• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൃണമൂലിനെ പൂട്ടാന്‍ മേഘാലയയില്‍ പുതു നീക്കം, സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്, ബിജെപിക്കൊപ്പം

Google Oneindia Malayalam News

ദില്ലി: മേഘാലയയില്‍ കോണ്‍ഗ്രസ് വലിയൊരു ഭീഷണിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. എംഎല്‍എമാരെല്ലാം കൊഴിഞ്ഞു പോവുകയാണ്. ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് നേരിടുന്ന സമാന വെല്ലുവിളി തന്നെയാണ് മേഘാലയയില്‍ പ്രമുഖ എംഎല്‍എമാരെല്ലാം പാര്‍ട്ടി വിട്ട് പോയതോടെ നിലപാട് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്.

വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍

മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കൊപ്പം പോയിരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപി അടങ്ങുന്ന സഖ്യത്തിലേക്കാണ് കോണ്‍ഗ്രസിന്റെ പോക്ക്. അമ്പരപ്പിക്കുന്ന രാഷ്ട്രീയ നീക്കമാണിത്. ബിജെപിയേക്കാള്‍ വലിയ വെല്ലുവിളിയായി തൃണമൂല്‍ കോണ്‍ഗ്രസ് മാറിയെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

1

തുടര്‍ച്ചയായ എംഎല്‍എമാര്‍ പോകുന്നതില്‍ കോണ്‍ഗ്രസ് ആകെ പ്രതിസന്ധിയിലാണ്. ഭരണമില്ലാതെ പിടിച്ച് നില്‍ക്കാനാവാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള പാര്‍ട്ടിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് കോണ്‍ഗ്രസ് എന്‍പിപിയുമായി ചേര്‍ന്നിരിക്കുന്നത്. എന്‍പിപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഇനി കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാവും. അഞ്ച് എംഎല്‍എമാരാണ് ഇനി കോണ്‍ഗ്രസിനുള്ളത്. ബിജെപിയും എന്‍പിപിയും ചേര്‍ന്നാണ് നിലവില്‍ മേഘാലയയില്‍ ഭരണം നടത്തുന്നത്. ഇതോടെ ബിജെപിയുമായി തന്നെ കോണ്‍ഗ്രസ് നിലനില്‍പ്പിന് കൈകോര്‍ത്തിരിക്കുകയാണ്.

2

എല്ലാ പിന്തുണയും മുഖ്യമന്ത്രി കോണ്‍റാഡ് സംഗ്മയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം ബിജെപി ഈ സര്‍ക്കാരില്‍ ചെറുകക്ഷി മാത്രമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. മേഘാലയയിലെ ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് സീനിയര്‍ കോണ്‍ഗ്രസ് നേതാവ് അംഫറീന്‍ ലിങ്‌ദോ പറഞ്ഞു. അംഫറീന്‍ നിലവിലുള്ള അഞ്ച് എംഎല്‍എമാരില്‍ ഒരാളാണ്. നേരത്തെ 17 എംഎല്‍എമാര്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. ഇതില്‍ മുകുള്‍ സംഗ്മ അടക്കമുള്ള പതിനൊന്ന് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറുകയായിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ പോലും അമ്പരപ്പിച്ചിരുന്നു.

3

അതേസമയം എംഎല്‍എമാര്‍ മാത്രമല്ല, ഗാരോ ഹില്‍സ് സ്വയംഭരണ ജില്ലാ കൗണ്‍സിലിലെ എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും തൃണമൂലില്‍ ചേര്‍ന്നിരുന്നു. ഒരുപാട് സീനിയര്‍ നേതാക്കള്‍ വരെ അതിലുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ യൂത്ത് വിംഗും നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ വിംഗുമെല്ലാം തൃണമൂലില്‍ ചേരുകയും ചെയ്തു. ഇതെല്ലാം ഒരുമിച്ച് നടന്നതോടെയാണ് പാര്‍ട്ടി എന്‍പിപിക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നടപ്പാക്കാന്‍ തീരുമാനിച്ചത് അടക്കമുള്ള കാര്യങ്ങളാണ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കാരണമായിരിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേരിട്ടോ അല്ലാതെയോ കൈകോര്‍ക്കുന്നത് ആദ്യമായിട്ടല്ല.

4

2015ല്‍ കോണ്‍ഗ്രസിലെ എട്ട് എംഎല്‍എമാര്‍ നാഗാലാന്‍ഡില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് സഖ്യത്തിലുള്ള സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. ഇവരെ പിന്നീട് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒടുവില്‍ എന്‍പിഎഫില്‍ ഇവര്‍ ലയിച്ചിരുന്നു. 2018ല്‍ മിസോറാമിലെ ചക്മ സ്വയംഭരണ ജില്ലാ കൗണ്‍സില്‍ ഭരണത്തിനായി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാക്കിയിരുന്നു. എന്നാല്‍ ഈ സഖ്യത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അതേസമയം തൃണമൂലിനെ ഇല്ലാതാക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത്. ദേശീയ തലത്തില്‍ ഒരുപാട് പ്രത്യാഘാതങ്ങള്‍ ഈ സഖ്യമുണ്ടാക്കുമെന്ന് ഉറപ്പാണ്. അതേസമയം കോണ്‍ഗ്രസ് ബിജെപി പക്ഷത്തേക്ക് മാറുന്നത് തൃണമൂലിനും തിരിച്ചടിയാണ്.

5

ഷില്ലോഗ് എംപിയും സംസ്ഥാന അധ്യക്ഷനുമായ വിന്‍സെന്റ് പാലയ്ക്ക് എന്‍പിപി നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. അതാണ് ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള കാരണം. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍പിപിയില്‍ ലയിക്കാനുള്ള സാധ്യതയും ശക്തമാണ്. സംസ്ഥാനത്ത് എങ്ങനെയെങ്കിലും സാന്നിധ്യം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ടിഎംസി വന്നതോടെ കോണ്‍ഗ്രസ് ഭയന്നിരിക്കുകയാണ്. എന്നാല്‍ ആരെയും ഭയപ്പെടുത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ജനങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി കെട്ടിപ്പടുക്കാനാണ് ഞങ്ങളുടെ ശ്രമമെന്ന് ടിഎംസി മേഘാലയ അധ്യക്ഷന്‍ ചാള്‍സ് പൈന്‍ഗ്രോപ്പ് പറഞ്ഞു.

സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്

English summary
congress supports bjp alliance in meghalaya after trinamool congress, takes more than half of leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X