Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു; 19 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍, കൂട്ടരാജിയില്‍ ഞെട്ടി നേതാക്കള്‍

മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ നേതൃത്വത്തെ ആശങ്കയിലാഴ്ത്തി പുതിയ സംഭവവികാസങ്ങള്‍. പൂനെയിലെ കോണ്‍ഗ്രസ് ഭവന്‍ ഒരുസംഘം അടിച്ചുതകര്‍ത്തു. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത് 19 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ. ആക്രമണത്തിന് പിന്നില്‍ നേതൃത്വത്തിനെതിരെയുള്ള പ്രവര്‍ത്തകരുടെ വികാരമാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

ഒട്ടേറെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, വിദ്യാര്‍ഥി നേതാക്കള്‍ രാജിവച്ചതും നേതൃത്വത്തിന് തലവേദനയായി. കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിച്ചിരുന്നു. ഇതില്‍ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മന്ത്രിപദവി ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. വിശദാംശങ്ങള്‍...

 തോപ്‌തെയുടെ അനുയായികള്‍

തോപ്‌തെയുടെ അനുയായികള്‍

പൂനെയിലെ കോണ്‍ഗ്രസ് എംഎല്‍എ സന്‍ഗ്രം തോപ്‌തെയുടെ അനുയായികളാണ് ശിവജി നഗറിലെ ഓഫീസ് ആക്രമിച്ചത്. 19 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. തോപ്‌തെക്ക് മന്ത്രിപദവി നല്‍കാത്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

 പ്രവര്‍ത്തകര്‍ കൂട്ടത്തോടെ

പ്രവര്‍ത്തകര്‍ കൂട്ടത്തോടെ

ഭോര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് തോപ്‌തെ. മുന്‍ മന്ത്രി അനന്ത് റാവു തോപ്‌തെയുടെ മകനാണ് ഇദ്ദേഹം. പുതിയ മന്ത്രിസഭാ വികസനത്തില്‍ തോപ്‌തെയെ പരിഗണിച്ചില്ലെന്ന വിവരം ലഭിച്ച ഉടനെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തി ഓഫീസ് തകര്‍ക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി നടന്നത്

ചൊവ്വാഴ്ച രാത്രി നടന്നത്

ചൊവ്വാഴ്ച രാത്രി ഓഫീസ് കവാടം ചവിട്ടി പൊളിച്ച അകത്തു കടന്ന പ്രവര്‍ത്തകര്‍ ഫര്‍ണിച്ചറുകള്‍ കേടുവരുത്തി. ടിവി അടിച്ചു തകര്‍ത്തു. കസേരകളും ടേബിളും നശിപ്പിച്ചു. കംപ്യൂട്ടര്‍ നിലത്തിട്ടുടച്ചു. ഒട്ടേറെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ നോക്കി നില്‍ക്കെയാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നേതൃത്വം ഇടപെട്ടു

നേതൃത്വം ഇടപെട്ടു

പ്രവര്‍ത്തകരുമായി സംസാരിച്ച് പ്രശ്‌നം പരഹിരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹിബ് തൊറാട്ട് ജില്ലാ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. 12 കോണ്‍ഗ്രസ് മന്ത്രിമാരാണ് കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന പാര്‍ട്ടികളിലെ പല നേതാക്കളും പദവി ലഭിക്കാത്തതില്‍ അതൃപ്തരാണെന്നാണ് വിവരം.

എന്‍സിപിയിലും പ്രശ്‌നം

എന്‍സിപിയിലും പ്രശ്‌നം

മന്ത്രിപദവി ലഭിക്കാത്തതിനെ തുടര്‍ന്ന് എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കി രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇനി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജി പാര്‍ട്ടി നേതൃത്വം സ്വീകരിച്ചിട്ടില്ല.

