Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിഹസിച്ച് ജയറാം രമേശ്, സവര്‍ക്കറെ വെട്ടി ബല്‍റാം; നെഹ്റുവിനെ ഒഴിവാക്കിയ പരസ്യത്തില്‍ പ്രതിഷേധം

ഹർഘർ തിരംഗയുടെ ഭാ​ഗമായി നൽകിയ പത്ര പരസ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയ കർണാടക സർക്കാരിനെതിരെ വിമർശനവുമായി കോൺ​ഗ്രസ്. കർണാടക മുഖ്യമന്ത്രി ബിഎസ് ബൊമ്മെ നെഹ്റുവിന്റെ ആരാധകരായ അദ്ദേഹത്തിന്റെ പിതാവ് എസ്ആർ ബൊമ്മെയെയും രാഷ്ട്രീയ ഗുരു എംഎൻ റോയിയെയും അപമാനിച്ചുവെന്നാണ് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ ആരോപണം.

ബൊമ്മെ അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയെ നയിച്ച മഹാത്മാവാണ് നെഹ്റുവെന്നും അദ്ദേഹത്തിന്റെ ചിത്രം എന്തുകൊണ്ടാണ് പരസ്യത്തിൽ ഉൾപ്പെടുത്താതിരുന്നതെന്ന് മനസിലാകുന്നില്ലെന്നും കോൺ​ഗ്രസ് നേതാവ് ബിഎം സന്ദീപ് പറഞ്ഞു. മുഖ്യമന്ത്രി ബൊമ്മെ ഒരു പാവയെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

1

പത്ര പരസ്യം പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമും വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. കർണ്ണാടകയിലെ ബിജെപി സർക്കാരിന്റെ പത്ര പരസ്യത്തിൽ 1..2..3.. അടിസ്ഥാനത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെ അവതരിപ്പിക്കുമ്പോൾ അതിൽ ജവാഹർലാൽ നെഹ്രുവിനെ മനപൂർവ്വം ഒഴിവാക്കിയിരിക്കുന്നു. അവരിൽ നിന്ന് മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല എന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പത്രപരസ്യത്തിലെ സവര്‍ക്കറുടെ ചിത്രം വെട്ടിയ ശേഷമാണ് ബല്‍റാം പോസ്റ്റ് പങ്കുവെച്ചത്

2

ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി നൽകിയ പത്ര പരസ്യത്തിൽ നിന്നാണ് കര്‍ണാടക സര്‍ക്കാര്‍ നെഹ്റുവിനെ ഒഴിവാക്കിയത്. കർണാടകത്തിലെ സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയിൽ നിന്നും ടിപ്പു സുൽത്താനെയും ഒഴിവാക്കി. ട്വിറ്ററിലും സമൂഹ മാധ്യമങ്ങളിലാകെയും ഈ വിഷയം സജീവമായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാർ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

3

പ്രമുഖ പത്രങ്ങളിലെല്ലാം സർക്കാർ ഇന്ന് പരസ്യം നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വെച്ചുള്ള പരസ്യത്തിൽ മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, സർദാർ വല്ലഭായ് പട്ടേൽ, ലാൽ ബഹദൂർ ശാസ്ത്രി, ബാലഗംഗാധര തിലകൻ, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പം സവർക്കറുടെ ചിത്രവും നൽകിയിട്ടുണ്ട്. ഇതിൽ നിന്നാണ് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയത്.

4

സ്വതന്ത്ര്യ സമര നായകരുടെ പട്ടികയിൽ നിന്ന് ടിപ്പു സുൽത്താന്റെ ചിത്രവും ഒഴിവാക്കി. കഴിഞ്ഞ ദിവസം ശിവമോഗയിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സവർക്കറുടെ ചിത്രം സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തിൽ ഉൾക്കൊള്ളിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഒരു സ്വകാര്യ മാളിലാണ് പരിപാടി നടന്നത്. സ്ഥലത്ത് പ്രതിഷേധിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

5

5ഇതിന് പിന്നാലെ ടിപ്പു സുൽത്താന്റെ ചിത്രം വെച്ചുള്ള പോസ്റ്ററുകളും ഫ്ലക്സുകളും പല സ്ഥലത്തും ഉയർന്നു. ബെംഗളൂരുവിലും മൈസുരുവിലും യുവമോർച്ച പ്രവർത്തകർ ഈ പോസ്റ്ററുകളും ഫ്ലക്സുകളും നശിപ്പിച്ചിരുന്നു. ഇത് പലയിടത്തും സംഘർഷങ്ങളിലേക്ക് വരെ നീങ്ങുന്ന സ്ഥിതിയുണ്ടായി. ഇവയ്ക്കെല്ലാം പിന്നാലെയാണ് സർക്കാരിന്റെ പത്ര പരസ്യവും ഇപ്പോൾ പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്.

ഗ്ലാമറസ് ലുക്കില്‍ ഭാമ.. പൊളിയെന്ന് ആരാധകര്‍.. വൈറലായി പുത്തൻ ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+