കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേഘാലയ പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്; 55 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി

Google Oneindia Malayalam News
congress

ഷില്ലോങ്: മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 55 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി എ ഐ സി സി. ബുധനാഴ്ച രാത്രി പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് പട്ടിക പുറത്തിറക്കിയത്. ഷില്ലോങ് ലോക്‌സഭാ എംപി വിൻസെന്റ് പാലയെ സുത്‌ംഗ സായ്പുങ് മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിച്ചതാണ് ശ്രദ്ധേയമായ തീരുമാനം. കഴിഞ്ഞയാഴ്ച നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ഏക എം എല്‍ എ സലെങ് സാങ്മ കോൺഗ്രസിലേക്ക് മാറിയിരുന്നു. പാർട്ടി അദ്ദേഹത്തെ ഗാംബെഗ്രെ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായി നിർത്തിയതായും പാർട്ടി പ്രസ്താവനയിൽ പറയുന്നു.

മുൻ കോൺഗ്രസുകാരനായ സലെൻ 2008-ൽ വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ ദലംഗിരി മണ്ഡലത്തിൽ നിന്ന് പാർട്ടി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചിരുന്നു. പിന്നീട് പാർട്ടിവിട്ട അദ്ദേഹം 2013-ൽ ഗാംബെഗ്രെയിൽ നിന്ന് (വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലും) സ്വതന്ത്രനായും 2018-ൽ എൻ സി പിക്ക് വേണ്ടിയും വിജയിച്ചു. എൻ സി പിയേക്കാൾ വലിയ വേദിയാണ് കോൺഗ്രസെന്നും അതുകൊണ്ടാണ് ജനങ്ങളെ സേവിക്കാന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയതെന്നാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേർന്നുകൊണ്ട് പറഞ്ഞത്. അതേസമയം, കോൺഗ്രസ് മത്സരിപ്പിക്കുന്ന സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്.

ദിലീപിനെതിരായ ഏറ്റവും വലിയ തെളിവ് അതാണ്: ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരിക്കാമെന്ന് ബൈജു കൊട്ടാരക്കരദിലീപിനെതിരായ ഏറ്റവും വലിയ തെളിവ് അതാണ്: ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരിക്കാമെന്ന് ബൈജു കൊട്ടാരക്കര

കഴിഞ്ഞ ബുധനാഴ്ചയാണ് ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് നടത്തി മാർച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കും. ത്രിപുരയിൽ ഫെബ്രുവരി 16 നും നാഗാലാൻഡിലും മേഘാലയയിലും ഫെബ്രുവരി 27 നും ഒറ്റ ഘട്ടമായി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കുമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. നാഗാലാൻഡ്, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ സർക്കാറുകളുടെ കാലാവധി യഥാക്രമം മാർച്ച് 12, 15, 22 തീയതികളിൽ അവസാനിക്കുമെന്നും തിരഞ്ഞെുപ്പ് കമ്മീഷ്ണർ അറിയിച്ചു. 60 നിയമസഭസീറ്റുകളാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലുമുള്ളത്.

bjp

31.47 ലക്ഷം സ്ത്രീ വോട്ടർമാർ, 97,000 80 വോട്ടർമാർ, 31,700 പിഡബ്ല്യുഡി വോട്ടർമാർ എന്നിവരുൾപ്പെടെ നാഗാലാൻഡ്, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ 62.8 ലക്ഷത്തിലധികം വോട്ടർമാരുണ്ട്. 1.76 ലക്ഷത്തിലധികം പുതുമുഖ വോട്ടർമാരും മൂന്ന് സംസ്ഥാനങ്ങളിലുണ്ട്. തിരഞ്ഞെടുപ്പില്‍ ചില പോളിങ് സ്റ്റേഷനുകൾ പൂർണമായും പിഡബ്ല്യുഡിമാരും വനിതാ ജീവനക്കാരും നിയന്ത്രിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാഗാലാൻഡ്, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലെ 376 പോളിംഗ് സ്‌റ്റേഷനുകളിൽ വനിതകളാണ് തിരഞ്ഞെടുപ്പിന് മേല്‍ നോട്ടം വഹിക്കുക.

English summary
Congress ready to win Meghalaya; The first list of 55 candidates has been released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X