സോളങ്കി അയഞ്ഞു

സോളങ്കി അയഞ്ഞു

എന്‍സിപി നേതൃത്വം സോളങ്കിയുമായി സംസാരിച്ചു. തുടര്‍ന്ന് രാജി പിന്‍വലിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. സോളങ്കി രാജിവയ്ക്കില്ലെന്നും അദ്ദേഹം പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും ചര്‍ച്ച നടത്തിയ എന്‍സിപി നേതാവും മന്ത്രിയുമായ ധനഞ്ജയ് മുണ്ടെ പറഞ്ഞു.

 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവച്ചു

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവച്ചു

സോളാപൂരിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രണീതി ഷിന്‍ഡെക്ക് മന്ത്രിപദവി നല്‍കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ലഭിക്കാത്തതിനെ തുടര്‍ന്ന് ഒട്ടേറെ പ്രവര്‍ത്തകര്‍ രാജി പ്രഖ്യാപിച്ചു. ഇവരുമായി താന്‍ സംസാരിക്കുമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും പ്രണീതി പറഞ്ഞു.

സഞ്ജയ് റാവത്തിന് അതൃപ്തി

സഞ്ജയ് റാവത്തിന് അതൃപ്തി

ശിവസേനയുടെ മുതിര്‍ന്ന നേതാവാണ് രാജ്യസഭാംഗമായ സഞ്ജയ് റാവത്ത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ സുനില്‍ റാവത്ത് രണ്ടാംതവണയാണ് എംഎല്‍എ ആകുന്നത്. സുനിലിന് മന്ത്രിപദവി ലഭിക്കുമെന്നാണ് സഞ്ജയ് കരുതിയത്. പക്ഷേ കിട്ടിയില്ല. ഇതില്‍ സഞ്ജയ് റാവത്ത് അതൃപ്തനാണ്.

പുറത്തുനിര്‍ത്തിയ പ്രമുഖര്‍

പുറത്തുനിര്‍ത്തിയ പ്രമുഖര്‍

മുതിര്‍ന്ന ശിവസേനാ നേതാക്കളായ രാമദാസ് കാഡം, രവീന്ദ്ര വൈകാര്‍, ദിവാകര്‍ റാവുതെ, ദീപത് കസര്‍കര്‍, തനാജി സാവന്ത് എന്നിവര്‍ക്കൊന്നും മന്ത്രി പദവി ലഭിച്ചിട്ടില്ല. ഇതില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്. ഇവരുമായി ചര്‍ച്ച നടത്തുകയാണ് ശിവസേന നേതൃത്വം.

പൃഥ്വിരാജ് ചവാനെ കോണ്‍ഗ്രസ് പരിഗണിച്ചില്ല

പൃഥ്വിരാജ് ചവാനെ കോണ്‍ഗ്രസ് പരിഗണിച്ചില്ല

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹിബ് തൊറാട്ടിന് മന്ത്രിപദവി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചവാന്‍ പിസിസി അധ്യക്ഷനാകുമെന്നാണ് കരുതുന്നത്.

ഇനിയും പദവികളുണ്ട്

ഇനിയും പദവികളുണ്ട്

മന്ത്രിപദവി ലഭിക്കാത്ത പ്രമുഖ നേതാക്കള്‍ക്ക് മതിയായ പരിഗണന നല്‍കാനാണ് ഭരണകക്ഷിയുടെ തീരുമാനം. 75 പ്രധാന കോര്‍പറേഷനുകളും സുപ്രധാന പദവികളും മഹാരാഷ്ട്രയിലുണ്ട്. ഇതിലേക്ക് പ്രധാന നേതാക്കളെ പരിഗണിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നേതാക്കള്‍ നോക്കുന്നത്.

മന്ത്രിസഭ ഇങ്ങനെ

മന്ത്രിസഭ ഇങ്ങനെ

മഹാരാഷ്ട്ര സര്‍ക്കാരില്‍ നിലവില്‍ 43 മന്ത്രിമാരാണുള്ളത്. തിങ്കളാഴ്ച 36 എംഎല്‍എമാരെയാണ് മന്ത്രിമാരാക്കിയത്. ഇതില്‍ 10 സഹമന്ത്രിമാരും ഉള്‍പ്പെടും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉള്‍പ്പെടെ ഏഴ് പേര്‍ നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+