• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് പേര്‍.... ഒരാള്‍ പിന്‍മാറി, തരൂര്‍ പറയുന്നത് ഇങ്ങനെ

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് പേരാണ് മത്സരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. അതേസമയം പ്രിയങ്ക ഗാന്ധിയുടെ പേര് അവസാന നിമിഷം വരെ പട്ടികയിലില്ല. ഇത് രഹസ്യമാക്കി വെച്ചിരിക്കുകയാണെന്ന് സൂചനയുണ്ട്. ഇതിനിടെ ഒരാള്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് സസ്‌പെന്‍സ് പുറത്തെത്തിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവാണ് ഇത്.

അതേസമയം പ്രിയങ്ക തന്നെ പരിഗണിക്കേണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ കഴിഞ്ഞ സംസ്ഥാന നേതാക്കളെല്ലാം ദില്ലിയില്‍ ക്യാമ്പ് ചെയ്ത് പ്രിയങ്കയെ സമ്മര്‍ദത്തിലാക്കുകയാണ്. അവര്‍ തന്നെ വരണമെന്നാണ് ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടത്. എന്നാല്‍ അവര്‍ വാശിയിലാണ്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദേവ്‌റയാണ് മത്സരത്തില്‍ നിന്ന് പിന്‍മാറിയിരിക്കുന്നത്.

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി

കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി ഓഗസ്റ്റ് പത്തിന് നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ ഇനി ആറ് ദിവസങ്ങള്‍ മാത്രമാണ് അധ്യക്ഷനെ കണ്ടെത്താന്‍ വേണ്ടത്. നേരത്തെ ഇത് ഓഗസ്റ്റ് എട്ടിനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഇത് നീട്ടുകയായിരുന്നു. എല്ലാ നേതാക്കളും അന്ന് യോഗത്തിനെത്തും. പ്രിയങ്കയാവും പ്രധാന ചര്‍ച്ചാ വിഷയമാവുക എന്ന് കരുതിയിരിക്കവേയാണ് മൂന്ന് പേരുകള്‍ ഉയര്‍ന്നത്. ഇത് നേതാക്കള്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.

മൂന്ന് പേര്‍

മൂന്ന് പേര്‍

അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് പേരുകളാണ് ഉണ്ടായിരുന്നത്. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദേവ്‌റ, സച്ചിന്‍ പൈലറ്റ്, ജോതിരാദിത്യ സിന്ധ്യ എന്നിവരാണ് പട്ടികയിലെ മൂന്ന് പേര്‍. എന്നാല്‍ മിലിന്ദ് ദേവ്‌റ അപ്രതീക്ഷിതമായി മത്സരത്തില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. സച്ചിന്‍ പൈലറ്റിനെയോ സിന്ധ്യയെയോ ദേശീയ അധ്യക്ഷനാക്കണമെന്ന നിര്‍ദേശവും ഇയാള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. മികച്ച നേതാക്കള്‍ ഇവര്‍ ആരെണന്നും ദേവ്‌റ വ്യക്തമാക്കി.

അമരീന്ദര്‍ പറഞ്ഞത് ശരി

അമരീന്ദര്‍ പറഞ്ഞത് ശരി

അമരീന്ദര്‍ സിംഗ് പറഞ്ഞത് പോലെ കോണ്‍ഗ്രസ് യുവാവായ അധ്യക്ഷന്‍ വേണമെന്ന് ദേവ്‌റ പറഞ്ഞു. ഇരുവര്‍ക്കും ദേശീയ തലത്തില്‍ പ്രതിച്ഛായ ഉണ്ടെന്നും, ഭരണകാര്യങ്ങളിലും കഴിവുണ്ടെന്നും ദേവ്‌റ പറയുന്നു. അതേസമയം ഞാന്‍ ഈ മത്സരത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും, എന്റെ കരുത്തിനെ കുറിച്ച് ഉത്തമബോധ്യമുണ്ടെന്നും, പാര്‍ട്ടിയെ നയിക്കാനെത്തുന്ന ഏതൊരാളുമായും നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്നും, പാര്‍ട്ടി താല്‍പര്യങ്ങളാണ് വലുതെന്നും ദേവ്‌റ പറയുന്നു.

തരൂരിന്റെ നിര്‍ദേശം

തരൂരിന്റെ നിര്‍ദേശം

കോണ്‍ഗ്രസ് നേരിട്ട് അധ്യക്ഷനെ പ്രഖ്യാപിക്കരുതെന്ന് ശശി തരൂരും നിര്‍ദേശിച്ചിരിക്കുകയാണ്. ആദ്യം ഇടക്കാല അധ്യക്ഷനെയാണ് പാര്‍ട്ടി നിയമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം. ഉന്നത പദവികളിലും തിരഞ്ഞെടുപ്പ് നടത്തണം. പാര്‍ട്ടി സത്യസന്ധത പുലര്‍ത്തണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അദ്ദേഹത്തിനത് ആവാമെങ്കില്‍ പാര്‍ട്ടിയിലെ എല്ലാ അംഗങ്ങളും അത് പിന്തുടരണം. ഒരു വ്യക്തിക്ക് മാത്രമായിട്ടല്ല നിയമങ്ങളെന്നും തരൂര്‍ വ്യക്തമാക്കി.

പ്രിയങ്കയുടെ സാധ്യത

പ്രിയങ്കയുടെ സാധ്യത

പ്രിയങ്ക സമ്മര്‍ദത്തില്‍ വീണിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അവര്‍ മികച്ച നേതാവാണെന്ന് ദേവ്‌റ പറയുന്നു. പക്ഷേ യുപിയുടെ ചുമതലയില്‍ തുടരാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനെ എല്ലാവരും ബഹുമാനിക്കുന്നു. അവരെ നിര്‍ബന്ധിക്കുന്നില്ലെന്നും ദേവ്‌റ വ്യക്തമാക്കി. അതേസമയം പല സംസ്ഥാനത്തുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് ശക്തമായ നേതൃത്വം വേണമെന്നും ദേവ്‌റ സൂചിപ്പിച്ചു. ഇതോടെ അധ്യക്ഷന്റെ പോരാട്ടം രണ്ടിലേക്ക് ഒതുങ്ങിയിരിക്കുകയാണ്.

ആരാകും അധ്യക്ഷന്‍

ആരാകും അധ്യക്ഷന്‍

ജോതിരാദിത്യ സിന്ധ്യ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുകയും, യുപിയില്‍ കാര്യമായ നേട്ടമൊന്നും സ്വന്തമാക്കാനും സാധിച്ചിരുന്നില്ല. എന്നാല്‍ മധ്യപ്രദേശില്‍ അദ്ദേഹം നിര്‍ണായക സ്വാധീനമാകും. അതേസമയം രാജസ്ഥാനില്‍ ഭരണം പിടിക്കുന്നതിന് കാരണക്കാരന്‍ സച്ചിന്‍ പൈലറ്റായിരുന്നു. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാത്തതിന്റെ തിരിച്ചടി സംസ്ഥാനത്ത് ഉണ്ടായിരുന്നു. പകരം അധ്യക്ഷനാക്കിയാല്‍ അത് രാജസ്ഥാനില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും. അതേസമയം ആര് വന്നാലും രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ ശക്തി മെച്ചപ്പെടും.

ബീഹാറില്‍ കോണ്‍ഗ്രസിന്റെ പടയൊരുക്കം, 2015 ആവര്‍ത്തിക്കും, നിതീഷിനെ നേരിടാന്‍ ആ നേതാവെത്തും

English summary
congress president two leaders in final round
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X