തേജസ്വി പറഞ്ഞത് ഏറ്റു.... രാഹുല്‍ അഴിച്ചുപണിക്ക്, കേരള മോഡല്‍ ബീഹാറില്‍, 2024ലേക്ക് ചുവടുവെപ്പ്
ദില്ലി: മൂന്നാം മുന്നണിയെന്ന മോഹം കോണ്‍ഗ്രസില്‍ സജീവമാകുന്നു. പക്ഷേ മൂന്നാം മുന്നണിയല്ല യുപിഎ മോഡല്‍ ഐക്യ മുന്നണിക്കാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ മാറ്റം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. ഇതേ മോഡല്‍ മാറ്റമാണ് കോണ്‍ഗ്രസ് 2024ലെ ആദ്യ ചുവടുവെപ്പാണ് നടത്താന്‍ പോകുന്നത്. ബീഹാറിലാണ് അടിമുടി മാറ്റമൊരുങ്ങുന്നത്. 19 സീറ്റില്‍ മാത്രം നിയമസഭയില്‍ ഒതുങ്ങിയ ഇടത്ത് നിന്ന് മാറ്റമാണ് രാഹുല്‍ ഉദ്ദേശിക്കുന്നത്.
ഇന്ന് ശതകോടീശ്വരി, അക്കാലത്ത് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് ശമ്പളം വെറും 800 രൂപ

മൂന്ന് ഘട്ടമായുള്ള പ്രവര്‍ത്തനങ്ങളിലൂടെ പ്രതിപക്ഷ നിരയുടെ മുന്‍നിര സീറ്റ് പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ബീഹാറിലാണ് ആദ്യ മാറ്റം. മദന്‍ മോഹന്‍ ജാ ഇവിടെ സംസ്ഥാന അധ്യക്ഷ പദവി ഒഴിയും, മൂന്ന് വര്‍ഷത്തെ കാലാവധി സെപ്റ്റംബറിലാണ് അദ്ദേഹം പൂര്‍ത്തിയാക്കുക. ഇത്തവണ സമവാക്യങ്ങള്‍ ഒപ്പിക്കുകയാണ് കോണ്‍ഗ്രസ് പ്ലാന്‍. ബീഹാറിന്റെ ചുമതലയുള്ള ഭക്ത ചരണ്‍ ദാസ് ഒരു ദളിത് അധ്യക്ഷനെയാണ് നിയമിക്കാനായി ആവശ്യപ്പെട്ടത്.

മൂന്ന് ഘട്ടങ്ങള്‍ എന്നത് രാഹുലിന്റെ പ്ലാനാണ്. ആദ്യ ഘട്ടം സംഘടനയെ ശക്തിപ്പെടുത്തലാണ്. രണ്ടാം ഘട്ടം തിരഞ്ഞെടുപ്പ് ജയിക്കലാണ്. മൂന്നാം ഘട്ടത്തില്‍ ക്രെഡിബിളായിട്ടുള്ള അധ്യക്ഷ തിരഞ്ഞെടുപ്പും ഒപ്പം പ്രതിപക്ഷ നിരയെ നയിക്കാനുള്ള നേതാവിനെ ഉയര്‍ത്തി കാണിക്കലുമാണ്. പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ച ചില കാര്യങ്ങളാണ് തുടക്കത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കുന്നത്.

ബീഹാറില്‍ ദളിത്-ബ്രാഹ്മണ വിഭാഗങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നത് തിരികെ പിടിക്കുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. 40 ലോക്‌സഭാ സീറ്റുകള്‍ ഇവിടെയുണ്ട് എന്ന തിരിച്ചറിവാണ് കോണ്‍ഗ്രസ് അടിമുടി മാറ്റത്തിന് ഒരുങ്ങുന്നത്. ബീഹാറില്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത വരണമെന്ന് മുന്‍ അധ്യക്ഷന്‍ അനില്‍ ശര്‍മയും നിര്‍ദേശിച്ച് കഴിഞ്ഞു. ദളിതുകളും മുസ്ലീങ്ങളും മുന്നോക്ക സമുദായങ്ങളും അടങ്ങിയ കമ്മിറ്റി വേണമെന്ന് രാഹുലിന്റെ മുന്നില്‍ ആവശ്യമുണ്ട്.

