Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് 15 വര്‍ഷം കൊണ്ട് ചെയ്യാത്തത് 15 മാസം കൊണ്ട് ചെയ്യും; വെല്ലുവിളിയുമായി മോദി

ഇംഫാല്‍: മണിപ്പൂരിനെ കോണ്‍ഗ്രസ് നശിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാര്‍ച്ചില്‍ രണ്ട് ഘട്ടമായി നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പ്രസ്താവന. ശനിയാഴ്ച മണിപ്പൂരിലെ കങ്കള ഫോര്‍ട്ടില്‍ നടത്താനിരുന്ന റാലി ഇറോം ശര്‍മിളയുടെ പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ലാങ്ജിംഗ് അക്കൗബയിലേയ്ക്ക് മാറ്റുകയായിരുന്നു.

15 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ചെയ്യാത്ത കാര്യങ്ങള്‍ 15 മാസങ്ങള്‍ കൊണ്ട് ബിജെപി ചെയ്യുമെന്നാണ് മോദിയുടെ പ്രസ്താവന. മാര്‍ച്ച് നാല്, എട്ട് തിയ്യതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരിക്കും കടുത്ത മത്സരം. കോണ്‍ഗ്രസിന് 59ഉം ബിജെപിയ്ക്ക് 60 സ്ഥാനാര്‍ത്ഥികളുമാണുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഐ, സിപിഎം എന്നീ രാഷ്ട്രീയ പാര്‍ട്ടികളും അങ്കത്തിനിറങ്ങും. ഇതിന് പുറമേ പ്രാദേശിക പാര്‍ട്ടി നാഗാ പീപ്പിള്‍സ് ഫ്രണ്ടും മത്സരരംഗത്തുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഈ മാസം 28ന് മണിപ്പൂര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് പ്രധാനമന്ത്രി ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാന്‍ എത്തിയിട്ടുള്ളത്.

modi-28

ബിജെപിയ്ക്ക് വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചാല്‍ മണിപ്പൂരിലെ സാമ്പത്തിക ഉപരോധം ഉണ്ടാവില്ലെന്നും മോദി റാലിയില്‍ സംസാരിക്കെ ഉറപ്പു നല്‍കുന്നു.
കോണ്‍ഗ്രസിന് മണിപ്പൂര്‍ ജനത 15 വര്‍ഷം നല്‍കി, ഇനി ബിജെപിക്ക് അഞ്ചു വര്‍ഷം തരണമെന്നും സമുദായങ്ങളെ പ്രീണിപ്പിച്ച് അവരില്‍ നിന്ന് ആനുകൂല്യം പറ്റാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനത്തുള്ള എല്ലാ സമുദായങ്ങള്‍ക്കും തുല്യ പരിഗണനയാണ് നല്‍കേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു. കൃഷിക്ക് ജലം, കുട്ടികളുടെ വിദ്യാഭ്യാസം, യുവാക്കള്‍ക്ക് തൊഴില്‍, വൃദ്ധര്‍ക്ക് ആരോഗ്യ പരിരക്ഷ എന്നിവയാണ് ബിജെപിയെഅധികാരത്തിലെത്തിച്ചാല്‍ ലഭ്യമാക്കുമെന്നുമാണ് മോദി മുന്നോട്ടുവയ്ക്കുന്ന വാദ്ഗാനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+