കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ പുസ്തകം

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ കുറച്ച് വൈകിയാണെങ്കിലും ഒരു കൈ നോക്കാനുറച്ച് കോണ്‍ഗ്രസും. ബി ജെ പിയും - ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന ദില്ലിയില്‍ തങ്ങളുടെ സാന്നിധ്യവും അറിയിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ദില്ലി മുഖ്യമന്ത്രിയായിരുന്ന അരിവന്ദ് കെജ്രിവാളിനെക്കുറിച്ച് പുസ്തകം പുറത്തിറക്കിയാണ് കോണ്‍ഗ്രസിന്റെ വ്യത്യസ്തമായ ഈ ചുവടുവെപ്പ്.

49 ദിവസം ദില്ലി ഭരിക്കുന്നതിനിടെ കെജ്രിവാള്‍ നടത്തിയ വാക്ക് മാറ്റലുകളുടെ ചരിത്രമാണ് കോണ്‍ഗ്രസ് പുറത്തിറക്കിയ ഈ പുസ്തകം. കെജ്രിവാളിന്റെ യു ടേണുകളും നടക്കാതെ പോയ വാഗ്ദാനങ്ങളും പുസ്തകത്തില്‍ പറയുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് കെജ്രിവാള്‍ ഒപ്പുവെച്ച സത്യവാങ്മൂലവും പുസ്തകത്തോടൊപ്പം ഉണ്ട്.

kejriwal

ചീഫ് മിനിസ്റ്റര്‍ അല്ല കോമണ്‍ മാന്‍ ആണ് താന്‍ എന്ന് പറഞ്ഞാണ് കെജ്രിവാള്‍ അധികാരത്തില്‍ കയറിയത്. ചുവന്ന ലൈറ്റുള്ള കാര്‍ ഉപയോഗിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കെജ്രിവാളിന് ഒപ്പമുള്ള മന്ത്രിമാര്‍ അത് ഉപയോഗിച്ചു. സുരക്ഷ വേണ്ട എന്ന് പറഞ്ഞു. എന്നാല്‍ ഭീഷണിയുണ്ട് എന്ന് പറഞ്ഞ് സുരക്ഷാ ക്രമീകരണങ്ങള്‍ ഉപയോഗിച്ചു.

മുഖ്യമന്ത്രിയുടെ ബംഗ്ലാവ് ഉപയോഗിക്കില്ല എന്ന് പറഞ്ഞു. എന്നാല്‍ 8 മുറികളുള്ള വലിയ വീട് സ്വന്തമായി ഉപയോഗിച്ചു എന്നും ദില്ലിയിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കന്‍ കുറ്റപ്പെടുത്തി. മറ്റ് പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങി തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്ന കെജ്രിവാളിന്റെ വാക്കുകള്‍ക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

English summary
Congress releases book on Arvind Kejriwal's U-turns in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X