തേജസ്വി യാദവ് തൊടുത്ത് വിട്ട തീയാണ് ഇപ്പോള്‍ ആളിക്കത്തുന്നത്. കോണ്‍ഗ്രസ് 2024ന് മുമ്പ് ബീഹാറില്‍ ശക്തിപ്പെട്ടില്ലെങ്കില്‍ സഖ്യം തന്നെ വേണ്ടെന്ന വെക്കാനായിരുന്നു തീരുമാനം. മൂന്നാം മുന്നണിയില്‍ കോണ്‍ഗ്രസിന്റെ സജസ്റ്റ് ചെയ്തതും തേജസ്വിയാണ്. ശിവസേനയും ശരത് പവാറും ശക്തമായി കോണ്‍ഗ്രസിനെ പിന്തുണച്ചതും അതുകൊണ്ടാണ്. സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ വേഗം പരിഹരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പിന് ഇറങ്ങാന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനെ ഉപദേശിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായിരിക്കുകയാണ്.

ജി23യെ വിമതരായി മൂന്നാം മുന്നണിയിലേക്ക് പോകാന്‍ രാഹുല്‍ അനുവദിക്കില്ല. പകരം ഇവരെ നിര്‍ണായക ചുമതല ഏല്‍പ്പിക്കാനാണ് നീക്കം. ്അതേസമയം മക്കള്‍ക്ക് സീറ്റ് വേണമെന്ന വാശി നേതാക്കളോട്് ഉപദേശിക്കാനാണ് ആവശ്യം. ചിന്ദ്വാരയില്‍ നിന്ന് ഇത്തവണ നകുല്‍നാഥ് തന്നെയായിരിക്കും മത്സരിക്കുക. വൈഭവ് ഗെലോട്ടിനൊന്നും സീറ്റുണ്ടാവില്ല. അതേസമയം സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഏത് കാലയളവിലും കോണ്‍ഗ്രസിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് നടന്നേക്കാം. അതിനാണ് ഒരുക്കം നടക്കുന്നത്.

ബീഹാറിലേക്ക് ഒന്നിലധികം പേരുകള്‍ രാഹുലിന്റെ മുന്നിലുണ്ട്. എംഎല്‍സി പ്രേംചന്ദ് മിശ്രയും എംഎല്‍എ ഷക്കീല്‍ അഹമ്മദിന്റെയും പേരുകളാണ് പരിഗണനയിലുള്ളത്. അതേസമയം ഒരാള്‍ക്ക് ഒരു പദവി എന്ന കേരള മോഡല്‍ വന്നാല്‍ ഇവരെ ആരെയും പരിഗണിക്കില്ല. നിലവില്‍ ബീഹാറില്‍ മാത്രമാണ് ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാവ് അധ്യക്ഷനായിട്ടുള്ളത്. അതുകൊണ്ട് പിന്നോക്ക വിഭാഗം നേതാവിനെ പരിഗണിക്കാന്‍ ഇടയില്ല. കാരണം ആര്‍ജെഡിയും ജെഡിയും ഈ രാഷ്ട്രീയത്തില്‍ മിടുക്കരാണ്. അതുകൊണ്ട് ദളിത് വിഭാഗം കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ സാധ്യതയില്ല.

കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ 35 സീറ്റ് പ്ലസ് എന്ന കണക്കിലാണ് നില്‍ക്കുന്നത്. ഇവിടെ ഭരണത്തിന്റെ ഭാഗമാവാന്‍ സാധിച്ചാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വലിയ നേട്ടമാകും. ഉത്തരാഖണ്ഡും ഹിമാചല്‍ പ്രദേശുമെല്ലാം ചെറിയ സംസ്ഥാനങ്ങളാണ്. പക്ഷേ അധികാരം പിടിച്ചാല്‍ ബിജെപിയെ നേരിട്ട് തോല്‍പ്പിച്ചെന്ന ക്രെഡിറ്റും കിട്ടും. രാഹുലിന് ഇപ്പോഴും സഖ്യത്തിനൊപ്പം ചേരുന്നതില്‍ ആശയക്കുഴപ്പമുണ്ട്. എന്നാല്‍ ചേര്‍ന്നില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ പൊടിപോലുമുണ്ടാവില്ല. വെറും ആറ് സീറ്റില്‍ മാത്രമാണ് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടി കോണ്‍ഗ്രസ് 2019ല്‍ ജയിച്ചത്.












Click it and Unblock the Notifications