്ധേയമാണ്. ഇക്കഴഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 8,470 സീറ്റുകളിൽ 1,805 സീറ്റുകൾ മാത്രമേ കോൺഗ്രസിന് നേടാൻ സാധിച്ചിരുന്നുള്ളൂ.

3

സംസ്ഥാനത്ത് ആകെയുള്ള 182 മണ്ഡലങ്ങളിൽ 80 സീറ്റുകളിൽ ഒ ബി സിക്ക് ശക്തമായ സ്വാധീനം ഉണ്ട്. 27 സീറ്റുകളിൽ ആദിവാസി വിഭാഗത്തിനും. 12 ശതമാനമാണ് പട്ടേൽ വിഭാഗത്തിന്റെ സ്വാധീനം. അതായത് 60 ഓളം സീറ്റുകളിൽ ഇവർ നിർണായക ശക്തിയാണ്.. സെൻട്രെൽ ഗുജറാത്തിൽ സ്വാധീനമുള്ള കോലി സമുദായവും നോർത്ത് ഗുജറാത്തിൽ സ്വാധീനമുള്ള താക്കോർ സമുദായവും ഒ ബി സി വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. നിലവിൽ പട്ടേൽ സമുദായത്തിന്റെ വോട്ട് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2019 ൽ പാർട്ടിയിൽ എത്തിയ ഹാർദിക്ക് പട്ടേലിനെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ആയി നേതൃത്വം നിയമിച്ചിട്ടുണ്ട്. അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും ഒബിസി, ആദിവാസി വിഭാഗങ്ങളിൽ നിന്നും കണ്ടെത്തിയതോടെ വോട്ട് വീഴും എന്നാണ് കോൺഗ്രസ് പ്രതീക്ഷ.

4


2017 ൽ 77 സീറ്റുകളായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് നേടിയത്. അതായത് 1995 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്ക്. 8 ഓളം മണ്ഡലങ്ങളിൽ ആയിരത്തിൽ താഴെ വോട്ടുകൾക്കായിരുന്നു കോൺഗ്രസ് പരാജയപ്പെട്ടത്. കൊവിഡ് പ്രതിസന്ധി ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ജനവികാരം ശക്തമാണെന്നിരിക്കെ ഇത്തവണ സംസ്ഥാനത്ത് അട്ടിമറി ഉണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.
കർഷകരുടെ വോട്ട് ഉറപ്പാക്കാനുള്ള തന്ത്രങ്ങളും കോമ‍്ഗ്രസ് മെനയുന്നുണ്ട്.

5

അതേസമയം ബി ജെ പി ക്യാമ്പിം കടുത്ത ആശങ്കയിലാണ്. 2017 ൽ സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് 99 സീറ്റുകൾ ആയിരുന്നു, അതായത് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ബിജെപിയുടെ ഏറ്റവും കുറഞ്ഞ സീറ്റുകൾ. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ പ്രബല വിഭാഗമായ പാട്ടീധാർ വിഭാഗത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നേരത്തേ തന്നെ ബിജെപി ശക്തമാക്കിയിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഗുജറാത്തിലെ ബിജെപി സർക്കാർ വിപുലീകരിച്ച്, അതിൽ ആറ് പാട്ടിദാർ നേതാക്കൾ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഈ വർഷം ആദ്യം, ഗുജറാത്തിൽ നിന്നുള്ള ഏഴ് പാട്ടിദാർ നേതാക്കളെ കേന്ദ്രമന്ത്രിസഭ വിപുലീകരണത്തിലും ഉൾപ്പെടുത്തി.

6

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി മുന്നേറ്റം നേടിയിുന്നുവെ്കിലും ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ വോട്ടുറപ്പിക്കാനുള്ള സകല തന്ത്രങ്ങളും ബിജെപിയും പുറത്തെടുക്കുന്നുണ്ട്. ഇത്തവണ ആം ആദ്മി പാർട്ടിയും ഉവൈസിയുടെ എ ഐ എം ഐ എമ്മും തിരഞ്ഞെടുപ്പ് കളത്തിൽ ഉണ്ടെന്നത് കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ വെല്ലുവിളിയാണ്.

English summary
Congress prepare plan to woo tribal and obc votes in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X