Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യക്ഷ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍; തിരഞ്ഞെടുപ്പ് രീതിക്കെതിരെ എതിര്‍പ്പ്

ദില്ലി: കോണ്‍ഗ്രസില്‍ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പാര്‍ട്ടിയില്‍ ആകെ എതിര്‍പ്പ്. അഞ്ച് മാസം നീണ്ട് നില്‍ക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബര്‍ 24ന് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ച് തുടങ്ങും.

ഇതിനോടകം ആരാകും അധ്യക്ഷന്‍ എന്ന ചോദ്യം ഉയര്‍ന്ന് കഴിഞ്ഞു. എന്നാല്‍ മത്സരിക്കാനില്ലെന്നാണ് ഗാന്ധി കുടുംബം അറിയിച്ചിരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ ചൊല്ലി വീണ്ടും പ്രശ്‌നമുണ്ടായിരിക്കുകയാണ്. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് മാത്രമാണ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുക.

1

അതേസമയം ബ്ലോക് പ്രസിഡന്റുമാര്‍ക്ക് വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് വോട്ട് ചെയ്യാം. ഓരോ സംസ്ഥാനത്ത് നിന്നും ഒരു ബ്ലോക്കില്‍ നിന്ന് ഒരു പ്രതിനിധിക്കാണ് അവസരമുണ്ടാകുക. സര്‍ക്കാര്‍ അറിയിപ്പ് പ്രകാരമുള്ള ബ്ലോക്കുകളെയാണ് തിരഞ്ഞെടുക്കുക. ഏതെങ്കില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്ക് മത്സരിക്കണമെങ്കില്‍ പത്ത് ജില്ലാ-സംസ്ഥാന സമിതി അംഗങ്ങള്‍ അവരുടെ പേര് ശുപാര്‍ശ ചെയ്യാം.

ഇതെന്താ സുന്ദരിമാരുടെ സംസ്ഥാന സമ്മേളനമോ; അഹാന ലുക്ക് പൊളിച്ചിട്ടുണ്ട്, ചിരിയും കൊള്ളാം, ചിത്രങ്ങള്‍ വൈറല്‍

ഓരോ അംഗങ്ങളും ഉള്ള ഏത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണോ അവര്‍ക്ക് സംസ്ഥാന അധ്യക്ഷന് വോട്ട് ചെയ്യാം. എന്നാല്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ പലര്‍ക്കും ബ്ലോക് തലത്തിലുള്ള അംഗങ്ങളെ അറിയില്ല.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ 'ഗോട്ട്' മാഗ്നസ് കാള്‍സന്റെ മറുപടി വൈറല്‍

ഇത്തരം നിരവധി പ്രശ്‌നങ്ങളാണ് മുന്നിലുള്ളത്. ഇതേ പ്രശ്‌നം ജിതേന്ദ്ര പ്രസാദ സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ചപ്പോള്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ച് പ്രസാദയുടെ ക്യാമ്പ് ആശങ്കകള്‍ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു അന്ന് പ്രസാദ ഉന്നയിച്ചത്. ഫലം വന്നപ്പോള്‍ ജിതേന്ദ്ര പ്രസാദ തുറന്നടിച്ചിരുന്നു. പല അംഗങ്ങളുടെയും വോട്ട് വ്യാജമായിരുന്നു. പേരുകളും വ്യാജമായിരുന്നു.

സോണിയാ ക്യാമ്പിലെ അംഗങ്ങളായിരുന്നു പലരും. അവരെ വമ്പിച്ച ഭൂരിപക്ഷത്തിന് ജയിപ്പിക്കാനായിരുന്നു ഇതെല്ലാം ചെയ്തതെന്നും പ്രസാദ കുറ്റപ്പെടുത്തിയത്. മനീഷ് തിവാരി അടക്കമുള്ളവര്‍ ഇതേ ആരോപണം ഉന്നയിക്കുന്നില്ല. പകരം സൂചന ആ തരത്തിലാണ്.

ജി23 നേതാക്കളില്‍ ആരെങ്കിലും മത്സരിച്ചാല്‍ തീര്‍ച്ചയായും ഇത്തരം കൃത്രിമത്വം നടക്കുമെന്നാണ് തിവാരിയുടെ വാക്കുകളിലുള്ളത്. ശശി തരൂര്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇത്തരം വാദമുയരുന്നത്. 2013ല്‍ രാഹുല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിതനായപ്പോള്‍ ബീഹാറില്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഇതേ രീതിയില്‍ നടന്നിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് പകുതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. വ്യാപകമായി കൃത്രിമത്വം നടന്നുവെന്ന കണ്ടെത്തലായിരുന്നു കാരണം. ഒരിക്കല്‍ പോലും ഫലം പുറത്തുവന്നില്ല. എന്നാല്‍ ഈ ആരോപണങ്ങളൊക്കെ വെറുതെയാണ് തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തമുള്ള മധുസൂദന്‍ മിസ്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+