കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയിലും രാഹുലിലും വിശ്വാസം, കത്തയച്ചതില്‍ ഉറച്ച് ജിതിന്‍ പ്രസാദ, പ്രതിഷേധത്തില്‍ പിന്നോട്ടില്ല!!

Google Oneindia Malayalam News

ലഖ്‌നൗ: സോണിയാ ഗാന്ധിക്ക് കത്തയച്ചതില്‍ പ്രതിരോധത്തിലായി നില്‍ക്കുന്ന ജിതിന്‍ പ്രസാദ പ്രതികരണവുമായി രംഗത്ത്. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും മാറ്റാന്‍ വേണ്ടിയല്ല കത്തയച്ചതെന്ന് പ്രസാദ പറഞ്ഞു. അവരുടെ നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. പക്ഷേ കത്തിലെ കാര്യങ്ങള്‍ മറ്റൊന്നാണ് അതില്‍ നിന്ന് പിന്നോട്ടില്ല. തെറ്റിദ്ധരിക്കപ്പെട്ടത് കൊണ്ടാണ് പ്രതിഷേധങ്ങള്‍ വരുന്നത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയുള്ളതായിരുന്നു കത്തെന്ന് ജിതിന്‍ പ്രസാദ പറഞ്ഞു. എന്നാല്‍ യുപിയില്‍ പ്രസാദയ്‌ക്കെതിരെ പ്രതിഷേധത്തിന് തീരെ കുറവില്ല. പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തിനുള്ള പിന്തുണയും കുറവാണ്.

1

കോണ്‍ഗ്രസ് നേതൃത്വത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല ആ കത്ത്. അതുകൊണ്ട് നേതൃമാറ്റം ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. രാഹുലിനും സോണിയക്കും എന്നെ വിശ്വാസമുണ്ടെന്നും ജിതിന്‍ പ്രസാദ വ്യക്തമാക്കി. യുപി കോണ്‍ഗ്രസിന്റെ ലഖിംപൂര്‍ ഖേരി ജില്ലാ നേതൃത്വമാണ് ജിതിന്‍ പ്രസാദയ്‌ക്കെതിരെ രംഗത്ത് വന്നത്. യുപിയില്‍ നിന്ന് സോണിയക്കുള്ള കത്തില്‍ ഒപ്പിട്ട ഏക നേതാവ് ജിതിന്‍ പ്രസാദയാണ്. അദ്ദേഹത്തിന്റെ മണ്ഡലമായ ദോരാഹ്രയില്‍ ഉള്‍പ്പെടുന്ന ജില്ലയാണ് ലഖിംപൂര്‍ ഖേരി. വഞ്ചകനെന്നും രാജ്യദ്രോഹിയെന്നുമാണ് ജിതിന്‍ പ്രസാദയെ ജില്ലാ കമ്മിറ്റി വിശേഷിപ്പിച്ചത്.

Recommended Video

cmsvideo
Congess won't win anything with Rahul Gandhi as President, says another congress leader

ജിതിന്‍ പ്രസാദയുടെ കുടുംബത്തിന് ഗാന്ധി കുടുംബത്തെ പണ്ട് മുതലേ താല്‍പര്യമില്ലെന്ന് യുപിയില്‍ നിന്നുള്ള നേതാക്കള്‍ പറയുന്നു. പ്രസാദയുടെ പിതാവ് ജിതേന്ദ്ര പ്രസാദ സോണിയാ ഗാന്ധിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. അതെല്ലാം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്രയും എതിര്‍ത്തിട്ടും ജിതിന്‍ പ്രസാദയെ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ച് മന്ത്രിയാക്കാന്‍ സോണിയാ ഗാന്ധിക്ക് സാധിച്ചു. കടുത്ത അച്ചടക്കലംഘനമാണ് പ്രസാദ നടത്തിയതെന്നും, അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു.

പ്രസാദയ്‌ക്കെതിരെയാണ് ആക്രമണം കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം ശക്തമാക്കിയിരിക്കുകയാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തില്‍ മാത്രമാണ് കത്തയച്ചത്. ആ കത്തില്‍ പാര്‍ട്ടിയെ എങ്ങനെ ശക്തിപ്പെടുത്തണമെന്ന വിലയിരുത്തുകള്‍ ആവശ്യമാണെന്നുമാണ് പറഞ്ഞിരുന്നത്. ഒരിക്കലും ഗാന്ധി കുടുംബത്തെ ചോദ്യം ചെയ്തുള്ള കത്തായിരുന്നില്ല അത്. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയിലും ഇക്കാര്യം ഞാന്‍ പറഞ്ഞതാണെന്നും ജിതിന്‍ പ്രസാദ പറഞ്ഞു. നേരത്തെ ജിതിന്‍ പ്രസാദയ്‌ക്കെതിരെ നീക്കത്തെ വിമര്‍ശിച്ച് കപില്‍ സിബല്‍ രംഗത്ത് വന്നിരുന്നു.

English summary
congress revamp recommeded to sonia gandhi through letter says jitin prasada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X