കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭ തടസ്സപ്പെടുത്തരുതെന്ന് പറഞ്ഞ ശശി തരൂര്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടു!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ആകെ 44 എം പിമാരെയും വെച്ചുകൊണ്ട് സര്‍ക്കാരിനെ വെല്ലുവിളിക്കാനുള്ള ശേഷിയൊക്കെ കോണ്‍ഗ്രസിന് ഉണ്ടോ. എണ്ണത്തിലല്ല കാര്യം എന്ന് പറഞ്ഞ് വേണമെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും കൂട്ടര്‍ക്കും പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് തുടരാം. പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുപോലും സോണിയാഗാന്ധിക്ക് പൂര്‍ണപിന്തുണ കിട്ടില്ല എന്ന് മാത്രം.

തിരുവനന്തപുരം എം പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരാണ് സഭ തടസ്സപ്പെടുത്താനുള്ള പാര്‍ട്ടി നീക്കത്തിന് എതിരെ ശബ്ദമുയര്‍ത്തിയത്. സഭയില്‍ തങ്ങളുടെ പ്രാതിനിധ്യം വളരെ കുറവാണെന്നും ഇത് വെച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജ് രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല എന്നും ശശി തരൂര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എം പിമാരുടെ യോഗത്തിലായിരുന്നു തരൂര്‍ തന്റെ അഭിപ്രായം പറഞ്ഞത്.

thaqroor

തരൂര്‍ ഇത് പറഞ്ഞ ഉടനെ പാര്‍ട്ടി അധ്യക്ഷ കൂടിയായ സോണിയാഗാന്ധി മറ്റ് എം പിമാരുടെ അഭിപ്രായം കൂടി ചോദിച്ചു. എന്നാല്‍ ഒരാള്‍ പോലും തരൂരിനെ പിന്തുണച്ചില്ല എന്നാണ് അറിയുന്നത്. മോദി സര്‍ക്കാരിനെതിരെ ശശി തരൂര്‍ മൃദുസമീപനം കാണിക്കുന്നതായി പലരും കുറ്റപ്പെടുത്തുകയും ചെയ്തത്രെ. ലോക്‌സഭയില്‍ കോണ്‍ഗ്രസിന് 44 എം പിമാരാണ് ഉള്ളത്.

ആരോപണവിധേയരായ മൂന്നു ബി ജെ പി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പാര്‍ലമെന്റ് തടസപ്പെടുത്തുന്നത്. വര്‍ഷകാല സമ്മേളനം തടസപ്പെടുത്തി പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധപ്രകടനം നടത്താനാണ് പാര്‍ട്ടി പരിപാടി. പ്രമുഖ നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെനേതൃത്വത്തിലാണ് പ്രതിഷേധം.

English summary
Report says that Congress leader and MP Shashi Tharoor suggested that party should allow Parliament to transact business and not force adjournments through disruptions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X