Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചിടത്തും ചര്‍ച്ച തുടങ്ങി കോണ്‍ഗ്രസ്, ബിജെപിയെ പേടിച്ച് നെട്ടോട്ടം, സീനിയര്‍ നേതാക്കളും കളത്തില്‍

ദില്ലി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് പിന്നാലെ അഞ്ച് സംസ്ഥാനങ്ങളിലേക്കും നേതാക്കളെ അയച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. പിന്‍വാതില്‍ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം തന്നെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. ബിജെപി വിരുദ്ധ പാര്‍ട്ടികളെയെല്ലാം ഒന്നിപ്പിക്കാനാണ് നീക്കം. ഒരിടത്തും കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടുമെന്ന് പറയുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് അഞ്ചിടത്തും വലിയ ഒറ്റകക്ഷിയാവുകയോ അതല്ലെങ്കില്‍ കിംഗ് മേക്കറാവുകയോ ചെയ്യുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപി ശ്രമിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതൊഴിവാക്കാനാണ് തീരുമാനം.

1

പഞ്ചാബിലേക്കും, ഉത്തരാഖണ്ഡിലും, ഗോവയിലും, മണിപ്പൂരിലും കോണ്‍ഗ്രസ് സീനിയര്‍ നേതാക്കളെയും എംപിമാരെയും, മന്ത്രിമാരെയും കോണ്‍ഗ്രസ് അയച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി തന്നെയാണ് ചര്‍ച്ചകളെല്ലാം തുടങ്ങിയിരിക്കുന്നത്. ഗോവയില്‍ വളരെ പെട്ടെന്ന് തന്നെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി തന്നെ എല്ലാ സ്ഥാനാര്‍ത്ഥികളോടും സംസ്ഥാനത്ത് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഒരുമിച്ച് നില്‍ക്കാനായിരുന്നു തീരുമാനിച്ചിരുന്നു. ചെറു പാര്‍ട്ടികളുമായി പിന്‍വാതില്‍ ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാരുണ്ടാക്കുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്ന് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.

പി ചിദംബരം, ഡികെ ശിവകുമാര്‍, സതീഷ് ജാര്‍ക്കിഹോളി, സുനില്‍ കേദാര്‍ എന്നിവര്‍ ഗോവയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. പഞ്ചാബില്‍ തൂക്കുസഭ വരുമെന്നാണ് കോണ്‍ഗ്രസ് കണക്ക്കൂട്ടല്‍. പ്രതിപക്ഷ നിരയിലെ സ്ഥാനാര്‍ത്ഥികളുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് വിട്ട് പോയവരെ കൂറുമാറ്റിയെടുക്കാനാണ് പ്ലാന്‍. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ് കരുതുന്നത്. പ്രതിപക്ഷ നിരയില്‍ നിന്നുള്ള നേതാക്കള്‍ കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അജയ് മാക്കന്‍, പവന്‍ ഖേര എന്നിവര്‍ പഞ്ചാബില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

ഉത്തരാഖണ്ഡിലേക്ക് കോണ്‍ഗ്രസ് നിരീക്ഷകരെ അയച്ച് കഴിഞ്ഞു. ഡെറാഡൂണിലെത്തി എഐസിസി ടീം സഖ്യത്തിനുള്ള ശ്രമം തുടങ്ങും. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ദീപേന്ദര്‍ ഹൂഡ എന്നിവരാണ് ഉത്തരാഖണ്ഡില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഹരീഷ് റാവത്ത് ഡെറാഡൂണില്‍ ഫലം വരുന്ന ദിവസമെടുത്തും. ആവശ്യം വന്നാല്‍ സുപ്രീം കോടതിയെ തന്നെ സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. മണിപ്പൂരില്‍ ഇതിനോടകം ചെറുപാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു കോണ്‍ഗ്രസ്. കോണ്‍ഗ്രസ് 22 സീറ്റ് വരെ കിട്ടുമെന്നാണ് ഭക്തചരണ്‍ ദാസ് പറയുന്നത്. എന്‍പിപിക്ക് പത്ത് സീറ്റും ജെഡിയുവിന് അഞ്ച് സീറ്റും ലഭിക്കുമെന്ന് ദാസ് വ്യക്തമാക്കി. മണിപ്പൂരില്‍ ടിഎസ് സിംഗ് ദേവ്, മുകുള്‍ വാസ്‌നിക്, വിന്‍സെന്റ് പാല എന്നിവരാണ് നിരീക്ഷകരായി ഉള്ളത്. മല്ലികാര്‍ജുന്‍ ഗാര്‍ഗെയെ ദില്ലിയിലേക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+